Thursday, August 28, 2008

യാത്രകള്‍

അവര്‍ വലിയ കപ്പലിലെ നാവികര്‍ ..വിദൂര തീരങ്ങളെ കുറിച്ചും.. മനോജ്ഞ്ഞങ്ങളായ നഗരങ്ങളെ കുറിച്ചും തുറമുഖങ്ങളില് നിന്നും അവരുടെ ഹൃദയത്തില്‍ ചേക്കേറിയ പെണ്ണുങ്ങളെ കുറിച്ചും ...മദ്യ ചഷകങ്ങളില് നോക്കി പറഞ്ഞു കൊണ്ടിരുന്നു..അവരുടെ കണ്ണുകള്‍ വീഞ്ഞ് പത്രങ്ങളുടെ ആഴങ്ങളില്‍ ...എന്നോ നഷ്ടപെട്ട നിധികള്‍...തേടി

അവരുടെ ചെറുപ്പക്കാരായ സഹ നാവികര്‍ കപ്പല്‍ തീരത്തോടെ അടുക്കുമ്പോള്‍ കടല്‍ കാക്കകള്‍ പുറപ്പെടുവിക്കുന്ന വിചിത്ര ശബ്ദത്തെ കുറിച്ചും ..അവസാനം വിട്ടകന്ന തുറമുഖത്തില്‍ അവരെ കൈവീശിയ സുന്ദരികളെ കുറിച്ചും ..നേരിട്ട കൊടുംകാറ്റിനെ പറ്റിയും ...ചുഴികളെ പറ്റിയും പരസ്പരം ശബ്ദഘോഷത്തോടെ വിവരിച്ചു മതി മറന്നു ..

ഞാന്‍ ..കളി തോണികളും ..അലങ്കാര പായ്കപ്പലുകളും വില്ക്കുന്നവന്‍ .. എന്റെ യാത്രകള്‍ എന്നും മനസ്സിലെ നീല ആഴങ്ങള്‍ക്കുമേല്‍ ..കാണാത്ത പവിഴപുറ്റ്കള്ക്കും ..അജ്ഞാത ദീപുകളിലെ മല്‍സ്യകന്യകള്‍ക്കും ...കൂടെ ..

Sunday, August 24, 2008

നിനക്ക്

ഒരു സ്വപ്നമാണെന്കിലും നീ ഉണര്‍ത്തിയ രാവുകള്‍ മോഹനം .. കരുതിവെക്കാന്‍ ഒരു വസന്ത രാവിന്റെ ശീത സ്പര്‍ശം ..

വിദൂര തീരങ്ങളില്‍ പെയ്ത വര്‍ണ മഴയാണ് നീ.. നിറങ്ങളെ തൊട്ടു ഞാന്‍ നിന്നെ അറിയുന്നു..

സുര്യകാന്തികളെ തൊട്ടുണര്‍ത്തുന്ന സുര്യ ദംശം .. ഞാനറിയാതെ ഉണര്‍ന്നു പോയ സങ്കല്പ കാന്തികള്‍ ..

ഒരായിരം താരകം പൂത്ത വാനില്‍ തിളങ്ങും ...സ്വര്‍ണ നക്ഷത്രം ആണ് നീ.. സ്വര്‍ണ ശോഭ തൊട്ടുനര്‍ന്ന ..ഒരു രാത്രി യാത്രികന്‍ ...

മധു പാത്രങ്ങള്‍ മറന്നെങ്ങിലും ..നിന്‍റെ ലഹരിയില്‍ അറിയാതലിയുന്നു ....
ഇതു നിനക്കെന്റെ ഗീതം ...

