Friday, August 27, 2010

തെറ്റിയ വഴികള്‍

ഇന്നലെകളില്‍ തെറ്റിയ വഴികളാണ്
എന്നെ നിന്നടുത്തെത്തിച്ചത് ..
നിന്നിലെക്കെത്താന്‍
അല്ലെങ്കില്‍ എന്നിലേക്കെത്താന്‍
എവിടെയോ
അവ ശരിയായ വഴികളായിരുന്നു..

Monday, August 23, 2010

ഒരു തലോടല്‍

ആര്‍ദ്രമീ ശ്രവണ നിലാവിന്റെ തലോടലില്‍ സഖീ
നിനക്കായി വിടര്‍ന്ന ഇതളുകള്‍
നിന്നെ തലോടിയെതിയ കാറ്റിനെ
ചെറു സ്പന്ദനം കൊണ്ട് തൊട്ടയയ്ക്കുന്നു.
തിരികെ നിന്നടുത്തെത്തുവാന്‍
നേര്‍ത്ത സുഗന്ധം മറുവാക്കായ് ഓതുവാന്‍..
ഒരു വര്‍ണ പൂക്കളം ഉള്ളില്‍ വിരിച്ച ഓര്‍മകള്‍
മറ്റൊരു വസന്തമാകുന്നതറിയുന്നു ഞാന്‍ ..
ഇന്നീ രാവിനു മോഹനം നിന്‍റെ സാമ്യം
വര്‍ണം ഉള്ളില്‍ നിറഞ്ഞ ഈ ഓണരാവുപോലെ നീ സഖീ ..
മറ്റെന്തു നിന്നോട് മംഗളം പറയുവാന്‍ എന്നും പുഞ്ചിരി വിടര്‍ത്തും പ്രഭാതങ്ങള്‍ ..തലോടുന്ന കുളിര്‍ കാറ്റും..

Thursday, August 19, 2010

ശ്രാവണ നിലാവ്

ഇനി വിടരുന്ന രാവുകള്‍ക്ക്‌ ഓര്‍മകളില്‍ വിരിഞ്ഞ
സ്വപ്നങ്ങളുടെ ഗന്ധം പകര്‍ന്നിരിക്കും ..
വിരുന്നു വരുന്ന ഇന്നലെകള്‍
കൈപിടിച്ച് തമ്മില്‍ കൈകോര്‍ത്തു നടന്നു വരും ..
മറഞ്ഞു പോയവര്‍ ..
പൂക്കളത്തില്‍ നിന്നു മറഞ്ഞ പൂവുകളെ പോലെ ..

ശ്രാവണ നിലാവിന്റെ തലോടലില്‍ ഒരു പൂവ്
എനിക്കായി കാറ്റില്‍ പകര്‍ന്ന സുഗന്ധം
കാത്തു ഈ രാത്രി ഞാന്‍ ഉറങ്ങാതെയിരിക്കും
നീ വിടര്‍ന്ന രാത്രിയെ ഓര്‍ത്തു ..



Saturday, August 7, 2010

സിദ്ധി

നീ എന്നോട് പറയതതെന്തു ..
ഇതിനു മുന്‍പ് നാം കണ്ടു പിരിഞ്ഞ ആ
യുഗസന്ധ്യയുടെ പിന്കഥകള്‍ ..
നടന്നു മറഞ്ഞ പകലിനു മുന്‍പ് നാം ചേര്‍ന്ന് പാടിയ വിഷാദ ഗാനങ്ങള്‍ ‍
നീ എനിക്കായി നീട്ടിയ ഒരു പനിനീര്‍ പൂവ് ..
ഓര്‍മകളുടെ വരം അന്യമായ ഈ ജന്മത്തില്‍
നിന്നെ തൊട്ടറിയുന്നതേതു സിദ്ധി
നിന്റെയോ ..? എന്റെയോ..?