skip to main
|
skip to sidebar
Friday, January 21, 2011
മിടിപ്പുകള്‍
മിടിപ്പുകള്‍ അറിയുന്നത് ..
ശബ്ദത്തിനപ്പുറം ഹൃദയങ്ങള്‍
തമ്മില്‍ പരസ്പരം എന്തോ പറയുന്നുണ്ട് .
പറയാതെ ..
കണ്ണുകള്‍ എന്തോ പറഞ്ഞിട്ടുണ്ട് ..
ഒരു പാട്ടില്‍ പരസ്പരം
കൊളുത്തി വരിച്ച ഈരടികളുണ്ട് ..
ശബ്ദം പലതും മറച്ചു വച്ചാണ്
നമുക്കിടയില്‍ വന്നു പോവുന്നത്
Thursday, January 13, 2011
പാദമുദ്രകള്‍
കടലോരത്ത് നിലാവില് ഒറ്റയ്ക്ക് നടക്കുമ്പോള്‍ ..
പിന്തുടരുന്ന പാദമുദ്രകള്‍ ..
മായാതെ കിടക്കുന്ന കാലടികള്‍
നടന്ന വഴികളെ കുറിച്ച് ഒന്നും പറയാതിരിക്കുന്നു ..
അതില്‍ നിന്റെ കാല്പാടുകളും ..
ഉള്ളിലെവിടെയോ നീയും ചേര്‍ന്ന് നടക്കുന്നത് കൊണ്ടാവാം ..
Friday, January 7, 2011
കാണാകാഴ്ചകള്‍
നീണ്ടു വളര്‍ന്നു ഇരുളില്‍
മറയുന്ന സായാഹ്ന നിഴലുകള്‍
മങ്ങി മായുന്ന വെളിച്ച പൊട്ടുകള്‍
കടന്നു പോയ ഒരു കാറ്റില്‍ ..
ഒരു അശരീരി ..നീ വിളിക്കുന്നു ..
തൊട്ടടുത്ത് നിന്നും
ഒരു നോട്ടം ഒരു കാഴ്ച ..
..ഉള്ളില്‍ നിന്നും നിന്നെ തൊട്ടു വിളിച്ചതാര്
Thursday, December 30, 2010
വൃത്തം
നീയും ഞാനും ..
വീണ്ടും ഈ വൃത്തത്തിന്റെ പുതിയ തുടക്കത്തില്‍ ..
ഈ കടല്‍ തീരത്ത് തിരകള്‍ വീണ്ടും വീണ്ടും ..
വര്‍ണ വെളിച്ചം നിഴല്‍ വീണ തീരങ്ങള്‍ മഞ്ഞും തെളിഞ്ഞും ..
തിരകള്‍ മായ്ചെഴുതുന്ന പുതിയ ചിത്രങ്ങള്‍ ..
എന്നും പുതിയ വെളിച്ചം കുറിക്കുന്ന പകലുകള്‍ പോലെ ..
കടലികെക്കലസ്സം ഇറങ്ങി നടന്ന ഇണകളെ പോലെ ..
ആഴങ്ങലറിയാതെ ..ഇറങ്ങി നടന്നവര്‍ ..
ഈ രാത്രി നിനക്ക് ആശംസ ..
എന്നും നിറഞ്ഞ മനസ്സ് ,സ്നേഹം ..
Thursday, December 23, 2010
നക്ഷത്രങ്ങള്‍ക്ക്
ഈ രാത്രി നിന്നെ കാണുവാന്‍
നക്ഷത്രങ്ങള്‍ താഴെയിറങ്ങും ..
ഒരു നക്ഷത്രം അകലെ നിന്നു
നിന്നെ കാണുന്നുണ്ടാവും ..
നിന്നോട് മാത്രം സ്വകാര്യമായി പറയാന്‍
ഒരു സ്നേഹ സന്ദേശവുമായി ..
Friday, December 17, 2010
നൊസ്റ്റാള്‍ജിയ
പഴയ കലിഡോസ്കോപില് ഒന്ന് ചരിയ്ക്കുമ്പോള്‍
നിറം മാറി രൂപം മാറുന്ന ഒരു വളപ്പൊട്ട് ..
പാതി സത്യവും പാതി മിഥ്യയുമായി
പുതിയ രൂപങ്ങളില്‍ ..
വളപ്പൊട്ടുകള്‍ ..
ഇടയ്ക്കെപ്പോഴോ ഉച്ചവെയിലില്‍
ചാഞ്ഞുപെയ്യുന്ന കുമിളകള്‍ ..
താഴെ എവിടെയും വീഴാതെ വീണ്ടും വീണ്ടും പെയ്യുന്നവ ..
ദൂരെ ആരോ വിളിക്കുന്നു തിരിച്ചു പോകുവാന്‍ നേരമായി
Saturday, December 4, 2010
മഞ്ഞുകാലം
മഞ്ഞുകാലം പൊഴിച്ച ഇലകളെ കുറിച്ച്
കാറ്റ് പറഞ്ഞു ..
രാത്രി നിലാവിന്റെ വിരലുകള്‍
ചില്ലകളെ തൊട്ടു ഉണര്‍ത്തി ..
ഇതളിടാതെ വയ്യ ..
പുലരിയില്‍ പൊട്ടി വിരിഞ്ഞ
തളിരുകള്‍
ഉള്ളിലൊളിപ്പിച്ചത് ഒരു വസന്ത കാലം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
gulmohar
gulmohar
Blog Archive
▼
2019
(2)
▼
July
(2)
തിരിച്ചിറക്കം
പഴയ വഴികൾ
►
2018
(2)
►
May
(1)
►
January
(1)
►
2017
(2)
►
November
(1)
►
August
(1)
►
2011
(8)
►
December
(1)
►
March
(1)
►
February
(2)
►
January
(4)
►
2010
(41)
►
December
(4)
►
November
(4)
►
October
(6)
►
September
(2)
►
August
(4)
►
July
(4)
►
June
(2)
►
April
(4)
►
March
(4)
►
February
(4)
►
January
(3)
►
2009
(55)
►
December
(5)
►
November
(4)
►
October
(3)
►
September
(5)
►
August
(4)
►
July
(6)
►
June
(5)
►
May
(4)
►
April
(5)
►
March
(4)
►
February
(5)
►
January
(5)
►
2008
(64)
►
December
(6)
►
November
(6)
►
October
(10)
►
September
(6)
►
August
(8)
►
July
(13)
►
June
(13)
►
May
(2)
About Me
amantowalkwith@gmail.com
അറിയാതിരിക്കാം പരസ്പരം പറയാതിരിക്കാം .. ഓരോ അറിവും ഓരോ മുറിവാണെന്നു മനസ്സില്‍ കുറിക്കാം . ...
View my complete profile