ചാര മേഘങ്ങള്‍ മൂടിയ ആകാശത്തിനു കീഴെ
വരണ്ട പകലുകള്‍ തളിര്‍ ത്തത്
ഈ മഴക്കുടയ്ടെ തണലില്‍..
ആര്‍ദ്രതയുടെ പകലുകളാണ്
നിശബ്ദമായി പൂവുകളെ തൊട്ടുണര്‍ത്തിയത്
ഈ കുടയുടെ പൊഴിയുന്ന തുള്ളികളിലാണ്
ഞാന്‍ എന്നെ അറിഞ്ഞത്
എന്‍റെ ജാലകത്തിനപ്പുറം ഒരു ചെമ്പകം മഴയുടെ ചുംബനതിലലിഞ്ഞു
ഒരു നിറഞ്ഞ നിലാവിന്റെ രാത്രിയെ സ്വപ്നം കാണുന്നു