Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

Sunday, October 12, 2008

പ്രണയം

എനിക്ക് പ്രണയിക്കാന്‍ പേടിയാണ്..
പ്രണയം സന്തോഷതിനെക്കാള്‍ സന്ങടമേ തരൂ..
അതും എന്റെ പ്രണയങ്ങള്‍ എല്ലാം ഞാന്‍ നിശ്ചയിച്ചവൃത്തത്തിലും,
ശ്രുതിയിലും ആയതുകൊണ്ട് പ്രത്യേകിച്ചും..
എനിക്ക് പ്രണയിക്കാന്‍ വയ്യ..
എന്റെ പുപ്പയില് തന്നെ ചുരുണ്ടു കൂടാനാണ് എനിക്കിഷ്ടം..
ഒരു നല്ല നാളെയെ സ്വപ്നം കണ്ടു..
ഒരു പൂമ്പാറ്റ ആയാല്‍ പിന്നെ എന്ത് സ്വപ്നം കാണും?
സ്വപ്‌നങ്ങള്‍ ഇല്ലാതെ പിന്നെ എന്ത് ജീവിതം..നാളെ ഒരു പൂമ്പാറ്റ ആകാമെന്നും..
പറന്ന് നടക്കാമെന്നും ഉള്ള സ്വപ്‌നങ്ങള്‍ കണ്ടു കണ്ടുഞാന്‍ ഇവിടെ ഉറങ്ങിക്കോട്ടെ..
അത് ധാരാളം മതി ഇനിയുള്ള ജീവിതത്തില്‍..ഈ പുപ്പയില് ആകുമ്പോള്‍ എന്നെ ആരും കാണില്ലെല്ലോ..
പൂച്ചയെയും കിളിയേയും ഒന്നും പേടിക്കേണ്ടല്ലോ..
ഇതിന്റെ സുരക്ഷിതത്വത്തില്‍ ഞാന്‍ തൃപ്തയാണ്.. എനിക്ക് പ്രണയിക്കേണ്ട..

Wednesday, June 25, 2008

നിശാഗന്ധി

നിന്നെ ഉണര്‍ത്തുന്നത് രാത്രിയുടെ
ഏത് രാക്കിളിയുടെ പാട്ടാണ് ..
ഏത് കാറ്റിന്റെ സ്പര്‍ശമാണ് ..
അല്ലെങ്കില്‍ ഒരുമിച്ചുകണ്ട പ്രണയസ്വപ്നങ്ങളുടെ താപമാണോ ..
വിടരാതെ പോയ ഒരു സ്വപ്നത്തിന്‍ ആത്മാവാണോ
ചുറ്റുപാടും ഉണരും മുമ്പു നീ പൊഴിയുന്നു
പുലരും മുമ്പ് നീ മറയുന്നു .
രാത്രിയില്‍ നാം കണ്ടതേതു നിയോഗം ..
ഒരു നിശാഗന്ധി വിടരുന്നത് രാത്രി ഉറങ്ങാതിരിക്കുന്നവര്ക്കായി മാത്രം
പകലുകള്‍ ..പതിവുപോലെ കടന്നു പോകും ..

Tuesday, June 24, 2008

എനിക്ക് പ്രണയിക്കേണ്ട

എനിക്ക് പ്രണയിക്കാന്‍ പേടിയാണ്..പ്രണയം സന്തോഷതിനെക്കാള്‍ സന്ങടമേ തരൂ..അതും എന്റെ പ്രണയങ്ങള്‍ എല്ലാം ഞാന്‍ നിശ്ചയിച്ചവൃത്തത്തിലും, ശ്രുതിയിലും ആയതുകൊണ്ട് പ്രത്യേകിച്ചും..എനിക്ക് പ്രണയിക്കാന്‍ വയ്യ..എന്റെ പുപ്പയില് തന്നെ ചുരുണ്ടു കൂടാനാണ് എനിക്കിഷ്ടം..ഒരു നല്ല നാളെയെ സ്വപ്നം കണ്ടു..ഒരു പൂമ്പാറ്റ ആയാല്‍ പിന്നെ എന്ത് സ്വപ്നം കാണും?സ്വപ്‌നങ്ങള്‍ ഇല്ലാതെ പിന്നെ എന്ത് ജീവിതം..നാളെ ഒരു പൂമ്പാറ്റ ആകാമെന്നും..പറന്ന് നടക്കാമെന്നും ഉള്ള സ്വപ്‌നങ്ങള്‍ കണ്ടു കണ്ടുഞാന്‍ ഇവിടെ ഉറങ്ങിക്കോട്ടെ..അത് ധാരാളം മതി ഇനിയുള്ള ജീവിതത്തില്‍..ഈ പുപ്പയില് ആകുമ്പോള്‍ എന്നെ ആരും കാണില്ലെല്ലോ..പൂച്ചയെയും കിളിയേയും ഒന്നും പേടിക്കേണ്ടല്ലോ..ഇതിന്റെ സുരക്ഷിതത്വത്തില്‍ ഞാന്‍ തൃപ്തയാണ്.. എനിക്ക് പ്രണയിക്കേണ്ട..