ഈ പൂക്കളം തീര്‍ക്കുവാന്‍ തേടിയ മേടുകള്‍ ..
ഒരു ചിരി നിന്നില്‍ വിടരാതെ പോയെങ്കില്‍ ഒരു വ്യര്‍ത്ഥയാത്ര ..
ഈ വസന്ത നിലാവില്‍ ഒരു നിന്റെ മിഴികള്‍ വാടുമെന്കില്‍ ...
ഈ ഓണനിലാവിലും പൊഴിയുന്നത് കണ്ണുനീര്‍..
ഈ രാത്രി മുഴുവന്‍ ഞാന്‍ നിന്നെ കുറിച്ചോര്‍ത്തു പാടുമെന്കിലും ..
നീ അറിയാതെയെന്കില്‍ ജല്പനംങള്‍ ...
നീ വരുമെന്കില്‍ നിറയും തേന്‍ കണങ്ങള്‍ ഈ പൂവുകളില്‍ ..
നിന്റെ ചിരിയില്‍ വിടരും നിലാവില്‍ മറ്റാരും കാണാത്ത സൌഗന്തികംങള്‍ ..
Saturday, August 29, 2009
Saturday, August 22, 2009
മംഗളം
ഈ പ്രഭാതത്തിനു നിന്റെ ചിരിയുടെ തിളക്കമുണ്ട് ..
കൊഴിഞ്ഞു പോയ ദിനങ്ങള്‍ക്ക് നിന്റെ തലോടലും ..
എനിക്കറിയാം വസന്തം വിടര്‍ന്നത് എന്നാണെന്ന് ..
വേദനകള്‍ക്ക് മേല്‍ ഒരു പകല്‍ നീ എത്തിനോക്കിയത് അന്ന് തന്നെയെന്നും ..
ഇന്നും അന്നും ഒരു ദിനം എന്‍റെയും നിന്‍റെയും.. വഴികളില്‍ കുറിച്ചത് ..
നീ നടന്ന വഴികളില്‍ അറിയാതെ നിന്‍റെ കാലടികളെ ചേര്‍ന്ന് നടക്കുന്നു ..
നിന്‍റെ മുടിയിഴകളെ തലോടിയ കാറ്റാണ് ഈ രാത്രിയെ കടന്നു വന്നത് ..
ഈ കാറ്റില്‍ സ്വപ്നങ്ങളില്‍ വിടര്‍ന്ന പൂവുകളുടെ സുഗന്ധം കലര്‍ന്നിരിക്കുന്നു
എന്നും ഉള്ളുനര്‍ത്തുന്ന ഒരു നനുത്ത തലോടലാവട്ടെ ..നീ ...
നിന്‍റെ ദിനങള്‍ക്ക് ...ഇരുട്ടില്‍ നക്ഷത്രങ്ങള്‍ വഴികാട്ടിയ യാത്രികന്റെ മംഗളം
Friday, August 14, 2009
ശില ശില്പമാകുമ്പോള്‍
ഒരു തലോടലിനു നിന്നെ നിന്നില്‍ നിന്നും
അടര്‍്ത്തിയെടുക്കാനാവുന്ന ഉളി സ്പ്ര്‍ശമാവുമ്പോള്‍
ഇന്നുകളോട് ഒട്ടിച്ചേര്‍ന്നു തണുത്തുറഞ്ഞ
കവില്തടങ്ങളിലും കരതലങ്ങളിലും
ജീവന്റെ ചുടു നിശ്വാസം പകരുമ്പോള്‍
സ്വന്തം രൂപം മറന്നു പോയ ഇന്നലെകളെ
തിരിച്ചു വിളിക്കാന്‍ പറയുമ്പോള്‍
ഏതോ പ്രണയഗാനത്തിന്റെ നാദവീചികള്‍് നിന്നില്‍ മറഞ്ഞ
ഭാവിസ്വപ്നങളെ വിളിച്ചുണര്ത്തുംബോള്‍്
നിലാവിന്റെ കുളിര് ആര്‍ദ്രമായൊരു നനുത്ത തലോടലായി
നിന്നെ തൊട്ടറിയുമ്പോള്‍
അറിയാതെ ഹൃദയം ഒരു മിടിപ്പിനു കാത്തു നില്‍ക്കുമ്പോള്‍
കൊഴിഞ ദലങ്ങല്ക്കപ്പുരം വിടരുന്ന
പുതു നാംബുല്‍ക്കായി കണ്തുറക്കുമ്പോള്
പാതയോരത്തെന്നും വിടര്‍നോര ചെമ്പക പൂവിന്റെ ഗന്ധം
ആദ്യമായി മനം നിറച്ചു ലയിക്കവേ
തൊട്ടുണര്‍ത്തുന്ന ഇളം കാറ്റിനോട് ഇമകള്‍ തുറന്നു നീ ചിരിക്കുമ്പോള്‍..
പരുക്കന്‍ ഭാവങ്ങള്‍ക്ക് ഒരു പുതു ഭാവം ..
ഇരുണ്ട കാഴ്ചകള്‍ കണ്ടു മറന്ന കണ്ണുകള്‍ക്ക് നീ
വെളിച്ചമാകുമ്പോള്‍ രൂപം മാറുന്നത് എന്റെതാവും ..
