Tuesday, October 28, 2008
പരിമിതികള്‍
നീ നടത്തിയ യാത്രകളില്‍ ഏതെങ്കിലും ഒരു സന്ധ്യയില്‍ ..
മുറിവേറ്റു പറന്നു പോയ ഒരു പക്ഷിയുടെ കരച്ചില്‍ നിന്നില്‍ എന്താവും വരച്ചത് എന്ന് .. ?
ഉറക്കം മറന്ന ഉഷ്ണകാല രാത്രികളില്‍ കണ്ണീരില്‍ അലിഞ്ഞു പോയ നിലാവിനെ ..നിന്റെ കണ്ണുകള്‍ തിരിച്ചറിഞ്ഞത് എങ്ങിനെയെന്ന് ..?
ഹൃദയത്തില്‍ വിങ്ങി നിറയുന്ന വേദനയുടെ ഭാരം അളക്കുന്നതെങ്ങിനെയെന്നു..?
നടന്ന വഴികളില്‍ കാണാന്‍ മറന്ന കാഴ്ചകളുടെ നിറച്ചാര്‍ത്ത് എത്രയെന്നു ..?
എനിക്ക് അറിയില്ല എങ്ങിനെ പകരണം കാണാത്ത മുറിവിന്റെ വേദനയെന്നു ...
നീ അറിയുന്നത് ഞാന്‍ പറയുന്നതാണ് ..
ഞാന്‍ പറയുന്നത് ..ഞാന്‍ അനുഭവിച്ചതാണ്..
വെളുത്ത വാക്കുകള്‍ക്ക് കണ്ണീരിന്റെ നിറം ഉണ്ടാക്കുന്നത് എങ്ങിനെഎന്നറിയില്ല
ചിതറിയ ഹൃദയ രക്തം ചാര്‍തുന്നതും..
കളഞ്ഞു പോയി ഹൃദയം തൊടാനുള്ള മന്ത്രങ്ങള്‍ ..
ഇത് ജല്പനങ്ങള്‍ മാത്രമാണ് ..അര്ത്ഥം പകരാതെ പോയ തോന്ന്യാക്ഷരങ്ങള്‍
പരിമിതികള്‍ ..ഒരു തുടക്കമാണ് ..അനുഭവം കഥയവുന്നതിന്റെ..
മറവിക്കും സ്വപ്നത്തിനും അപ്പുറം വിടരുന്ന ഉണ്മാദത്തിന്റെ മരീചിക ...
Monday, October 20, 2008
മൊഴികള്‍
നിലാവിന്‍റെ തണലില്‍ വീണു മയങ്ങിയ ഒരു വേനല്‍ രാത്രി ..
ഏതോ തണുത്ത താഴ്വാരങ്ങളെ സ്വപ്നം കണ്ടു ഉറക്കം മറന്ന കണ്ണുകള്‍ ..
ജനലിനുമപ്പുറം നേരിയ കാറ്റിലാടുന്ന കര്ട്ടനിടയിലൂടെ നിറയെ കായ്ച്ച മാവ് ...
ഫോണ്‍ ..ആദ്യ ബെല്ലില്‍ എടുത്തു ..
"നീ ഉറങ്ങിയില്ലേ ഈ പാതിരാത്രി ഉണര്‍ന്നിരുന്നു എന്നെ സ്വപ്നം കാണുകയാണോ "
ആരാണ് നീ ..?
ഇന്നലെ പാര്‍കില്‍ മലര്‍ന്നു കിടന്നു ആലോചിക്കുന്നുണ്ടയിരന്നല്ലോ ..?
നമുക്കു ഒളിച്ചോടേന്ട സ്ഥലത്തെ കുറിച്ചാണോ ആലോചിച്ചത് ..
മനസ്സിലായില്ല ..
ഓ ദിവസ്സവും കാണുന്നതല്ലേ ..ഓര്ത്തു നോക്ക്..ഇല്ല ..ഓര്‍മയില്ല പറയൂ ..
