Friday, November 12, 2010

സ്വപ്നങ്ങളില്‍ നടക്കുമ്പോള്‍

പാല പൂത്ത മേടുകളില്‍ ..
പൊഴിഞ്ഞ ഇതളുകള്‍ ..പടര്‍ന്ന പൂമണം ..
ഒരു വിരല്‍ പാടകലെ..നീ
ഒപ്പം നടന്ന കാല്പാടുകള്‍ പിന്നില്‍
ഗന്ധം മാറിലൊതുക്കി നിശബ്ദം കിടന്നു ..
രാക്കിളികള്‍ ..ഒരു കീറു ചന്ദ്രന്‍ ..

പുലരുമ്പോള്‍
വിരലില്‍ ആരോ ചേര്‍ത്ത് വച്ച ഗന്ധം..
വിടരാന്‍ തുടങ്ങുന്ന പാല പൂവുകളുടെ ..

3 comments:

പ്രയാണ്‍ said...

പാലപൂത്തമണം!!...പുറത്തു പാലയുണ്ട് അവിടന്നാവും.....:)

Anonymous said...

അങ്ങനെ വീണ്ടും പാലപൂക്കള്‍ വിടരുന്നു...പൂമണം ആസ്വദിക്കാന്‍ നമ്മളും... :)

Anonymous said...

പുലരുമ്പോള്‍
വിരലില്‍ ആരോ ചേര്‍ത്ത് വച്ച ഗന്ധം..
വിടരാന്‍ തുടങ്ങുന്ന പാല പൂവുകളുടെ ..
................i like it......