Friday, November 26, 2010

നക്ഷത്രങ്ങള്‍ നിന്നോട് പറഞ്ഞത്

നിമിഷങ്ങള്‍ മഴപോലെ പെയ്യുന്ന
പകലുകള്‍ ..
നീ മഴവില്ല് പോലെ അകലെ ..
ഒരു വര്ഷം ഇനിയും കടന്നെത്തി
മഴവില്‍ പാലം കടന്നു ..
ഒരു കിനാവിന്റെ നിറം ചാര്‍ത്തിയ
കളിയോടം തുഴഞ്ഞു ..
നക്ഷത്രങ്ങള്‍ ..നിന്നോട് പറഞ്ഞത്
എന്താണ് ..ഉറക്കം നടിക്കാറുള്ള എന്നെ കുറിച്ച്..

Friday, November 19, 2010

ഉച്ചമയക്കം

ഉച്ചമയക്കം കഴിഞ്ഞുണരുമ്പോള്‍
പെയ്യുന്ന മഴ.....
കുളിരിന്റെ കരിമ്പച്ച കമ്പളം..
പടര്‍ന്ന പച്ചയില്‍ തട്ടി ഒരു വെളിച്ച തുള്ളി ..
പാതി മറന്നുപോയ ഒരു കിനാവ്‌
മഴ കടന്നുവരുന്നു ..

ഒറ്റയടി പാതയിലൂടെ
ഒറ്റയ്ക്ക് നടന്നു പോവുന്നോരാള്‍
പിന്‍വിളി കേട്ട് തിരിഞ്ഞു നോക്കുന്നത് പോലെ .

Friday, November 12, 2010

സ്വപ്നങ്ങളില്‍ നടക്കുമ്പോള്‍

പാല പൂത്ത മേടുകളില്‍ ..
പൊഴിഞ്ഞ ഇതളുകള്‍ ..പടര്‍ന്ന പൂമണം ..
ഒരു വിരല്‍ പാടകലെ..നീ
ഒപ്പം നടന്ന കാല്പാടുകള്‍ പിന്നില്‍
ഗന്ധം മാറിലൊതുക്കി നിശബ്ദം കിടന്നു ..
രാക്കിളികള്‍ ..ഒരു കീറു ചന്ദ്രന്‍ ..

പുലരുമ്പോള്‍
വിരലില്‍ ആരോ ചേര്‍ത്ത് വച്ച ഗന്ധം..
വിടരാന്‍ തുടങ്ങുന്ന പാല പൂവുകളുടെ ..

Friday, November 5, 2010

കണക്കു കൂട്ടലുകള്‍

പറയാന്‍ മറന്നതും
പാതിമനസ്സില്‍ പറഞ്ഞതും
സ്വപ്നത്തില്‍ പാതി മറഞ്ഞതും
എഴുതി കൂട്ടിയത് ..
എന്‍റെ ദിവസ്സങ്ങളുടെ പല മടങ്ങ്‌ ...