Showing posts with label മരീചികയില്‍ നിന്നും പകര്‍ന്നെടുത്തത്... Show all posts
Showing posts with label മരീചികയില്‍ നിന്നും പകര്‍ന്നെടുത്തത്... Show all posts

Saturday, March 21, 2009

മരീചികയില്‍ നിന്നും പകര്‍ന്നെടുത്തത്..

താഴെ ചുട്ടു പൊള്ളുന്ന മണല്‍ വഴി ..

മുകളില്‍ അഗ്നി പെയ്യും ആകാശം ..


പഴുത്തു പരന്ന മണല്‍ കൂനകള്‍ക്ക് ..

പകല്‍ ചൂടിന്റെ ചുവപ്പ് ..


കുഴയുന്ന കാലുകള്‍ക്ക് തുണ ..

മണല്‍ കാറ്റ് മറയ്ക്കുന്ന കാഴ്ചകള്‍ ..


ദൂരെ മരീചിക കാനല്‍ ജലം ഇളം കാറ്റു..

ആടി ഇളകുന്ന പച്ച പകിട്ടുകള്‍ ..


കൈ നീട്ടി തൊട്ടു എടുത്തതു ..

ഒരു തുള്ളി ജീവന്റെ കിനാവ് ..നീ