ഇനി ഈ ആതിരരാവിനുമപ്പുറം മഞ്ഞ വാകകള്‍ വരവേല്‍ക്കുന്ന ഒരു വേനല്‍ ..
ആര്‍ക്കോ കാത്തു വച്ച ഒരു മാമ്പഴം ...
ഒരു പിന്‍വിളി ..ഒഴിവുകാലം ..
കര്‍ക്കിടക രാത്രികള്‍ ..
അനാദിയായ മഴതുള്ളികള്‍ തൊട്ടു വിടര്‍ത്തുന്ന ഒരു കുട്ടിക്കാലം
പിന്നെ ഒരു പൂക്കാലം ..തളിര്‍ത്തു പൂക്കുന്ന ഓര്‍മകളുടെ പൂക്കളങ്ങള്‍ ..
പിന്നെയും ശരത്കാലത്തിന്റെ ഉത്സവരാവുകള്‍
കാല്‍പാടുകള്‍ മായാതെ ഇനിയും ഈ
മണല്‍ പരപ്പില്‍ നാം..
നീണ്ട ചക്രവാളതിനപ്പുറം ഒരു ചുവന്നസന്ധ്യ കറുത്ത് വളരുന്നു ..
വിരല്‍തുമ്പ് ഞാന്‍ ചേര്‍ത്ത് പിടിക്കട്ടെ ..അറിയാത്ത വഴികളാണ് മുന്നില്‍ ..
Saturday, January 23, 2010
Thursday, January 14, 2010
അറിയില്ല
എവിടെ തുടങ്ങിയെന്നറിയാം
അറിയില്ല എവിടെയ്ക്കെന്നു..
അറിയില്ല ഏതു വരെയ്ക്കെന്നു
അറിയാത്ത വഴികളുടെ അറ്റം എവിടെയെന്നുമറിയില്ല
ഒരുമിച്ചു നടന്ന വഴികളെ അറിയാം
നടക്കാന്‍ ഇനി എത്ര ദൂരം എന്നറിയില്ല
ഈ ഉറക്കം ഉണരുമ്പോള്‍ നീയെവിടെ..?
ഞാനെവിടെ..?
മാഞ്ഞുപോയ സ്വപ്നം പുനര്‍ജനിക്കുവോളം ..
അറിയില്ല കിനാവുകള്‍ക്ക് പുനര്‍ജന്മമുണ്ടോയെന്നു ,,?
അറിയില്ല എവിടെയ്ക്കെന്നു..
അറിയില്ല ഏതു വരെയ്ക്കെന്നു
അറിയാത്ത വഴികളുടെ അറ്റം എവിടെയെന്നുമറിയില്ല
ഒരുമിച്ചു നടന്ന വഴികളെ അറിയാം
നടക്കാന്‍ ഇനി എത്ര ദൂരം എന്നറിയില്ല
ഈ ഉറക്കം ഉണരുമ്പോള്‍ നീയെവിടെ..?
ഞാനെവിടെ..?
മാഞ്ഞുപോയ സ്വപ്നം പുനര്‍ജനിക്കുവോളം ..
അറിയില്ല കിനാവുകള്‍ക്ക് പുനര്‍ജന്മമുണ്ടോയെന്നു ,,?
Saturday, January 9, 2010
ഒപ്പം നടക്കാം
ഒരു പാദം മയക്കത്തിലും
മറുപാദം സ്വപ്നത്തിലും ..
ചാരനിറം പടര്‍ന്ന
നഗര രാവുകള്‍ ..
തോളോട് തോള് ചേര്‍ന്നു നടക്കാം ..
ഇരുട്ടില്‍ വിരിയുന്ന കിനാപൂവുകള്‍ തൊട്ടു
മറന്നു പോയ ഒരു പൂര്‍വകാലം മനസ്സില്‍ വിരിക്കാം
മുന്നില്‍ ഇനിയും കനല്‍
വഴികളാണ് ..ഒരു കണ്‍ കോണില്‍ ഇത്തിരി സ്നേഹം
മഴതുള്ളിയാവും കുളിര്
നെഞ്ചോട് ചേര്‍ക്കാം
നിന്നോട് ചാരെ ചേര്‍ന്നൊരു സ്വപ്നം ..
രാത്രി വിട പറയുന്നതിനും മുന്‍പേ ..
ഒരുമിച്ചു കാണാം .
ഒരു പാദം മയക്കത്തിലും
മറുപാദം സ്വപ്നത്തിലും ..
മറുപാദം സ്വപ്നത്തിലും ..
ചാരനിറം പടര്‍ന്ന
നഗര രാവുകള്‍ ..
തോളോട് തോള് ചേര്‍ന്നു നടക്കാം ..
ഇരുട്ടില്‍ വിരിയുന്ന കിനാപൂവുകള്‍ തൊട്ടു
മറന്നു പോയ ഒരു പൂര്‍വകാലം മനസ്സില്‍ വിരിക്കാം
മുന്നില്‍ ഇനിയും കനല്‍
വഴികളാണ് ..ഒരു കണ്‍ കോണില്‍ ഇത്തിരി സ്നേഹം
മഴതുള്ളിയാവും കുളിര്
നെഞ്ചോട് ചേര്‍ക്കാം
നിന്നോട് ചാരെ ചേര്‍ന്നൊരു സ്വപ്നം ..
രാത്രി വിട പറയുന്നതിനും മുന്‍പേ ..
ഒരുമിച്ചു കാണാം .
ഒരു പാദം മയക്കത്തിലും
മറുപാദം സ്വപ്നത്തിലും ..
Subscribe to:
Posts (Atom)