ഞാനിപ്പോ എന്താ സ്വപ്നം കണ്ടതെന്നരിയമോ ..?
ഇല്ല ..
ഒരു തണുത്ത താഴ്വരയില്‍ നാം കൈകോര്‍ത്തു നടക്കുന്നത് ,,
അതാ ഇപ്പൊ തന്നെ വിളിച്ചത് ..
പിന്നെ എന്തെല്ലാം വിശേഷങ്ങള്‍ ...
ആരാ എന്റെ നമ്പര്‍ തന്നത് ..?
രാത്രി മുഴുവന്‍ നീണ്ട പരിചയം ..പേരു പറഞ്ഞില്ല ..
ഫോണ്‍ നമ്പര്‍ പറഞ്ഞില്ല. ശരിയാണ് ഒന്നും പറഞ്ഞില്ല ..
രാവിലെ മുതല്‍ പോകുന്ന വഴികളില്‍ കേള്‍ക്കുന്ന
മൊഴികളില്‍ ചെവിയോര്‍ത്തു നടന്നു ...
Thursday, October 16, 2008
ജന്മദിനം
സൈക്കിളിന്ടെ മണിയടി ..
കണ്ടെത്തിയ പുതിയ ദിക്കുകള്‍ വഴികള്‍
ചിയേര്‍സ് ..പതഞ്ഞു പൊന്തിയ അട്ടഹാസ്സം ..അബോധത്തില്‍ കടന്നു പോയ ജന്മദിന രാത്രി
ദിവാസ്വപ്നങ്ങളില്‍ മറന്നു പോയ നാഴിക കല്ലുകള്‍ ..
പുതിയ പുലരിയിലേക്ക് നിന്റെ വിളികള്‍ ..
വിചിത്ര സന്ദേശം പേറിയ ഒരു ഇ മെയില് ..
അടുത്ത രാത്രിയുടെ കിനാവുകള്‍ക്ക് സ്വയം മെനഞ്ഞ തിരക്കഥ ..ഈ കനവുകള്‍ക്കും ദിനങ്ങള്‍ക്കും അപ്പുറം എവിടെയാണ് ..എന്നാണ് എന്‍റെ ജന്മദിനം ?
Tuesday, October 14, 2008
കടല്‍തീരത്ത്
ഉഷ്ണം നിറഞ്ഞ വേനല്‍ പകല്‍ .
ജന്നല്‍ പാളികള്‍ക്ക് ചാരെ മറഞ്ഞു നില്ക്കാന്‍ ആരും ബാക്കിയായില്ല.
മാവുകളില്‍ കാറ്റു വീശി..വിരഹം ആര്‍ദ്രമായ ഒരു ഏകാന്തത വല്ലാതെ..
പറയാന്‍ മറന്ന വാക്കുകള്‍ ..ഓര്‍ക്കാന്‍ മറന്ന ദിനങ്ങള്‍ ..വീണ്ടും വീണ്ടും..
തകര്‍ന്ന മുരളിയെയും പാതി മുറിഞ്ഞ സംഗീതത്തെയും പറ്റി ഓര്‍ത്തു . .
കൂട്ടുവിട്ട കൂട്ടുകാരിയെ മറക്കാന്‍ വരഞ്ഞ ചിത്രങ്ങള്‍ മുഴുമിച്ചില്ല ..
നീണ്ട വഴികള്‍ ശൂന്യം ..നിറഞ്ഞു പൂത്ത മരങ്ങള്‍ക്ക് താഴെ നിഴല്‍ മറഞ്ഞു നിന്നു..
ഓര്‍മകളുടെ നീണ്ട വഴികള്‍ കടല്‍കരയിലേക്ക് നീണ്ടു...
ഒരിക്കലും മറവി മറക്കാത്ത നിന്റെ നിസ്വനങ്ങള്‍ ..
മധ്യഹ്നതിന്റെ ചൂടോട് ചേര്ന്നു പാതി കൂമ്പിയ താമര,
അവസാനം കണ്ട നിന്റെ വാടിയ മിഴിയെ എന്നിലെക്കെന്തിനു തിരിച്ചു തന്നു..
