വേനലിനോട് ഈ തീഷ്ണ വിരല്‍ കൊണ്ട് എന്നെ തൊടരുതെന്ന് ഞാന്‍ പറയില്ല
വേനലിന് എന്ന്നെ അറിയില്ലെന്കിലോ ..
പെയ്യാന്‍ മടിക്കുന്ന മഴമെഘങ്ങലോടും എനിക്ക് പരാതിയില്ല ..
ഒരു മേഘവും എനിക്കായി പൊഴിയാനീല്ലെന്നെനിക്കറിയാം..
വസന്തം ഒരു പൂവും എനിക്കായി വിരിക്കില്ലെന്കിലും ..
ഞാന്‍ പാതയോരങ്ങളിലെ പൂത്ത മരങ്ങള്‍ നോക്കി നില്‍ക്കും ..
എങ്കിലും ഒരു പൂവും എന്നെ തിരിച്ചറിയില്ലെന്നെനിക്കറിയാം..
മഞ്ഞു കാലത്ത് അതികാലത്തെ ഞാന്‍ തണുത്ത കാറ്റ്
ഏറ്റു പുറത്തു നടക്കും
എന്റെ ഹൃദയത്തിലേക്ക് ഹേമന്തത്തിന്റെ വിരലുകള്‍ താഴട്ടെ ..
Tuesday, April 28, 2009
Friday, April 24, 2009
മരീചിക
ഉഷ്ണകാറ്റാണു കടല്‍ക്കരയില്‍ ..കടലിനും തീചൂട് ..
ഒരു തണലും ബാക്കിയില്ല..
മണല് പഴുത്തു കിടന്നു ..
നടന്നടുക്കുമ്പോഴും തോണി തിരയില്‍ ആടി അകന്നു ..
ഒരു തണല്‍ തേടി ..
തിരിച്ചു നടക്കുമ്പോള്‍ ..
മരുക്കാടിനുമപ്പുറം..
നദിക്കരയില്‍ ...നീ ...എന്നെ വിളിക്കുന്നു ..
നടന്നടുക്കുവാന്‍ ഒരു മരീചിക ദൂരം

Friday, April 17, 2009
വിളിക്കാതിരിക്കുമ്പോള്‍
നീയെന്താ വിളിക്കാത്തത് ..?
അല്ലെന്കിലും എന്താ ഇത്ര പറയാനുള്ളത് ?
ഒന്നും പുതുതായില്ല ..
പഴയതൊന്നും പറയാനും ബാക്കിയില്ല ..
അല്ലെങ്കില്‍ നീയെന്താ വിളിക്കാത്തത് ..
പറയാന്‍ ഇനിയും എത്രയാണുള്ളത്..
ഇനി നിന്നോട് പറയാം
നീയില്ലാതിരുന്നപ്പോള്.. ,
നീ വിളിക്കാതിരിക്കുമ്പോള്‍ ..
ഞാനെന്തൊക്കെ ചെയ്തെന്നു ..
അല്ലെങ്കില്‍ എന്തൊക്കെ ചെയ്തില്ലെന്ന് ..
Friday, April 10, 2009
അജ്ഞാതന്‍
വേഗം കൂടി ..കാഴ്ചകള്‍ വെളിച്ചത്തിന്റെ
ഒഴുക്കുകള്‍ മാത്രമാകുന്ന വീഥികളില്‍ ...
ഒരാള്‍ എന്നോട് നിന്നെ കുറിച്ച് പറയുന്നു
വിഷാദം നിറം കെടുത്തിയ സന്ധ്യകളില്‍ ..
ഒറ്റപെട്ട തീരങ്ങളില്‍ ..
വിളര്‍ച്ചയാര്‍ന്നു പെയ്യുന്ന നിലാവ് ..
അപ്പോള്‍ അയാള്‍ എന്നോട് നിന്നെ കുറിച്ച് പറയുന്നു
ഈ വേനല്‍മഴ കോരിയൊഴിച്ച കുളിരിനു ...
ഉഷ്ണപകലുകളിലെ നിന്‍റെ വിളികളുടെ തലോടലാനെന്നു പറയുന്നു
കൂടിച്ചേരലിന്റെ പൊട്ടിച്ചിരികള്‍ക്ക് മേല്‍
പതഞ്ഞു പൊങ്ങിയ ലഹരിയുടെ നുരകള്‍ക്ക് ..
നിന്‍റെ ഓര്‍മകളുടെ ഉണ്മാധമാനെന്നു അയാള്‍ പറയുന്നു ..
അയാള്‍ എന്റെ കണ്ണാടിയിലെ അജ്ഞാതന്‍

Friday, April 3, 2009
പീഡാനുഭവം
വാതിലുകള്‍ക്ക് പിന്നില്‍ നിന്നു നീ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു ..
"നിന്നെ ഞാനറിയുന്നു എന്നെ നീ അറിയുന്നതിലും കൂടുതല്‍ ...
നിന്‍റെ ശബ്ദം എന്നോടുള്ള പ്രണയത്തില്‍ വിറയ്ക്കുന്നത് ..എല്ലാം ഞാനറിയുന്നു "
എന്റെ പിഴ എനിക്കത് മനസിലാക്കാന്‍ കഴിയുന്നില്ലല്ലോ ..
വാതിലുകള്‍ തുറന്നു ഞാന്‍ നിന്നോട് പറഞ്ഞു "ഇപ്പോള്‍ എനിക്ക് നിന്നെയറിയാം.."
നിന്‍റെ മുഖത്ത് പുതിയ ഭാവം .."നിന്നെ ഞാന്‍ അറിയില്ല ..മറ്റുള്ളവരെ പോലെ .."
അപ്പോള്‍ മൂന്ന് വട്ടം പൂവന്‍ കോഴിയുടെ ശബ്ദത്തില്‍ ഡോര്‍ ബെല്‍ മുഴങ്ങി ..
ഒരു പാര്‍സല്‍ ഉണ്ട് ..
ഒരു മരകുരിശ്...
അതില്‍ ഓഫ് സീസണ്‍ സ്പെഷ്യല്‍ ഓഫര്‍ 30% കൂടുതല്‍ ഭാരം എന്നെഴുതിയിരുന്നു ...

Subscribe to:
Posts (Atom)