ഫോട്ടോഷോപ്പില്‍ പൂക്കളം വരയ്ക്കുമ്പോള്‍ ....
എന്നോ ഓടി മറഞ്ഞൊരു കാലത്തിന് ..എന്നോ മറഞ്ഞ നിറങ്ങള്‍ .. മങ്ങി തെളിഞ്ഞു ..
ഓര്‍മയുടെ വിരുന്നോരുങ്ങുന്നു ...
ചുവപ്പിനു കൃഷ്ണകിരീടം ..
താഴെ പച്ചയില്‍ ..അമ്മമ്മ മുറുക്കി തെറിച്ചു... പടര്‍ന്ന നിറം..ധന്വന്തരം കുഴമ്പിന്റെ മണം..
മഞ്ഞ ..കോളാമ്പി പൂവിന്റെ ..ഷാഹിനയുടെ വീടിന്റെ ..വിടര്‍ന്ന ചിരിയുടെ ..
വീടുമാറി പോകുമ്പോഴും ആ മഞ്ഞ നിറമായിരുന്നു ലോറിക്കും ..
ഒരു താമരയെയുള്ളൂ അത് നിന്റെ പൂക്കളത്തില്‍ വച്ചോളൂ ..
നീട്ടിയ താമര പൂവിനു ഉമയുടെ ചുണ്ടിന്റെ നിറം..
താമര തേടി ഓര്‍മയില്‍ മുങ്ങിയ ജോണിന്റെ കണ്ണുകള്‍ ..
നനുത്ത പച്ചയില്‍ കാലില്‍ തൊടുന്ന തുമ്പ പൂവിന്റെ നിറം..
പൂ തേടി ഒരുമിച്ചു പോയ വിധൂരതയുടെ നിറം..ചതഞ്ഞ പുല്ലിന്റെ ഗന്ധം ..
കുന്നിനുമപ്പുറം വിരിഞ്ഞ കാക്കപ്പൂവിന്റെ നിറം..ചുണ്ടിന്റെ വേദന കടിച്ചമാര്‍ത്തിയ നിറം..
നീ നീട്ടിയ തുടിക്കുന്ന ഹൃദയം ചെമ്പരത്തിയുടെ ചുവപ്പ്..
നടന്നു മറയുമ്പോള്‍ മറക്കാതിരിക്കാന്‍ തൊട്ടാവാടിയുടെ തലോടലിന് നീട്ടല്‍ ..
നിന്റെ ഓര്‍മകള്‍ക്ക് മറക്കാത്ത പൂവിന്റെ നിറം..
പൂവെന്ന് കരുതി നീട്ടിയ കയ്യില്‍ നിന്ന് പറന്നകന്ന ..
ശലഭത്തിന്റെ നിറമായിരുന്നു .അകന്നുപോയ .സ്വപ്നങ്ങളുടെ നിറം
അല്ലെങ്കില്‍ പുതിയ നിറങ്ങള്‍ കൊണ്ടു ആരും കാണാത്ത രൂപത്തില്‍ ..ഫ്ലെക്സില്‍ പ്രിന്റ് ചെയ്തെടുക്കാം അടുത്ത കൊല്ലവും ഉപയോഗിക്കാം ..പെയ്ന്ടിന്ടെ മണമാവും അതിന് .. പിന്നെ..ഓര്‍മകളില്‍ നിന്നും മോചനവും ..
കൊഴിഞ്ഞ പൂക്കാലമാണല്ലോ ഓര്‍മകളില്‍ വിടരുന്നത് .....