ദുഖിതര്‍ തുല്യര്‍ നാം കടലിന്റെ കരയില്‍ ഒത്തു വന്നു
ഓര്‍മകള്‍ മായ്ക്കുവാന്‍ മനസിന്റെ വാതായനങ്ങള്‍ തുറന്നു
കൈകോര്‍ത്തു കടലിന്റെ സാന്ത്വനം ഏറ്റു വാങ്ങി എല്ലാം മറക്കാമെന്ന് പരസ്പരം പറഞ്ഞു നാം..
മറക്കാത്ത വേദനയെ മറക്കാന്‍ മറന്നു
കടലിന്റെ തലോടലേക്കുവാന്‍ നാമെത്തി ഈ മണല്‍ പരപ്പില്‍ ..
അലച്ചു ചിതറിയ തിരയില്‍ നിന്റെ ചിരിയും കരച്ചിലും മാഞ്ഞും വിരിഞ്ചും..
നാം സ്വയം മറന്നു കളിയാടിയ തീരം എന്തൊരു സൌഖ്യം നമുക്കു തന്നു
നിന്റെ നഷ്ട സ്വപ്‌നങ്ങള്‍ തിരയില്‍ മറഞ്ഞത് എനിക്കെന്തു സന്ത്വനമായിരുന്നു
കടല്‍തിരപലവട്ടം കരയോടു ഇണങ്ങി പിന്നെ പലവട്ടം തല്ലി പിണങ്ങി
ഒരു പാടു നേരം നാം ജീവന്റെ കളി യോട് കൈകോര്‍ത്തു മെല്ലെ നോക്കി നിന്നു..
കൂട്ടുകാരെല്ലാം ......പിരിയുന്ന സായാഹ്നം ..ചുവന്നു മറയുന്ന സന്ധ്യയോടു വിട ചൊല്ലി..
കൂട്ടമായി തിരിച്ചു പോകും..
ഇരുളില്‍ മറയുന്ന മറവിതന്‍ രാത്രിയില്‍ ..ഒരു നൂറു ഓര്‍മകള്‍ ചിരതായി വിരിയും ..
നിന്റെ നിസ്വനം കടലിന്റെ കരളില്‍ തിരഞ്ഞു ഞാന്‍ ,,
കടലിന്റെ നേരെ നടന്നു ചെല്ലും..
എല്ലാ കാലടികളും തിരിച്ചു പോകുമ്പോള്‍...
എന്റെ കാലടികള്‍ കടലിന്റെ മടിയിലേക്കു പോകും..
ഇനി ഒരു കാറ്റു മായ്ക്കും വരെ ..
കടലിലേക്ക് നീളുന്ന കാലടിപാടുകള്‍ ഇന്നിന്‍ നിലവില്‍ തെളിഞ്ഞു കാണും ..
കടലില്‍ കളിക്കുവാന്‍ പോയോരില്‍ ഒരാള്‍ മാത്രം..തിരിച്ചിനി മടങ്ങില്ല ...
കരയില്‍ കളിക്കുവാന്‍ പോയൊരാള്‍..
ഓര്‍മതന്‍ കടലില്‍ മാഞ്ഞു പോകും ..
Monday, October 13, 2008
പ്രണയികേണ്ട..
ഓരോ രാത്രിയും സ്വപ്നങ്ങള്‍ കൊണ്ടു ഹൃദയത്തില്‍ കോറിവരയ്ക്കും ..
ഓരോ വിരഹവും മനസ്സിനെ കീറി മുറിക്കും ,,
ഓരോ വഴി പിരിയലും മറക്കാത്ത വേദന തരും ..
നിന്റെ ഹൃദയം നോവുന്നത് ഒന്നും എനിക്കുവേണ്ട ..
നീ ഒരിക്കലും വിരഹിണിയവുകയും വേണ്ട ..
