ഇന്നു നിന്‍റെ വിളിക്ക് കാതോര്‍ത്തു ..എന്‍റെ വിളികള്‍ ..
പരിധികള്ക്കപ്പുറത്ത് മറുപടിയില്ലാതെ മടങ്ങി ..
ഇവിടെ ഇന്റര്‍ നെറ്റ് കഫെ യില്‍ ആള്‍ തിരക്ക് ..
കാത്തു നിന്നു കിട്ടിയ കമ്പ്യൂട്ടറില്‍ നെറ്റ് സ്ലോ ..
രാത്രി .. അവസാന വണ്ടി കാത്തു നില്ക്കുന്നു ..
സമയം അധികമില്ല തിരിച്ചു പോകാന്‍ ..
മെയില് ഓപ്പണ്‍ ആയി ..നിന്‍റെ മെയില്‍ തുടിക്കുന്നുണ്ട് ... തുറന്നു വരാന്‍ സമയമെടുത്തു..
പക്ഷെ ഫോണ്ടില്ല ..ചതുരങ്ങള്‍ ..ചതുരങ്ങള്‍ മാത്രം ...
എന്താവാം ഈ ചതുരങ്ങള്‍ പറയുന്നത് ..?
മുന്നിലെ മോണിറ്ററിന്റെ ,തിരിച്ചു നടക്കുമ്പോള്‍ വാതിലിന്റെ ..
ചതുരങ്ങളില്‍ നീ
ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകളായി മുന്നില്‍ നിന്നു ..