Saturday, August 23, 2008

മനസ്സിലാവാത്തത്

കണ്ണില്‍ നോക്കി ഒന്നും പറയുന്നതെനിക്കിഷ്ടമല്ല ..
കണ്ണുകള്‍ കണ്ടാല്‍ ഒന്നും പറയാതെ തന്നെ ..എല്ലാം മനസ്സിലാവും ..
മുഖം നോക്കി ഒന്നും പറയാനാവില്ലെനിക്ക് ..
മുഖം കാണുമ്പോള്‍ തന്നെ അറിയാം മനസ്സിലെന്താണ്‍െനന് ..
മറഞ്ഞു നിന്നു മനസ്സു തൊട്ടു പറയുമ്പോള്‍ ..
ഒന്നും മനസ്സിലാവില്ലെന്ന് ..
അല്ലെങ്കില്‍ എല്ലാമറിഞ്ഞിട്ടും ഒന്നും മനസ്സിലാവതതതായി ..
നടിക്കുന്നതാണോ ..?..
അപ്പോഴും എനിക്ക് തന്നെ ..സമാധാനം ..ഒന്നും വെളിപ്പെട്ടില്ലല്ലോ

Wednesday, August 20, 2008

ഫയര്‍വാള്‍

ഉള്ളില്‍ നിറയുന്ന അഗ്നിയെ തടയുന്ന മതിലായത് കൊണ്ടാവാം ഫയര്‍വാള്‍ എന്ന് വിളിക്കുന്നത് ..
ചാറ്റ് ബോക്സില്‍ നിന്‍റെ പേരിനു നേരെ പച്ച കുത്ത് വിരിഞ്ഞില്ലെങ്ങിലും

എന്‍റെ ഹൃദയം പറയും നീ അവിടെയുണ്ടെന്ന് ..
നിന്‍റെ കണ്ണുകള്‍ക്കായി മോണിറ്ററില്‍ .. ഒരു നീല തടാകം

കീബോര്‍ഡില്‍ നിന്‍റെ നനുത്ത വിരലുകള്‍ ..

നിനക്കായി തൊടുമ്പോള്‍ ഇളം ചൂട്..

നിന്‍റെ മെയിലുകള്‍ ഒഴിഞ്ഞ ബോക്സില്‍..

ഒരു നൂറു രാത്രിയുടെ കാത്തിരിപ്പു ..

അപ് ആരോ നിന്‍റെ ചുവന്ന അദരം ....

ഞാന്‍ കീബോര്‍ഡില്‍ ചുംബിക്കുന്നത് ആരോ കണ്ടു..!!!!

Tuesday, August 12, 2008

കാക്കപൂവുകള്‍




എന്റെ സ്വപ്നങ്ങളില്‍ ..
ജീവിതം വര്‍ണം ചാലിച്ച ..
പല നിറങ്ങള്‍ വലിച്ചെടുത്തു നീ കറുത്ത മേഘമായീ ..
നിന്റെ കറുപ്പിനാല്‍ നിറങ്ങള്‍ മങ്ങി ..
നിന്റെ നിശ്വാസതില്‍് തണുത്തു വിങ്ങി ..

ഓരോ പകലും കോര്‍ത്തെടുത്ത നനുത്ത തുള്ളികള്‍
ഓരോ രാത്രിയും കാത്തുവച്ച നിലാവിന്റെ നനവ് ..
കരയാതെ ഉറഞ്ഞുപോയ താപ ബാഷ്പങ്ങള് ..
പതഞ്ഞു പൊങ്ങിയ സ്നേഹ തുടിപ്പുകള്‍

ഓരോ തുടിപ്പും മേഘ സ്പര്‍ശത്തില്‍ വിടര്‍ന്നു ..
ഒരു പുതുമഴയായ് പൂത്തു വിരിഞ്ഞു ..
മൌന മേഘങ്ങള്‍ മിന്നലെറിഞ്ഞു ..മുഴങ്ങി ..



വരണ്ട മൌനത്തില്‍ നീ മഴയായ് പതിച്ചു ..
ഓരോ നിറവും മാറി മാറി ചൊരിഞ്ഞു ..പെയ്തോടുങ്ങുംപ്പോള്‍
കൂടുതല്‍ ശോഭനം ..കൂടുതല്‍ ഊര്‍വരം


എന്റെ പ്രതീക്ഷകള്‍ ചെംബകപൂക്കളായീ
എന്‍റെ സ്വപ്നങ്ങള്‍ വാകയായീ ചുവന്നു ..
എന്‍റെ ഓര്‍മകളില്‍ നിങ്ങള്‍ കാക്കപൂവുകളായി നിറഞ്ഞു പൂത്തു ..