ഓരോ കൂടിചെരലിലും നീ ചിരിക്കുന്നതാനെനിക്കിഷ്ടം..
പ്രണയികേണ്ട..നീ ..നിന്റെ മൃദു മന്ദഹാസമാണെനിക്കിഷ്ടം
പ്രണയം മുള്‍ മരങ്ങളില്‍ പൂക്കുന്ന വസന്തമാണ് ..
ഓരോ രാത്രിയും വിടര്‍ത്തുന്ന അസുലഭ പുഷ്പതിന്‍ ചാരുതയാണ്
ഉറങ്ങാതെ നീറുന്ന ഹൃദയത്തിന്‍ വിങ്ങലാണ് ..
ഓരോ മിഴിയിലും മായാത്ത കാണാക്കിനവിന്റെ തേടലാണ്..
പ്രണയികേണ്ട..നീ .. ഈ വേദനയുടെ കനവ് ഏറ്റുവാങ്ങേണ്ട നീ..
പ്രണയം താളം തെറ്റി മിടിപ്പിക്കുന്ന മനസ്സിന്റെ താളമാണ്..
വേദന പടര്‍ത്തുന്ന സുഖ സാന്ത്വനമാണ് ..
പ്രണയികേണ്ട..നീ .. നിന്റെ സാന്ദ്ര നിദ്രയില്‍ നിന്നുണരേണ്ട..
ഓരോ തിരസ്കാരവും ഓരോ ഇല്ലാതാക്കലാണ് ..
ഒരിക്കലും തീരാത്ത നോവിന്റെ ഓര്‍മയാണ് ..
കാണാതെ പോകുന്ന ഹൃദയത്തിന്‍ ചുവപ്പ് ..
മാഞ്ഞു പോകുന്ന രാവുകള്‍ പറഞ്ഞ കഥകള്‍ ..
എന്തോ പ്രണയത്തിന്റെ മുറിവേല്‍ക്കുന്നത് ..എനിക്കൊരു ലഹരിയാണ്......
Sunday, October 12, 2008
പ്രണയം
പ്രണയം സന്തോഷതിനെക്കാള്‍ സന്ങടമേ തരൂ..
അതും എന്റെ പ്രണയങ്ങള്‍ എല്ലാം ഞാന്‍ നിശ്ചയിച്ചവൃത്തത്തിലും,
ശ്രുതിയിലും ആയതുകൊണ്ട് പ്രത്യേകിച്ചും..
എനിക്ക് പ്രണയിക്കാന്‍ വയ്യ..
എന്റെ പുപ്പയില് തന്നെ ചുരുണ്ടു കൂടാനാണ് എനിക്കിഷ്ടം..
ഒരു നല്ല നാളെയെ സ്വപ്നം കണ്ടു..
ഒരു പൂമ്പാറ്റ ആയാല്‍ പിന്നെ എന്ത് സ്വപ്നം കാണും?
സ്വപ്‌നങ്ങള്‍ ഇല്ലാതെ പിന്നെ എന്ത് ജീവിതം..നാളെ ഒരു പൂമ്പാറ്റ ആകാമെന്നും..
പറന്ന് നടക്കാമെന്നും ഉള്ള സ്വപ്‌നങ്ങള്‍ കണ്ടു കണ്ടുഞാന്‍ ഇവിടെ ഉറങ്ങിക്കോട്ടെ..
അത് ധാരാളം മതി ഇനിയുള്ള ജീവിതത്തില്‍..ഈ പുപ്പയില് ആകുമ്പോള്‍ എന്നെ ആരും കാണില്ലെല്ലോ..
പൂച്ചയെയും കിളിയേയും ഒന്നും പേടിക്കേണ്ടല്ലോ..
ഇതിന്റെ സുരക്ഷിതത്വത്തില്‍ ഞാന്‍ തൃപ്തയാണ്.. എനിക്ക് പ്രണയിക്കേണ്ട..
