Wednesday, December 31, 2008

മഞ്ഞു പെയ്യുന്നു ...

ഇവിടെ ഈ നീല രാത്രിക്ക് താഴെ കരിംപച്ച പുതച്ച താഴ്വരകളില്‍ മഞ്ഞു പെയ്യുന്നു ...
ശല്കങ്ങളായി അരുവിയുടെ കരകളിലെ പുല്‍പരപ്പുകളില്‍ വെളുത്തു കിടക്കുന്നു ..
ഏതോ കാട്ടു പൂവിന്‍റെ ഗന്ധം ...
കുന്നിന്‍ മുകളില്‍ ആരോ തീ കൂട്ടി നൃത്തം ചെയ്യുന്നു ..
ദൂരെ ഏതോ ദേവാലയ മണിനാദം...
പുതിയ വര്‍ഷം പിറക്കുന്നു ..

നിശ്വാസങ്ങള്‍ക്ക് നിന്‍റെ സാന്ത്വനത്തിന്റെ ചൂട്.. .
ചന്ദ്രികയ്ക്ക് കൂട്ടായി തിളങ്ങുന്ന നക്ഷത്രങ്ങള്‍ ...
ദൂരെ ...ഈ ചന്ദ്രികയുടെ കുളിര്‍ പുതപ്പില്‍ നീ ഉറങ്ങുകയാവും ..
പകരട്ടെ .. നിന്‍റെ സ്വപ്നങളിലേക്കു ..കാട്ടു പൂക്കളുടെ സുഗന്ധം കലര്‍ന്നൊരു തണുത്ത കാറ്റ്..
വരും ദിനങ്ങളെല്ലാം വിരിയിക്കട്ടെ നിന്നില്‍ ശുഭ സ്മിതം ..

Sunday, December 28, 2008

കഴിഞ്ഞത്

ഈ വര്ഷം ..ഇതുവരെ കാണാത്ത കാഴ്ച്ചകള്‍ ..
ഒരു ദിവാസ്വപ്നം ..കൊഴിഞ്ഞു ..
വീണ്ടും തളിര്‍ത്തു
എവിടെയോ നിനക്കായ്‌ ഒളിച്ചുവച്ചത്...
മനസ്സില്‍ മറച്ചു വെച്ചത് ..
കഥ പൂര്‍ത്തിയാവാതെ മരിച്ചു ..
വീണ്ടും ജനിച്ചു ..

ഈ വേനലിന് ..വേദനയുടെ ഉഷ്ണം ...
പെയ്തൊഴിഞ്ഞത്..വിരഹത്തിന്റെ വേദന..
നിന്റെ ചിരിയില്‍ വിരിഞ്ഞ ശ്രവണം ..
നിന്റെ കുളിര്‍ തൊട്ടു വിരിഞ്ഞ ഹേമന്ത രാവുകള്‍

പുതിയ സ്വപ്നം ....പുതിയ വര്‍ഷം ..
അറിയില്ല എനിക്കായി കരുതിയതെന്തെന്നു ..
കാത്തു കണ്ണടച്ചിരിക്കുന്നു ....
അറിയട്ടെ എന്താണ് ..കിനാവില്‍ ബാക്കിയകുന്നതെന്ന്

Sunday, December 21, 2008

ഒരു പഴയ ക്രിസ്മസ് കാര്ഡ്

പഴയ പെട്ടിയില്‍ നിന്നും എന്നോ മറന്ന അറ്റ്ലസ് ..
ഇരട്ടവാലന്‍ വെട്ടി മാറ്റാതെ കരുണ കാട്ടിയ ..ഏതോ ഭൂഖണ്ഡത്തിന്റെ ..
അക്ഷംശത്തിനും രേഖംശതിനും ഇടയില്‍ ..
മങ്ങിയ തിളക്കം ആശംസകളില്‍ ഒളിപ്പിച്ച ..
പഴയ ആ ക്രിസ്മസ് കാര്ഡ് ..
അതിനുള്ളില്‍ പതിഞ്ഞ ഉണങി നിറം മാറിയ ഒരു പൂവ് ..
താഴെ വിറയാര്‍ന്ന കയ്കളാല് എഴുതിയ ഒരു പേരു ...
അലങ്ക്രിതമായൊരു ക്രിസ്മസ് ട്രീയും കാഴ്ചയില്‍ കൈവിട്ട അലന്കാര നക്ഷത്രവും
മനസ്സിന്റെ രേഖപെടുതാതത സമയ രേഖകളില്‍ ഒരു വേദനയുടെ ഉണര്‍വ് ..
നാളുകള്‍്കപ്പുര്റം ഒരു ആശംസയുടെ തലോടല്‍ ..
മറു ഫോണ്‍ തലയ്കള്‍ മിടിക്കുന്ന ഹൃദയം പകര്‍ന്നൊരു നീറ്റല്..
തിരിച്ചു പോകാനൊരു വരം ..ആ നാള് കളിലേക്ക് ..
ക്രിസ്മസ് കാര്ഡ് വിടര്‍ത്തി പതിയ ഓര്‍മകളുമായി അതിലേക്കിറങ്ങി ..
സ്വയം ഇരു പുറം വലിച്ചടച്ചു ..
ഓര്‍മകളുടെ രേഖംശങ്ങള്‍ക്കും സമയ രേഖകള്‍ക്കും അക്കരേയ്ക്ക് .. ഒരു യാത്ര ..
ചുറ്റും വെളിച്ചം പൂത്ത നക്ഷത്രങ്ങളും
ക്രിസ്മസ് ട്രീകളും ..ആരവങ്ങളും ..
പിന്നെ നീയും..

Thursday, December 18, 2008

നക്ഷത്രം

ഈ ക്രിസ്മസ്സിനു ..എല്ലാ വിഭവങളുമുണ്ടാവും ...

മിക്കവാറും എല്ലാ സുഹൃത്തുക്കളും ..

എല്ലാ അലങ്കാരങ്ങളും ..നക്ഷത്രന്കളും ..

പക്ഷെ തിളക്കം ദൂരെയാവും ..

നീ ദൂരെയണല്ലോ ..

Saturday, December 13, 2008

ഉള്ളി

ഉള്ളി തൊലി കളഞ്ഞു കൊണ്ടു ഞാന്‍ പ്രണയത്തെ കുറിച്ചു ചിന്തിച്ചു കൊണ്ടേയിരുന്നു .. ഒടുവില്‍ അവശേഷിച്ചത് ശൂന്യതയും ..കുറെ കണ്ണീരുമായിരുന്നു

Saturday, December 6, 2008

ഇ‌ന്ന്

ഒരുപാടു ഓര്‍മ്മകള്‍ ചേര്ന്നു ജീവിതം വളരുന്നു..
കൊഴിഞ്ഞ വസന്തങ്ങളെ നെഞ്ചിലേറ്റി
നാം എന്നോ പെയ്ത മഴയില്‍ നനയുന്നു ..
കണ്ണ് തുറന്നു കാണുന്ന സ്വപ്നങ്ങള്‍ക്ക് അപ്പുറം ..
വേനലിന്റെ വരണ്ട പകല്‍ ..
ഒരു തുള്ളിയില്‍ ഏതോ രാത്രി മഴ ..
ഇതളെടുത്ത നാമ്പില്‍ ഒരു തുലാപച്ച ...
ഒരു തലോടലില്‍ ..
സാഫല്യം ..