കൂട്ടം തെറ്റി പിരിഞ്ഞാണ് ആദ്യം ആ താഴ്വരതിലെതിയത് പൂത്ത മരങ്ങളും ഗോക്കളും ഓടിനടക്കുന്ന യാദവകുമാരന്മാരും സ്ത്രീകളും അവരുടെ നിറം മിന്നുന്ന ഉടയാടകളും ഇന്നും ഓര്‍മകളില്‍ അത്ഭുതം തന്നെ ..
പൂത്ത കടംബുകല്‍ക്കപ്പുരം കളികളില്‍ ചേരാതെ ഒറ്റയ്ക്ക് നദിയിലേക്ക് നോക്കി സ്വപ്നം കാണുന്ന പെണ്‍കുട്ടിയെ കണ്ടു കാട്ടിലെ പെണ്‍കുട്ടികളെ പോലെയേ അല്ല വെയിലിന്റെ നിറവും കാറ്റു പഴങ്ങളുടെ മിനുപ്പും, കാട്ടരുവികള്‍ മണല്‍ പരപ്പിലൂടെ ഒഴുകുമ്പോള്‍ മാറിവരുന്ന വിവിധ ഭാവങ്ങളുടെ സൌമ്യ ഭാവം നിറഞ്ഞ മുഖം .. തിരിച്ചു പോകാന്‍ വഴിയരിയില്ല വല്ലാത്ത വിശപ്പും .. കണ്ടാല്‍ കുട്ടികള്‍ ഉറക്കെ കരഞ്ഞാല്‍ ഗോ ക്കളെ പിടിക്കാന്‍ വന്ന കാട്ടലരനെന്നു പറഞ്ഞു കൊന്നു കളയാനും മതി..
"ആരാ ..പേടിച്ചുപോയ ശബ്ദം വല്ലാതെ ചിലംബിച്ചിരുന്നു വഴി തെറ്റി വന്നതാ ദൂരെ കാട്ടില്‍ നിന്നും ആരോടും പറയരുതേ ..തിരിച്ചു പോക്കോളം "ആരോടും പറയില്ല ..വല്ലാതെ ക്ഷീനിചിരിക്കുന്നല്ലോ..നിനക്കു ഭക്ഷണം വല്ലതും വേണോ, " എനിക്ക് " മറുപടി തൊണ്ടയില്‍ കുടുങ്ങി
തിരിച്ചു പോകുമ്പോള്‍ ഇനി ഈ വഴി മറക്കതിരിക്കുവാന്‍ അടയാളങ്ങള്‍ മനസ്സില്‍ കരുതി .. പിന്നെ എത്രയോ തവണ കാലി ചെരുക്കാന്‍മാരുടെ കണ്ണില്‍ പെടാതെ മരങ്ങളുടെ പിന്നിലും ശിഖരങ്ങളിലുല്‍ പാറകളുടെ പിന്നിലും.. അവളുടെ രൂപം തിരഞ്ഞു .. ഒരിക്കല്‍ ധൈര്യം ഭാവിച്ചു മുന്നില്‍ ചെന്നു..നിസംഗമായി ഒന്നു നോക്കി ഓര്‍മ്മയുണ്ടോ .. ഉണ്ട് എന്തോ തോന്നി ദൂരെ ഓടി മറഞ്ഞു നിന്നു നോക്കി.. ഒരു താളത്തില്‍ ഗ്രാമത്തിലേക്ക് നടന്നു മറയുന്നത് വരെ നോക്കി നിന്നു .. വല്ലാത്ത ആവേശത്തോടെ കാട്ടിലേയ്ക്ക് തിരിച്ചു ചെന്നു ..കാട്ടു വള്ളികളില്‍ ഊയലടി .. ആദ്യം കണ്ട മരത്തില്‍ ഉയരെ ഒരു തെന്കൂട് കണ്ടു "ഭാഗ്യം അവളെ കാണുന്നത്തെ ഭാഗ്യം " മഴ മാറി വസന്തം ആദ്യ നാമ്പുകള്‍ നീട്ടിയ ഒരു മദ്ധ്യാഹ്നം .. നദിയുടെ തീരം പൂത്ത കടംബുകളാല്‍ നിറം ചാര്‍ത്തിയ മുഹൂര്‍ത്തം അവള്‍ എനിക്കായി ഒറ്റയ്ക്കായി .. വിരിഞ്ഞു തുടങ്ങിയ ഒരു കുല സൌഗന്ധിക പൂക്കള്‍ അവള്ക്ക് നേരെ നീട്ടി വല്ലാത്ത ഒരു മന്ദഹാസത്തോടെ പൂക്കളെ തലോടി പൂക്കാലം വിരുന്നു വന്ന വൃക്ഷനങളെ നോക്കി അവള്‍ നിന്നു.
