Saturday, July 31, 2010

പാരിതോഷികം

വഴികള്‍ നീണ്ടു കിടന്നു ..

ചാരെ നീ നടക്കുന്നതറിഞ്ഞത്ഹൃദയമിടിപ്പിനാല്‍..

അറിയാതെ വഴി മറന്നു ഉറങ്ങിയ വഴിയമ്പലങ്ങളില്‍

ഉണര്‍ത്താന്‍ വഴി മറക്കാതെ കൂടെ നടക്കാന്‍ ..

നീ കൂടെ നടന്നു ..

എവിടെ നിന്നാണ് നീ വന്നത് ?

മറന്നു പോയ ഏതു ജന്മത്തില്‍ നിന്ന്..?

നിനക്കായി കരുതി വെയ്ക്കാന്‍ ഒരു പാരിതോഷികം

എനിക്കറിയില്ല അത് എവിടെ കിട്ടുമെന്ന്

Saturday, July 24, 2010

രാത്രി മഴ ബാക്കിയാക്കിയത് .

പാതി മയക്കത്തില്‍ വെട്ടി തെളിഞ്ഞ മിന്നല്‍ വെളിച്ചത്തില്‍

വെളുത്ത മഴയുടെ പൊട്ടിച്ചിരിയില്‍ ..

ഈറന്‍ കാറ്റ് പുണര്‍ന്ന ഉന്മാദം ..

തലകുനിഞ്ഞു ചിരിച്ചൊരു മന്ദാരം ..

ഒരു വിരല്‍ തൊട്ടെടുത്തു ..

രാത്രി മഴ ബാക്കിയാക്കിയത് ..

ഈറന്‍ കാറ്റ് തൊട്ടുണര്‍ത്തിയ ഉന്മാദം ..


Friday, July 16, 2010

മഴക്കുട

ചാര മേഘങ്ങള്‍ മൂടിയ ആകാശത്തിനു കീഴെ
വരണ്ട പകലുകള്‍ തളിര്‍ ത്തത്
ഈ മഴക്കുടയ്ടെ തണലില്‍..
ആര്‍ദ്രതയുടെ പകലുകളാണ്
നിശബ്ദമായി പൂവുകളെ തൊട്ടുണര്‍ത്തിയത്
ഈ കുടയുടെ പൊഴിയുന്ന തുള്ളികളിലാണ്
ഞാന്‍ എന്നെ അറിഞ്ഞത്
എന്‍റെ ജാലകത്തിനപ്പുറം ഒരു ചെമ്പകം
മഴയുടെ ചുംബനതിലലിഞ്ഞു
ഒരു നിറഞ്ഞ നിലാവിന്റെ രാത്രിയെ സ്വപ്നം കാണുന്നു

Sunday, July 4, 2010

മഴതുള്ളി

പുറത്തു മഴ പെയ്യുന്നു അടഞ്ഞ വാതിലുകള്‍ക്ക് അപ്പുറം
ജാലകങ്ങളില്‍ നേരിയ നനവ്‌ ...തുള്ളികള്‍
ചുറ്റും പച്ചയില്‍ കാറ്റിളകുന്നു ..മര്‍മരം..
രാത്രി നിലാവിന്റെ നിറം മഴനൂലുകളില്‍ പടരുന്നു ..

ഇവിടെ ഈ അടച്ചിട്ട മുറിയില്‍
ഒരു മഴതുള്ളി നിന്നില്‍ ഒരു മഴക്കാലം തിരയുന്നു ..
ഉള്ളില്‍ നീ ഒളിപ്പിച്ച സമുദ്രത്തില്‍ മുങ്ങുന്നു ..
മഴക്കുളിരിന്റെ സാന്ത്വനത്തില്‍ മയങ്ങുന്നു
മഴ പെയ്തുകൊണ്ടേയിരിക്കുന്നു