Wednesday, July 2, 2008

എനിക്കറിയാം

തിര മടങ്ങിയാലും തിരിച്ചു വരുമെന്ന് എനിക്കറിയാം ..

കരയോട് തൊട്ടും തെല്ലു പിണങ്ങിയും തിരിച്ചു നടന്നാലും ..

മെല്ലെ ഓരോ പുതു വാക്ക് ചൊല്ലി ..വീണ്ടും വരും നിന്റെ ആശ്ലേഷം...


വസന്തങ്ങള്‍ക്കിടയില്‍ വര്‍ഷവും വേനലും ..ശൈത്യവും ...

കാലത്തിന്റെ കയ്യില്‍ ചുറ്റി ..

വസന്തം പുതുനാമ്പ് നീട്ടി തിരികെ വരുമെന്നെനിക്കറിയാം..
ഓരോ സന്ധ്യയും പിരിയുമേന്നാകിലും

പുതിയ സ്വപ്നം തേടി വീണ്ടും വരുമെന്നെനിക്കറിയാം ..


തഴുകാതെ പോകുന്ന കാറ്റിന്റെ കയ്യുകള്‍ ..

വസന്തം നിറച്ചു എനിക്കായ് വരുമെന്നെനിക്കറിയാം...
കാത്തിരിപ്പു അറിവിന്റെ പാഠമാണ്

3 comments:

Anonymous said...

God only serves those who waits...
and..കാത്തിരിപ്പ്‌ എപ്പോഴും സുഗമുള്ള ഒരു ഏര്‍പ്പാടാണ്..
അതും തിരിച്ചു വരുമെന്ന് ഉറപ്പുന്ടെങ്ങില്‍ മാത്രം...
:)

Anonymous said...

കാത്തിരിക്കാനും പ്രതീക്ഷിക്കാനും ഒന്നുമില്ലെങ്കിലും നാമൊക്കെ ജീവിക്കുന്നില്ലെ.....എന്തെങ്കിലുമൊക്കെ തിരിച്ചുവരുമായിരിക്കാം അല്ലെ...?ബെസ്റ്റ് വിഷസ്.....

siva // ശിവ said...

കാത്തിരിപ്പുകള്‍ സഫലമാകാതിരിക്കില്ല എന്നല്ലേ.

ഏറെ നാളായി ഞാനും കാത്തിരിക്കുന്നു.

കാറ്റിന്റെ കൈകള്‍ വസന്തം നിറച്ച് വരട്ടെയെന്ന് ആശംസിക്കുന്നു.

സസ്നേഹം,

ശിവ