Saturday, October 11, 2008
കാത്തിരിപ്പുകള്‍
ഞാന്‍ ഒരു കുട വിരിച്ചു നടന്നു..
മോഹങ്ങളുടെ തീരത്ത് ഇനിയും വര്‍ണങ്ങള്‍ബാക്കിയായെന്നു മനസ്സു പറഞ്ഞു
ഒരു വര്‍ണ കൂട കയ്യില്‍ കരുതി..
ഈ രാവില്‍ പൂക്കും നീലകൊടുവേലിയെന്നു ..ശകുന പക്ഷികള്‍ പറഞ്ഞു ..
ഈ രാത്രി ഉറങ്ങാതിരുന്നു ..
ഇനിയും കഴിഞ്ഞില്ല മോഹനസ്വപ്നമെന്നു നിലാവ് പറഞ്ഞു ..
അമാവസ്സി രാത്രി അലഞ്ഞു ..
കര്‍ക്കിടകവാവില്‍ നഷ്ട സ്വപ്നങള്‍ക്ക് തര്‍പണം
നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ വരും ..
Friday, October 10, 2008
മലര്‍വാകകള്‍
ഗുല്‍മോഹര്‍ പ്രണയം നിറഞ്ഞ മഴയുടെ, മഞ്ഞിന്റെ, വേനലിന്റെ..
ഉറക്കം മറന്ന രാത്രികളുടെ ..
പൂത്തുലഞ്ഞ പകല്‍സ്വപ്നങളുടെ ..
മറക്കാന്‍ മറന്ന വേനല്‍ കനവിന്റെ ...
ആണ്ടരുതിയാണ് നീ..
നീറിയ പ്രണയം പറയാന്‍ മറന്ന ഒരു നൂറു സാന്ത്വനമാണുനീ..
സ്നേഹം വാറ്റിയ മധുവിന്റെ രക്ത ശോഭയാണ് നീ..
മറക്കാതിരിക്കുവാന്‍ ഓര്‍മ തരും മഞ്ഞ വാകയല്ല നീ
ഒരിക്കലും തീരാത്ത നോവിന്റെ ചോര പൊടിക്കും മുറിവാണ് നീ ...
ഗുല്‍മോഹര്‍ പിരിയുന്ന സന്ധ്യയുടെ പിടയ്ക്കും കരളാണ് നീ ഇതള്‍ പൊഴിയുംപൊഴും..
മഴയില്‍ പടരുംപോഴും.... മഴ ഒരു രക്ത തിരയാകുമ്പോഴും..
നീ അവിടെയുണ്ട് നിറഞ്ഞ പൂക്കളില്‍ നിറഞ്ഞ സ്വപ്നമായീ..
എന്നും പൂക്കുന്ന രക്ത നിലാവായി ..
ചുറ്റും നിറയും സാന്ദ്ര സംഗീതമായ് ..
ഗുല്‍മോഹര്‍
വര്‍ഷമായി പെയ്തുവോ ഹൃദയരക്തം പാകി മുളപ്പിച്ച പ്രണയരേണുക്കള്‍
നിന്നില്‍ പതിച്ചവ നീ കാത്തുവച്ചതോ...
കാണാതെ പോയ ആരുടെ മുന്നില്‍ നീ ഹൃദയം തുറന്ന് മൌനം മറക്കുന്നു
കാമന വിടര്‍ന്ന വഴിയോരങ്ങളില്‍ .. പ്രേമം പരന്ന ഹര്‍മ്യങ്ങളില്‍ ..
ഒഴുകി ഉറഞ്ഞ നഷ്ട സ്വപ്‌നങ്ങള്‍ .. കാലം കോരിയെടുത്ത് വിരിയിച്ചതാണ് ഈ ദലങ്ങള്‍..
ഓരോ വര്‍ഷവും പിരിയുന്ന മനസ്സിന്‍റെ തപം ..
താപം ..മറന്ന പകലിന്റെ അറുതിയില്‍.. വര്‍ഷം പൊഴിക്കുന്ന..സാന്ത്വനം കേള്‍ക്കവേ ...
