Friday, October 29, 2010

ലാവ

അഗ്നി പര്‍വതത്തിന്റെ
ചോര ഉരുകി പരന്ന വഴികള്‍
ഒരു ചുവന്ന പൂവ് പോലെ തോന്നും ..
ഒരു പക്ഷിക്ക് ..
പച്ചയ്ക്കും ..
മഞ്ഞിനും ..
സമുദ്രത്തിനും ..
അപ്പുറം നിശ്വാസങ്ങള്‍ ബാക്കിയാക്കുന്ന
ഒരു ചുവന്ന പൂവ്

Friday, October 22, 2010

പകല്‍സ്വപ്നം

എനിക്ക് നിന്നോട് പറയുവാന്‍ ഇനി ബാക്കിയായി
എന്നെ കുറിച്ചല്ല നിന്നെ കുറിച്ച് മാത്രം ..
എന്‍റെ ശ്വാസത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍
നീ പടരുന്ന പകലുകളെ കുറിച്ച് ..
കേള്‍ക്കുന്ന പാട്ടില്‍ നീ പകരുന്ന പുതിയ അര്‍ഥങ്ങളെ കുറിച്ച്
വര്‍ണങ്ങള്‍ക്ക് നിന്റെ നിര്‍വ്വചനങ്ങള്‍ ..
ഉറക്കം സ്വപ്നം തന്നെയാവുന്ന രാവുകള്‍ ..

ഞാന്‍ ഒരു പകല്‍ സ്വപ്നം മാത്രമാണ് ..

Monday, October 18, 2010

വര്‍ഷങ്ങള്‍ കൊഴിയുമ്പോള്‍

വേനല്‍ തിളയ്ക്കുമ്പോള്‍ അറിയാം
ഒരു കാറ്റില്‍ മഴ വരുമെന്ന് ..

പൊഴിഞ്ഞ പോയ ഇതളുകള്‍
വീണ്ടും തിരിച്ചെത്തുമെന്ന്..

ഊഷര ഭൂമിയില്‍
ഈറന്‍ പകലുകളില്‍ ഒരു നാമ്പ് ..

വിട ചൊല്ലി പിരിഞ്ഞവര്‍
വാതിലില്‍ മുട്ടി വിളിക്കും കിനാവുകളില്‍
കാലം എത്ര ചെന്നാലും

ഈ വഴി മറക്കാതെ ദേശാടന പക്ഷികള്‍ വരും ..
പുതിയ തീരങ്ങളില്‍ കൂടി കെട്ടി പാര്‍ക്കും ..

നാളുകള്‍ എത്രയായി നാം ഇവിടെ ഇങ്ങിനെ
ഓരോ പകലിലും മറഞ്ഞ നക്ഷത്രങ്ങളെ തിരയുന്നു


Friday, October 15, 2010

വര്‍ഷങ്ങള്‍ കൊഴിയുമ്പോള്‍

വേനല്‍ തിളയ്ക്കുമ്പോള്‍ അറിയാം
ഒരു കാറ്റില്‍ മഴ വരുമെന്ന് ..

പൊഴിഞ്ഞ പോയ ഇതളുകള്‍
വീണ്ടും തിരിച്ചെത്തുമെന്ന്..

ഊഷര ഭൂമിയില്‍
ഈറന്‍ പകലുകളില്‍ ഒരു നാമ്പ് ..

വിട ചൊല്ലി പിരിഞ്ഞവര്‍
വാതിലില്‍ മുട്ടി വിളിക്കും കിനാവുകളില്‍
കാലം എത്ര ചെന്നാലും

ഈ വഴി മറക്കാതെ ദേശാടന പക്ഷികള്‍ വരും ..
പുതിയ തീരങ്ങളില്‍ കൂടി കെട്ടി പാര്‍ക്കും ..

നാളുകള്‍ എത്രയായി നാം ഇവിടെ ഇങ്ങിനെ
ഓരോ പകലിലും മറഞ്ഞ നക്ഷത്രങ്ങളെ തിരയുന്നു



Friday, October 8, 2010

പനിനീര്‍പൂവുകള്‍ വിരിയുന്നത് ..




പ്രതിരോധത്തിന്റെ മുള്ളുകള്‍
ഉള്ളിലെക്കാഴ്ന്നു തറയ്ക്കുമ്പോള്‍
ഹൃദയത്തില്‍ നിന്നു ചിന്തുന്നത് ..
ചുവന്ന പൂവുകളായി വിരിയും ..
ദലങ്ങളില്‍ പൊടിയുന്നത് ..
രക്ത ബാഷ്പങ്ങള്‍ ..


അപ്പോഴും ഉള്ളില്‍ നിറയുന്നത് ..
കിനാവുകളുടെ സുഗന്ധമാണ്

Friday, October 1, 2010

വിങ്ങലുകള്‍

മുറിവുകള്‍ ബാക്കിയാകുന്നു എന്ന് ഒരു വിങ്ങല്‍ വിളിച്ചു പറയും
ഉള്ളില്‍ തമ്മില്‍ അകന്ന നിമിഷത്തിന്റെ ഓര്‍മയ്ക്ക്
പാതി ഉണങ്ങിയ മുറിവിന്റെ താഴെ തമ്മില്‍ ചേരാന്‍ ഒന്ന് മടിക്കും
വീണ്ടും ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഒരു തടിപ്പ്
അകന്നു നിന്ന നിമിഷ്ടതിന്റെ ഒരു ശേഷിപ്പ്
അകന്നു പോകും ഈ ദിനങ്ങളും
മാഞ്ഞു പോവും ആ വടുക്കളും
ഉള്ളിലെങ്കിലും ഒരു വിങ്ങല്‍
ഉറങ്ങാന്‍ മറന്ന രാത്രികളില്‍ അറിയാതെ ഉണരും