നീ വരച്ച എന്റെ ചിത്രത്തില്‍ ഹൃദയമില്ലാത്തത്..
നീ അത് സ്വന്തമാക്കിയതിനാലോ ?
അതോ നിന്റെ പ്രതിബിംബം എന്റെ ഹൃദയത്തില്‍ നിന്നും
ചിത്രത്തില്‍ പതിയും എന്നതിനാലോ ..?
Thursday, November 26, 2009
Thursday, November 19, 2009
ബാബേല്‍
നീ പറയാതെ പറഞ്ഞത്
നിന്‍റെ കിനാവുകളെ കുറിച്ചായിരുന്നു
ഞാന്‍ കേള്‍ക്കാതെ കേട്ടത്
കേള്‍ക്കാന്‍ കൊതിച്ചത്..എന്‍റെ
മാത്രം സങ്കല്‍പ്പങ്ങള്‍..
പാതി മയക്കത്തില്‍ പകുതി
സ്വപ്നമായും പകുതി വിഭ്രാന്തിയായും
ഒരു ലോകം ഉണര്‍ന്നിരിക്കുന്നു
നീയും ഞാനും ..
എന്‍റെ കാഴ്ച മായും വരെ ഒരു ലോകം .
നിന്റെ കിനാവുകളെ കുറിച്ചായിരുന്നു
ഞാന്‍ കേള്‍ക്കാതെ കേട്ടത്
കേള്‍ക്കാന്‍ കൊതിച്ചത്..എന്‍റെ
മാത്രം സങ്കല്‍പ്പങ്ങള്‍..
പാതി മയക്കത്തില്‍ പകുതി
സ്വപ്നമായും പകുതി വിഭ്രാന്തിയായും
ഒരു ലോകം ഉണര്‍ന്നിരിക്കുന്നു
നീയും ഞാനും ..
എന്‍റെ കാഴ്ച മായും വരെ ഒരു ലോകം .
Saturday, November 14, 2009
പനിനീര്‍പൂവുകള്‍
ചുവന്ന പനിനീര്‍ പൂവുകളെയാണ് എനികിഷ്ടം ..
പ്രഭാതത്തിന്റെ നീര്‍കണങ്ങള്‍ ചൂടിയ പനിനീര്‍പൂവുകള്‍ ..
നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ആഴ്ന്നിറങ്ങി ..
ഹൃദയത്തില്‍ ചുവന്നദളങ്ങള്‍ വിരിയിക്കും ആ പൂവുകള്‍
Friday, November 6, 2009
തിര
ഈ തിര ..ഇനി എന്നെ അടര്‍ത്തി അകറ്റും ..
എന്നും തൊട്ടു നോവിച്ച എന്‍റെ ഇന്നലെകള്‍ ..
ഉന്മാദം ബാക്കിയാക്കിയ വൈകിയ രാത്രികള്‍ ..
നിറം ചാര്‍ത്തിയ സ്വപ്നങള്‍ ചൂടിയ പകല്‍ മയക്കങ്ങള്‍ ..
എല്ലാം ..അടര്ന്നകലും ..
നിന്നിലെക്കൊഴുകി അലിയുമ്പോള്‍ ..മറ്റെല്ലാം അടര്ന്നകലും ...
Subscribe to:
Posts (Atom)