ഇനിയും ബാക്കിയാകുന്ന ..ഈ മൃദു സ്വപ്‌നങ്ങള്‍ ..
എന്നാണ് എവിടെയാണ് ..മഴയായീ പെയ്യുക ..


Saturday, August 9, 2008

ചിലര്‍

ഓര്‍മ്മകള്‍ തളം കെട്ടിയ പഴയ വിദ്യാലയതിന്‍ മങ്ങിയ മറവിയില്‍

ഈ രാത്രി പ്രാര്ത്ഥന ഗീതം കേള്‍ക്കുന്നു.. പഴയൊരു പാഠഭാഗം പലവുരു താളത്തില്‍..

പാടുവതാരാണ്..

ഒപ്പം നടന്നു തളര്‍ന്ന കൂട്ടുകാര്‍ തേടിയ മാവിന്‍ തണലില്‍ ..

ഓടിയും മറിഞ്ഞും മറഞ്ഞു നിന്നു വിളിക്കുന്നു..
വഴികള്‍ നീളുന്നു കൂട്ടം വിട്ടു ചിതറിയ പക്ഷികള്‍ ദൂരെയായി

ഇനി മുന്നോട്ടു പോവേണ്ട ...ആഴം കൂടിയ ചാലാണ് മുന്നില്‍ ..

കേള്‍ക്കാതെ നീന്തിയോര്‍ എവിടെയോ പോയീ ..

നീന്താതെ നിന്നവര്‍ മറുകരെയായി ..

നീന്താനിറങ്ങുമ്പോള്‍് വിലക്കിയതാരാണ്..നിങ്ങള്‍ എവിടെയാണ് ..

യാത്രകള്‍ നീളുന്നു ..വഴി പിളരുന്നു .. കൂട്ടം ചുരുങ്ങുന്നു ..

പുതിയ സ്വപ്നം നയിക്കുന്നു .. നടത്തം തുടരുന്നു ....

ഓരോ തലങ്ങളില്‍ തങ്ങളെ തറച്ചു ....

പുതിയ ലോകം ഈ വഴിക്കെന്നു കണക്കില്‍ കൂട്ടി ..കാത്തു നില്ക്കുന്നു ചിലര്‍ ..

പുതിയ വഴികളില്‍ ..പുതു ലോകം കാണുവാന്‍ ചിലര്‍ ..

സ്വപ്നം തിരിച്ചു വിളിക്കുന്ന പഴയ ലോകം എങ്ങിനെ നിന്റെയും എന്റെയുമായി...

നാം തിരിച്ചു നടന്നു തുടങ്ങിയോ ...?


Wednesday, August 6, 2008

പൂവ് തേടുമ്പോള്‍ ..

നീ ചോദിച്ച പൂ തേടി ..പൂക്കാലം തേടി ..ഒരു ഋതു മുഴുവന്‍ ഞാന്‍ തിരഞ്ഞു ..
മുല്ലയല്ല ..മുല്ല നിന്റെ ബാല്യത്തിന്റെ പാല്ചിരിയില്‍് അലിഞ്ഞു ..
ചെമ്പകം നിന്റെ കൌതുകനങളില്‍ മറഞ്ഞു..

വാക ആദ്യ രക്ത വിസ്മയത്തില്‍ പടര്‍ന്നു...
താമര നിന്‍റെ കൌമാരസ്വപ്നങില്‍ തളിര്‍ത്തു ..

