എനിക്കിഷ്ടമാണ് ഒരു പഴയ ചിത്രം നിനക്ക് തരുവാന്‍
ഓര്‍മകളുടെ വര്‍ഷ മേഘങ്ങളെ പെയ്യിക്കുവാന്‍ ..
എനിക്കിഷ്ടമാണ് നിശബ്ദതയുടെ മഞ്ഞുതുള്ളികള്‍ക്ക്
സ്വപ്നത്തിന്റെ നിറം കൊടുക്കുവാന്‍ ..
(ചിലപ്പോ മഞ്ഞു തുള്ളികള്‍ക്ക് കറുത്ത നിറമാവും .!)
എനിക്കിഷ്ടമാണ് നിനക്കായി പാലപ്പൂവിന്റെ ഗന്ധം
വസന്തമാരുതന്റെ കൂടെ പകരാന്‍ ..
എനിക്കിഷ്ടമാണ് നിന്‍റെ പ്രിയഗാനം പൌര്‍ണമി രാത്രികളില്‍
ഉറങ്ങാതെ കേട്ടിരിക്കാന്‍ ..
എനിക്കിഷ്ടമാണ് ,ഇടയ്ക്ക്
നിന്‍റെ സഹനങ്ങളുടെ വേനല്‍ കാറ്റിനു ചെവിയോര്‍ക്കാന്‍ ..
ഒരു നേര്‍ത്ത മൌനത്തിന്റെ വിങ്ങല്‍ ഉള്ളിലെക്കൊഴുക്കാന്‍ ..
ഒന്നും പറയാതെ നിശബ്ദതയുടെ ശബ്ദം കേള്‍ക്കാന്‍ ...