ഈ തിര ..ഇനി എന്നെ അടര്‍ത്തി അകറ്റും ..
എന്നും തൊട്ടു നോവിച്ച എന്‍റെ ഇന്നലെകള്‍ ..
ഉന്മാദം ബാക്കിയാക്കിയ വൈകിയ രാത്രികള്‍ ..
നിറം ചാര്‍ത്തിയ സ്വപ്നങള്‍ ചൂടിയ പകല്‍ മയക്കങ്ങള്‍ ..
എല്ലാം ..അടര്ന്നകലും ..
നിന്നിലെക്കൊഴുകി അലിയുമ്പോള്‍ ..മറ്റെല്ലാം അടര്ന്നകലും ...