വീണ്ടും പൊഴിഞ്ഞു .... വിരിയുന്നു നിറഞ്ഞ പ്രണയം ... ,
Thursday, October 9, 2008
പ്രണയം വിളിക്കുമ്പോള്‍ ..
പ്രണയമേ നീ എന്നില്‍ പുതിയ പാട്ടിന്റെ ശ്രുതി മീട്ടാതെന്തു.?
എന്നില്‍ നിറയുന്ന വസന്തത്തെ കാണാത്തതെന്ത് ..?
ഈ രാത്രി ഞാന്‍ മഴയുടെ വരവിനെ കണ്ടു നിന്നു..
അത് നിന്‍റെ നാട്ടിലുടെ കടന്നു വരുന്നു..
പൊഴിയുന്ന തുള്ളിയില്‍ ഞാന്‍ എന്നെ തിരഞ്ഞു..
നീ എന്നെ ഓര്‍കുന്നു എങ്കില്‍ ആ ഓര്മ മഴയില്‍ ലയിച്ചു നിന്‍റെ മനസ്സിലെ എന്നെ കാണിച്ചു തരുമല്ലോ .. ഞാന്‍ നര്സിസ്നെ ഓര്‍ത്തു ...
ഇന്നലെ അവിടെ പെയ്ത മഴയില്‍ ..
സ്വപനത്തില്‍ വിടര്‍ന്ന ആയിരം പാലപൂവുകള്‍ .. പകര്‍ന്നോ...ഒരു മാസ് മര ഗന്ധം ..
വിദൂരതയില്‍ നിന്നു ..ഞാന്‍ നിന്നെ കണ്ടു ..
എങ്കിലും വിരിഞ്ഞ പൂക്കളില്‍ ഒളിച്ച നനവിനെ ഞാന്‍ എന്തിന് തേടുന്നു..
പാടി പതിഞ്ഞ താളം മറക്കാന്‍ പഠിക്കാം.. നിന്‍റെ ലോകത്തിന്റെ ശ്രുതിയില്‍ പാടനെനിക്കവുമെന്നു കരുതാം .. പുതിയ വഴികള്‍ വസന്തം വിരിച്ചതാണെന്ന് പറയാം ..
ഒരു വസന്തത്തിന്റെ മൃദു സ്വനങ്ങള്‍ നിന്നില്‍ ഞാന്‍ കണ്ടു ...
നിന്‍റെ മിഴികളില്‍ .. സായംധ്വനതിന്റെ സാന്ധ്വനം കണ്ടു ..
എന്നിട്ടും എന്തിന് ഞാന്‍ ഇന്നു വിരഹ സ്വരങ്ങള്‍ മീട്ടുന്നു..
വസന്തമേ എന്നെ പൊറുക്കുക ..ഈ പൂക്കാലം ..
ഞാന്‍ നിറഞ്ഞു കാണട്ടെ ഉയരുന്ന പ്രേമത്തില്‍ പാല പൂമണം ഹൃദയത്തില്‍ പകരട്ടെ..
ഇനി എന്നും ആത്മാവില്‍ നിറയും നിന്‍റെ സ്നേഹവും ..
ജീവന്റെ ഊര്‍ജവും ...പ്രണയത്തിന്‍ പൂക്കാലവും..
Monday, October 6, 2008
മിഴികള്‍
"ഇനി അടുത്ത വര്‍ഷം" കൈവീശി മെല്ലെ അകന്നു പോകവേ ....
യാത്രികരുടെ കണ്ണില്‍ നഷ്ടമാവുന്ന എന്തോ ഒന്നിന്‍റെ അറിയാത്ത വിഷാദം .. ..
അടയുന്ന വാതിലിനുമപ്പുറം വിങ്ങിപോകുന്ന ഹൃദയങ്ങള്‍ ..
കനം കൂടുന്ന ഹൃദയം കണ്ണുകളില്‍ നിറയ്ക്കുന്ന നനവ് കാണാതിരിക്കാന്‍ മുഖം തിരിച്ചു ..
