Showing posts with label ചുവന്ന റോസ്. Show all posts
Showing posts with label ചുവന്ന റോസ്. Show all posts

Friday, February 13, 2009

ചുവന്ന റോസ്

ഈ റോസ് ..നീ തന്നത് ...

നീ മറന്നു ഈ ദിനം ..
നെഞ്ചോടു ചേര്‍ത്തപ്പോള്‍ ഇഷ്ടത്തോടെ തറഞ്ഞ ... കൂര്‍ത്ത മുള്ളുകള്‍ ..
ഈ വേദന ഒരു തഴുകുന്ന നൊമ്പരം .. പടരുന്ന നിറം ..

ഹൃദയത്തില്‍ നിന്നോ ..പൂവില്‍ നിന്നോ ..?


തഴുകുന്നില്ല ദലങ്ങളെ ..അടരാതിരിക്കട്ടെ ..എന്നും ..

കൊഴിയാതെ ഇരു കൈകളും കൊണ്ടു ഞാന്‍ കാത്തുവയ്ക്കട്ടെ..
ഈ ചുവന്ന റോസ് ..നീ തന്നത് ...

നീ തന്നത് വെളുത്ത റോസായിരുന്നോ ...?