ഒപ്പം നടക്കുമ്പോള്‍ ..പറയാന്‍ മറന്നത്
ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ എന്നോട് തന്നെ പറഞ്ഞു ..
നിന്റെ ഇഷ്ടങ്ങള്‍ ഏതെന്നറിയാതെ ..
പലവേഷം ഞാന്‍ സ്വയം അണിഞ്ഞു ..ഓരോ വേഷവും ഞാനായി തന്നെ പരിണമിച്ചു ..
നിന്റെ മിഴികളില്‍ കൌതുകം വിടരുവാന്‍ ഒരുപാടു വര്‍ണങ്ങള്‍ ഞാന്‍ തിരഞ്ഞു ..
അതിലെന്റെ ഹൃദയത്തിന്‍ ചുവന്ന നിറം മാത്രം ബാക്കിയായീ..
നിന്റെ ചുണ്ടില്‍ വിരിയുന്ന ചിരിയൊന്നു കാണുവാന്‍..
ഒരു നൂറു ഹാസ്യം കരുതി വച്ചു ..
പറയുമ്പോള്‍ ..എന്റെ കഥയായി മാറി ..ഒരു പരിഹാസം ബാക്കിയായീ ..
ഒറ്റയ്ക്ക് നടക്കുമ്പോള്‍ നിന്റെ സ്വപ്നങളില്‍ കൂട്ടുകൂടി ..
സ്വപ്നം പിരിഞ്ഞപ്പോള്‍ ഞാന്‍ ഏകനായി ..
ഒപ്പം നടക്കുവാന്‍ ..ഒപ്പം നടന്നതായി ..ഒരു പാടു സ്വപ്നംകണ്ടതായി..
സ്വപ്നം കണ്ടു ..................ഒറ്റയ്ക്ക് നടന്നു..
Showing posts with label ഒറ്റയ്ക്ക് നടക്കുമ്പോള്‍. Show all posts
Showing posts with label ഒറ്റയ്ക്ക് നടക്കുമ്പോള്‍. Show all posts
Saturday, July 26, 2008
Subscribe to:
Posts (Atom)