കണ്ണുകള്‍ മറ്റൊരു നിറഞ്ഞ മിഴികളിലാണ് തറഞ്ഞത്..
പുറത്തേക്ക് നോക്കിയ ആ കണ്ണുകള്‍ തിരിച്ചറിയാന്‍ ആദ്യം കഴിഞ്ഞത് ഹൃദയതതിനാണ്..
ഒരു നേര്‍ത്ത നോവായി .. ഓര്‍മകളെ ഉണര്‍ത്തിയ മിന്നലായി ...
പരിസരം മറന്നു തിരിഞ്ഞു നോക്കുമ്പോള്‍ ..ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി
കാഴ്ച്ചയ്ക്കപ്പുറതേയ്ക്ക്..ആ മിഴികള്‍ മറഞ്ഞു പോയി ...
തിരിച്ചു നടക്കുമ്പോള്‍ ..കുട വിരിച്ചത്.. നനുത്ത മഴയിലേക്കാണോ.. ഓര്‍മകളുടെ വെയിലേക്കായിരുന്നോ.? .
ഒരു കുടയില്‍ ഒന്നും പറയാതെ ..ഒന്നു തൊടാതെ ..
നടന്നു പോയ കര്‍ക്കിടകത്തിന്റെ കറുത്ത പച്ച പടര്‍ന്ന മഴക്കാലം ..
ഒരുമിച്ചു ചിരിച്ചാര്‍ത്തു നടന്നു പോയ ഇടനാഴിയില്‍ ...
പാതി തുറന്ന ജനലിനരികെ നീ ..
ഒരു നിമിഷം പകര്‍ന്ന നിശ്ശബ്ദത കൊണ്ടു മറഞ്ഞ ചിരി നെന്ചില്‍ വിരിഞ്ഞു ..
ഒന്നും പറയാതെ മിഴികള്‍ മാത്രം എല്ലാം അറിഞ്ഞു ..
ആഘോഷങ്ങള്‍ക്ക് മുകളില്‍ നീ നിന്റെ നിശബ്ദ നോട്ടങ്ങളില്‍ നിറഞ്ഞു ..
നിന്റെ കണ്ണുകളില്‍ ഞാന്‍ ഈ വേദിയില്‍ ഒറ്റയ്ക്ക് ..ഗാനം മറന്നു പോയ പാട്ടുകാരന്‍ ..
നിനക്കു നല്കാന്‍ കരുതിയ ചുവന്ന റോസപൂവുകള്‍മറ്റാരോ സ്വന്തമാക്കി .. നിന്റെ കണ്ണുകളില്‍ നിറഞ്ഞ പൂക്കാലം എനിക്ക് ..
നിന്‍റെ കണ്ണുകള്‍ ഹൃദയതോടെന്തോ പറഞ്ഞു ..
ഒരു ചുവന്ന റോസ് ഇതള്‍ വിരിച്ചു ..
നിന്റെ കണ്ണുകള്‍ മാത്രം വരച്ചു ഞാന്‍ എത്രയോ വര്‍ണം ചാര്‍ത്തി .ഒരിക്കലും കഴിഞ്ഞില്ല നിന്റെ കണ്ണിന്‍ മാസ്മരികത പകരുവാന്‍
തനിച്ചു കാണുമ്പോള്‍ മാത്രം പറയാന്‍ എത്ര നാളുകള്‍ കാത്തു ..
നിനക്കായ് കരുതി വച്ച പൂക്കൂടകള്‍ വാടി..ഒന്നും പറയാതെ നീ കടന്നു പോയി .. ശൂന്യത മാത്രം ബാക്കിയായി ..
അറിയില്ല നീ മറഞ്ഞത് എവിടേക്ക് ..?
ഒരിക്കലും തുറക്കാതെ പോയ എന്‍റെ ഹൃദയത്തിന്‍റെ ഉള്ളറകളിക്കോ..?