കീ കൊടുത്താല്‍ നേര്‍ത്ത ശബ്ദത്തോടെ ഓടുന്ന ചുവന്ന പ്ലാസ്റ്റിക് കാറായിരുന്നു ..ആദ്യത്തെ ജന്മ ദിനത്തിന്റെ ഓര്മ..പിന്നീട് പായസ്സതിന്റെ ..കേക്കിന്റെ മധുരം ..പുതിയ ഉടുപ്പിന്റെ ഗന്ധം ..ക്ലാസ്സിലെ കുട്ടികളുടെ ചിരിയുടെ മധുരം ..
സൈക്കിളിന്ടെ മണിയടി ..
കണ്ടെത്തിയ പുതിയ ദിക്കുകള്‍ വഴികള്‍
ചിയേര്‍സ് ..പതഞ്ഞു പൊന്തിയ അട്ടഹാസ്സം ..അബോധത്തില്‍ കടന്നു പോയ ജന്മദിന രാത്രി
ദിവാസ്വപ്നങ്ങളില്‍ മറന്നു പോയ നാഴിക കല്ലുകള്‍ ..
പുതിയ പുലരിയിലേക്ക് നിന്റെ വിളികള്‍ ..
വിചിത്ര സന്ദേശം പേറിയ ഒരു ഇ മെയില്‍ ..
അടുത്ത രാത്രിയുടെ കിനാവുകള്‍ക്ക് സ്വയം മെനഞ്ഞ തിരക്കഥ ..ഈ കനവുകള്‍ക്കും ദിനങ്ങള്‍ക്കും അപ്പുറം എവിടെയാണ് ..എന്നാണ് എന്റെ ജന്മദിനം ?
Thursday, October 16, 2008
Subscribe to:
Post Comments (Atom)
7 comments:
ഇങ്ങനെയൊക്കെ തന്നെയാ ഓരോരുത്തര്‍ക്കും ഇതൊക്കെ....
ഓരോ ജന്മദിനങ്ങള്ക്കും ഓരോ ഓരോ പുതിയ സനതോഷ കാരണങ്ങള്‍ ഉണ്ടാകട്ടെ !!
കാലം കടന്നുപോകുമ്പോള്‍..പലതും മാറിമറിയുന്നു..
സന്തോഷം നിറഞ്ഞ ജന്മദിനങ്ങൾ ഇനിയുമിനിയും ഉണ്ടാവട്ടെ.
പുതിയ ദിക്കുകളിലെത്തിയാലും,
പഴയ ചിരിയും മധുരവും എന്നും കൂടെയുണ്ടാവാന്‍ ആശംസകള്‍!!!!!
ഒരോ ജന്മദിനത്തിനും, ഒരു കണ്ണാടിയുടെ മുന്നില്‍ നിന്നു, സ്വന്തമായി ഒന്നു ആശംസിക്കുക, അതായിരിക്കും എറ്റവും നല്ല ആശംസ.
എല്ലാരും ‘ഹാപ്പി ബേത്ത്ഡേ’ന്നു പറയുന്നതൊക്കെ വെറുതെയാണല്ലേ?
Post a Comment