ഒരു നൂറു പൂപ്പാടം നിന്‍റെ പൂവിനെ മാത്രം മറച്ചു വച്ചു..
ഒരു കാട്ടിലും കണ്ടില്ല നീ പറഞ്ഞ പൂവിന്‍ ചന്തം ..ഒരു നാട്ടിലും പടര്‍ന്നില്ല നീ അറിഞ്ഞ പൂവിന്‍ സുഗന്ധം ...

ഒരു കാറ്റു കാതില്‍ പറഞ്ഞു നീ തേടുന്ന പൂവിനു ..പ്രണയത്തിന്‍റെ സുഗന്ധം ..ഹൃദയത്തിന്റെ ശോണിമ ..

ഒരുമിച്ചു കാണുന്ന സ്വപ്ന തീരങ്ങളില്‍ ..ചാരുതയോടെ പൂത്തുനില്‍ക്കും ഈ വര്‍ണ പുഷ്പം ..

എന്‍റെ ഓര്‍മ്മകള്‍ തളിര്‍ത്തു പൂക്കുന്നു ..പണ്ടു
നിന്നെ തിരിച്ചറിഞത് നീ ചൂടിയ എഴിലംപാലപുവുകള്‍് .. അത് നിന്നെ തലോടിയ എന്‍റെ വിരലുകളായിരുന്നു ..

Saturday, August 2, 2008

പാല പൂക്കുന്നു



പാതി മയക്കത്തില്‍ ഒരു സ്വപ്നം എന്നില്‍ ഉണര്‍ത്തിയ ..ഉന്മാദം തേടി ഞാന്‍ ...
ഉറങ്ങാതെ എത്ര വട്ടം നിന്റെ ചാരത്തു വന്നു ഞാന്‍ നിന്നു ..
ഒരു മര്‍മരം കേട്ടു നിലാവില്‍ നിന്‍ പൂമഴ തേടി ഞാന്‍ വന്നു
എത്ര കിനാവുകള്‍ നിന്റെ പൂമണം ഹൃദയത്തില്‍ ചൊരിഞ്ഞു കടന്നു പോയീ ..

നീയൊന്നും കേട്ടില്ല എന്റെ ഹൃദയം പറഞ്ഞ ..പ്രണയ ഗീതങ്ങള്‍ ..
നീയൊന്നും അറിഞ്ഞില്ല ..
എന്റെ ആത്മാവിന്റെ നിനക്കായീ മിടിക്കുന്ന ..സ്പന്ദനം ..


മുളം തണ്ടില്‍ വേദന തറയ്ക്കുന്ന .മുറിവുകള്‍ സംഗീതം ഉണര്‍ത്തുന്ന പോലെ ..
ഞാന്‍ പാടി പോവുന്നു ...


ഏത് രാപ്പാടിയാണ് നിന്നെ പാടി ഉണര്‍ത്തുക .. ഏത് ദേവസ്പര്‍ശമാണ് തൊട്ടു വിടര്‍ത്തുക..ഏത് രാവിന്‍റെ കാറ്റാണ്. ...നിന്റെ മാസ്മര ഗന്ധം പടര്‍ത്തുക

കാറ്റു കാണിച്ച വഴികളില്‍ നടന്നു ഞാന്‍ നിന്റെ പൂക്കാലം തേടി വന്നു ..
എനിക്കായീ വിടര്‍ത്തിയ പൂക്കളില്‍ ഈ രാവിന്‍റെ ഉന്മാദം മുഴുവനും തങ്ങി നിന്നു ..

പൊഴിയാതെ ഈ പൂക്കാലം കരുതുവാന്‍ ഏത് കാറ്റിനോടാണ് പറയേണ്ടത് ...
അല്ലെങ്കില്‍ ഈ വസന്തം എന്നും ഹൃദയത്തില്‍ വിടര്‍ത്തുവാന്‍ ഈ കാലം ഞാന്‍ എന്നും എന്‍ ഉള്ളില്‍ നിറയ്ക്കും ..
ഓരോ കാലവും ഇന്നിന്‍ ലഹരിയാല്‍ ഒരായിരം വസന്തം എന്നില്‍ വിരിക്കും . .