മരത്തില്‍ ഞാന്നു കിടന്ന പൂവല്ലിയില്‍ തൂങ്ങി പുഴയ്ക്കകരെക്ക് കടന്നു..അല്പം വീരമാവട്ടെ .. ഒരു വടിയില്‍ കുത്തി പുഴയ്ക്കു കുറുകെ ചാടി ..അത്ബുതം ഒന്നും മുഖത്ത് കണ്ടില്ല മന്ദഹാസം തുടര്‍ന്നു .. ദൂരെ ..താഴ്‌വരയില്‍ നിന്നും ഒരു വേണുനാദം ഒഴുകിവരുന്നുണ്ടായിരുന്നു .. ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചത് അബദ്ധം ആയോ ..കമ്പ് കുത്തിയത് വഴുക്ക്ലുള്ള പാരയിലായി .. പിടിവിട്ടു വീണത് ചെളിനിറഞ്ഞ ഒരു ഭാഗത്തും ..
ഇതു അവള്‍ ഒരു കാലത്തും ഓര്‍ക്കതിരിക്കട്ടെ .. തിരിച്ചു കാടു കയറുമ്പോള്‍ ..തിരിഞ്ഞു നോക്കാന്‍ തോന്നിയില്ല .. ......
നദിയുടെ ഒഴുക്കില്‍ പൊങ്ങി കിടന്നു എത്ര ദൂരം വന്നു എന്നറിയില്ല .. ഒരു അടക്കിയ ചിരിയാണ് ഉണര്‍ത്തിയത് .. അവള്‍ ... വല്ലാത്ത നടുക്കത്തോടെ മറഞ്ഞു നിന്നു നോക്കി.. മയില്‍ പീലി ചൂടിയ കാര്‍വര്ണന്‍ ... ...
നിലാവ് പെയ്ത കാടിന്റെ നിറം മനസ്സിന്റെ കളിമയുംയി ഒത്തു ചേര്ന്നു .. ഇണവേര്‍പെട്ട ഒരുകിളിയുടെ കൂജനം കാതില്‍ ...ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു .. ...
മയില്‍ പീലി ചൂടിയ വില്ലാളിവീരന്റെ കഥ ഊരിലും കേട്ട് തുടങ്ങിയിരുന്നു.. ഒരു അസ്ത്രതാല്‍ ഒമ്പത് അസുരരെ വധിച്ചതും അതില്‍ ഒന്നായിരുന്നു ..
നീണ്ട യാത്രകള്‍ ..മഞ്ഞുവീന്ന മാഘന്ധത്തിനും അക്കരയ്ക്കു.. ഈ ദിവസ്വപ്നന്തിനും അപ്പുറത്തേക്ക് .. വര്‍ഷങ്ങള്‍ നീണ്ട പ്രയാണം എങ്ങോട്ട് ..അവനവനില്‍ നിന്നും ഒളിച്ചോടി എത്ര ദൂരം .. തളര്‍ന്നു വീണതും ...ഉണര്ന്നതും ..എവിടെയെന്നറിയില്ല ., അതൊരു കടവായിരുന്നു ..