അടര്‍്ത്തിയെടുക്കാനാവുന്ന ഉളി സ്പ്ര്‍ശമാവുമ്പോള്‍
ഇന്നുകളോട് ഒട്ടിച്ചേര്‍ന്നു തണുത്തുറഞ്ഞ
കവില്തടങ്ങളിലും കരതലങ്ങളിലും
ജീവന്റെ ചുടു നിശ്വാസം പകരുമ്പോള്‍
സ്വന്തം രൂപം മറന്നു പോയ ഇന്നലെകളെ
തിരിച്ചു വിളിക്കാന്‍ പറയുമ്പോള്‍
ഏതോ പ്രണയഗാനത്തിന്റെ നാദവീചികള്‍് നിന്നില്‍ മറഞ്ഞ
ഭാവിസ്വപ്നങളെ വിളിച്ചുണര്ത്തുംബോള്‍്
നിലാവിന്റെ കുളിര് ആര്‍ദ്രമായൊരു നനുത്ത തലോടലായി
നിന്നെ തൊട്ടറിയുമ്പോള്‍
അറിയാതെ ഹൃദയം ഒരു മിടിപ്പിനു കാത്തു നില്‍ക്കുമ്പോള്‍
കൊഴിഞ ദലങ്ങല്ക്കപ്പുരം വിടരുന്ന
പുതു നാംബുല്‍ക്കായി കണ്തുറക്കുമ്പോള്
പാതയോരത്തെന്നും വിടര്‍നോര ചെമ്പക പൂവിന്റെ ഗന്ധം
ആദ്യമായി മനം നിറച്ചു ലയിക്കവേ
തൊട്ടുണര്‍ത്തുന്ന ഇളം കാറ്റിനോട് ഇമകള്‍ തുറന്നു നീ ചിരിക്കുമ്പോള്‍..
പരുക്കന്‍ ഭാവങ്ങള്‍ക്ക് ഒരു പുതു ഭാവം ..
ഇരുണ്ട കാഴ്ചകള്‍ കണ്ടു മറന്ന കണ്ണുകള്‍ക്ക് നീ
വെളിച്ചമാകുമ്പോള്‍ രൂപം മാറുന്നത് എന്റെതാവും ..
Friday, August 7, 2009
നിശബ്ദതയ്ക്ക്
ഈ നിശബ്ദതയ്ക്ക് …എനിക്കറിയില്ല
നിലാവില്‍ എക്താരയുടെ ഹൃദയ നാദം …
ഈ ആള്‍ത്തിരക്കില്‍ …എവിടെയോ
പൊലിഞ്ഞു പോകുന്ന ജല്പനങ്ങള്‍ ..
പെയ്തൊഴിയുന്ന ഈ വെളുത്ത മഴയില്‍ ..
അലിഞ്ഞു ഓ ഴുകിയെതുന്ന വേണുഗാനം ..
കടല്കാറ്റില്‍ എവിടെയോ ഒരു നേര്‍ത്ത താളം
ഒരു വിങ്ങലിന്റെ വിദൂര സംഗീതമാവുന്നുവോ ..
ഈ നിശബ്ദടതയ്ക്കുള്ളില്‍ തളിര്‍ത്തു നില്‍ക്കും
മരങ്ങളെ കടന്നു വരുന്ന ഈറന്‍ കാറ്റ്
ഉള്ളിലൊളിപ്പിച്ച ഉന്മാദ ഗന്ധം പോലെ ..
മൌനത്തിന്റെ ശ്രുതിയില്‍ ഒരു ഗാനം …
വരികള്‍ക്ക് എല്ലാ നിശബ്ദതയുടെയും ..
നിറം വാരിചൂടിയ അര്‍ഥം … .
പ്രണയത്തിന്റെ …
നിലാവില്‍ എക്താരയുടെ ഹൃദയ നാദം …
ഈ ആള്‍ത്തിരക്കില്‍ …എവിടെയോ
പൊലിഞ്ഞു പോകുന്ന ജല്പനങ്ങള്‍ ..
പെയ്തൊഴിയുന്ന ഈ വെളുത്ത മഴയില്‍ ..
അലിഞ്ഞു ഓ ഴുകിയെതുന്ന വേണുഗാനം ..
കടല്കാറ്റില്‍ എവിടെയോ ഒരു നേര്‍ത്ത താളം
ഒരു വിങ്ങലിന്റെ വിദൂര സംഗീതമാവുന്നുവോ ..
ഈ നിശബ്ദടതയ്ക്കുള്ളില്‍ തളിര്‍ത്തു നില്‍ക്കും
മരങ്ങളെ കടന്നു വരുന്ന ഈറന്‍ കാറ്റ്
ഉള്ളിലൊളിപ്പിച്ച ഉന്മാദ ഗന്ധം പോലെ ..
മൌനത്തിന്റെ ശ്രുതിയില്‍ ഒരു ഗാനം …
വരികള്‍ക്ക് എല്ലാ നിശബ്ദതയുടെയും ..
നിറം വാരിചൂടിയ അര്‍ഥം … .
പ്രണയത്തിന്റെ …
Subscribe to:
Posts (Atom)