കടലിലേക്ക് തുറക്കുന്ന ജാലകങ്ങള്ക്കപുറം
മറയുന്ന സൂര്യന്റെ ചുവന്ന മുഖം കണ്ടു ആകെ ചുവന്ന മധു പാത്രം..
ദൂരെയ്ക് പറന്നുപോയ പക്ഷികൂട്ടതിനോപ്പം എല്ലാമോര്‍മകളും ..
മറന്നകന്നെന്നു കരുതി ..
അവസ്സാനതുള്ളികളില്‍ ബാക്കിയായത് ..നിന്‍റെ കണ്ണുനീര്‍ മാത്രമായിരുന്നു ..
ബാക്കിയായത് നമ്മള്‍ മാത്രം...
ആടി തിമിര്‍ത്ത നൃത്ത ചുവടുകളില്‍ ..
ഒരുമിച്ചു നടന്ന പാതകള്‍ മറഞ്ഞെന്നു തോന്നി..
താളം നിലച്ചപ്പോള്‍ നര്‍ത്തകര്‍ പിരിഞ്ഞപ്പോള്‍
മനസ്സു നിന്‍റെ ചുവടുകള്‍് പോയ വഴികളില്‍
തനിച്ചു നടന്നു ...
നിറങ്ങളില്‍ മുങ്ങി അമരുന്ന ഓര്‍മ്മകള്‍ ..
വിടര്‍ന്ന ചിത്രങ്ങളായി പടര്ന്നു ..
ഓര്‍മ്മകള്‍ നിറയുന്ന പഴയ വീഥികളില്‍ നിന്നും ..
ഏതോ ദൂരങ്ങളിലേക്ക് കുതിച്ചു പായുമ്പോള്‍ ..
കാറ്റിനും മുന്നേ ..വ്യക്തമല്ലാത്ത ലക്ഷൃങ്ങളില് ..
നീ മാത്രം തെളിഞ്ഞു ..
മറക്കാനെന്തെളുപ്പം ..
ഒരു വശം മാത്രം ബാക്കിയായ നാണയതുട്ടു പോലെ..
ഞാന്‍ ഓര്‍മകളില്‍ നിന്നും മറന്നു അകന്നിരിക്കുന്നു
Showing posts with label മറക്കാനെന്തെളുപ്പം ... Show all posts
Showing posts with label മറക്കാനെന്തെളുപ്പം ... Show all posts
Saturday, November 22, 2008
Subscribe to:
Posts (Atom)