ഞാന്‍ ഒരു കുടിലിലായിരുന്നു..കടത്തുകാരന്‍ നിശബ്ദമായി എന്നെ നോക്കി .കടതുകരനോടോത് കാലം വീണ്ടും.. ഒരു മഹയുട്ത്തെ കുറിച്ചും മഹാ നാശത്തെ കുറിച്ചും ..കേട്ട് തുടങ്ങിയിരുന്നു.. എല്ലാം മായയനത്രേ..യുദ്ധത്തില്‍ നശിക്കുന്നവര്‍ക്ക് എല്ലാം മായ ..എന്കില്‍ മായയായ ഒരുരാജ്യത്തിനു വേണ്ടി എന്തിന് രക്ത ചോരിച്ചില്‍.. ആസ്വതിക്കുനവന് പറയാന്‍ ഒരു പാടു തത്വ ശാസ്ത്രങ്ങള്‍ ..
വല്ലാത്ത പക തോന്നി ..അവനഴിയിലെ അസ്ത്രങ്ങള്‍ മുഴുവനും ദൂരെ ചാഞ്ഞുനിന്ന. വനവൃക്ഷതിനോടെയ്തു ..അടങ്ങിയില്ല ... നീ തന്നെ..എല്ലാം നീ തന്നെ.. ഒരു മയില്‍ പീലി മനസ്സില്‍ പകയോടെ വളര്ന്നു പിളര്‍ന്നു .. ഓര്‍മകള്‍ ഒരു കാട്ടുതീയായി..മായഭ്രമം നിറഞ്ഞു ആരെ തിരഞ്ഞാണ് ഞാന്‍ ഇവിടെ ...
വൃദ്ധന്‍ യാത്രാമൊഴി ഒന്നും പറഞ്ഞില്ല ..ചക്രവാളതിനുമപ്പുരം..ചുവന്ന സന്ധ്യയില്‍ കഴുകുകള്‍ ചുറ്റി പറന്നു.. തിരികെ ..എന്റെ ഇന്നലെകളിലേക്ക് ..മറഞ്ഞുപോയ സ്വപ്നലോകതെക്ക് തിരിച്ചു നടന്ന വഴികള്‍ അപരിചിതമായി തോന്നിയില്ല ..
ഇന്നലെ വിടപറഞ്ഞ പോലെ തകര്‍ന്ന കുടിലുകള്‍ക്കും രക്തം വര്‍ണ്ണ രനഭൂമികള്‍ക്കും അപ്പുറം .. എന്റെ കാട്ടില്‍ ഇനി ഇപ്പോഴും എന്നെ തിരിച്ചരിയുന്നവര്‍ അരുണ്ടാകും .. ...
വനം ..മയിലുകള്‍ ഓടി മറഞ്ഞത് ശ്രദ്ധിച്ചു ..തിരിന്ച്ചു നോക്കിയപ്പോള്‍ ..കണ്ടു വീണ്ടും ആ മയില്‍ പീലി തിളക്കം ..ഒരു വൃക്ഷഷിഖരത്തില്‍ .. പ്രായമേറി യിരിക്കുന്നു ..എങ്കിലും. ..വല്ലാത്ത പകയോടെ .. ആവനഴിയിലേക്ക് കൈ നീണ്ടു ...ഇല്ല വിറയക്കുന്നില്ല .. "മ്ലേച്ചം ഹൃദയധൌര്‍ബല്യം "
****************
താഴ്വര നിലാവിന്റെ ചാരനിറം പുതച്ചു കിടന്നു..ദൂരെ മങ്ങി കത്തുന്ന വിളക്കുകളുടെ തിളക്കം ..
ഉറക്കെ ആത്മാവിന്റെ ആഴങ്ങളില്‍ നിന്നും ഒരു വിളി ഉയര്ന്നു ...."രാധേ "