Wednesday, December 31, 2008
മഞ്ഞു പെയ്യുന്നു ...
ശല്കങ്ങളായി അരുവിയുടെ കരകളിലെ പുല്‍പരപ്പുകളില്‍ വെളുത്തു കിടക്കുന്നു ..
ഏതോ കാട്ടു പൂവിന്‍റെ ഗന്ധം ...
കുന്നിന്‍ മുകളില്‍ ആരോ തീ കൂട്ടി നൃത്തം ചെയ്യുന്നു ..
ദൂരെ ഏതോ ദേവാലയ മണിനാദം...
പുതിയ വര്‍ഷം പിറക്കുന്നു ..
നിശ്വാസങ്ങള്‍ക്ക് നിന്‍റെ സാന്ത്വനത്തിന്റെ ചൂട്.. .
ചന്ദ്രികയ്ക്ക് കൂട്ടായി തിളങ്ങുന്ന നക്ഷത്രങ്ങള്‍ ...
ദൂരെ ...ഈ ചന്ദ്രികയുടെ കുളിര്‍ പുതപ്പില്‍ നീ ഉറങ്ങുകയാവും ..
പകരട്ടെ .. നിന്‍റെ സ്വപ്നങളിലേക്കു ..കാട്ടു പൂക്കളുടെ സുഗന്ധം കലര്‍ന്നൊരു തണുത്ത കാറ്റ്..
വരും ദിനങ്ങളെല്ലാം വിരിയിക്കട്ടെ നിന്നില്‍ ശുഭ സ്മിതം ..
Sunday, December 28, 2008
കഴിഞ്ഞത്
ഒരു ദിവാസ്വപ്നം ..കൊഴിഞ്ഞു ..
വീണ്ടും തളിര്‍ത്തു
എവിടെയോ നിനക്കായ് ഒളിച്ചുവച്ചത്...
മനസ്സില്‍ മറച്ചു വെച്ചത് ..
കഥ പൂര്‍ത്തിയാവാതെ മരിച്ചു ..
വീണ്ടും ജനിച്ചു ..
ഈ വേനലിന് ..വേദനയുടെ ഉഷ്ണം ...
പെയ്തൊഴിഞ്ഞത്..വിരഹത്തിന്റെ വേദന..
നിന്റെ ചിരിയില്‍ വിരിഞ്ഞ ശ്രവണം ..
നിന്റെ കുളിര്‍ തൊട്ടു വിരിഞ്ഞ ഹേമന്ത രാവുകള്‍
പുതിയ സ്വപ്നം ....പുതിയ വര്‍ഷം ..
അറിയില്ല എനിക്കായി കരുതിയതെന്തെന്നു ..
കാത്തു കണ്ണടച്ചിരിക്കുന്നു ....
അറിയട്ടെ എന്താണ് ..കിനാവില്‍ ബാക്കിയകുന്നതെന്ന്
Sunday, December 21, 2008
ഒരു പഴയ ക്രിസ്മസ് കാര്ഡ്
ഇരട്ടവാലന്‍ വെട്ടി മാറ്റാതെ കരുണ കാട്ടിയ ..ഏതോ ഭൂഖണ്ഡത്തിന്റെ ..
അക്ഷംശത്തിനും രേഖംശതിനും ഇടയില്‍ ..
മങ്ങിയ തിളക്കം ആശംസകളില്‍ ഒളിപ്പിച്ച ..
പഴയ ആ ക്രിസ്മസ് കാര്ഡ് ..
അതിനുള്ളില്‍ പതിഞ്ഞ ഉണങി നിറം മാറിയ ഒരു പൂവ് ..
താഴെ വിറയാര്‍ന്ന കയ്കളാല് എഴുതിയ ഒരു പേരു ...
അലങ്ക്രിതമായൊരു ക്രിസ്മസ് ട്രീയും കാഴ്ചയില്‍ കൈവിട്ട അലന്കാര നക്ഷത്രവും
മനസ്സിന്റെ രേഖപെടുതാതത സമയ രേഖകളില്‍ ഒരു വേദനയുടെ ഉണര്‍വ് ..
നാളുകള്‍്കപ്പുര്റം ഒരു ആശംസയുടെ തലോടല്‍ ..
മറു ഫോണ്‍ തലയ്കള്‍ മിടിക്കുന്ന ഹൃദയം പകര്‍ന്നൊരു നീറ്റല്..
തിരിച്ചു പോകാനൊരു വരം ..ആ നാള് കളിലേക്ക് ..
ക്രിസ്മസ് കാര്ഡ് വിടര്‍ത്തി പതിയ ഓര്‍മകളുമായി അതിലേക്കിറങ്ങി ..
സ്വയം ഇരു പുറം വലിച്ചടച്ചു ..
ഓര്‍മകളുടെ രേഖംശങ്ങള്‍ക്കും സമയ രേഖകള്‍ക്കും അക്കരേയ്ക്ക് .. ഒരു യാത്ര ..
ചുറ്റും വെളിച്ചം പൂത്ത നക്ഷത്രങ്ങളും
ക്രിസ്മസ് ട്രീകളും ..ആരവങ്ങളും ..
പിന്നെ നീയും..
Thursday, December 18, 2008
നക്ഷത്രം
ഈ ക്രിസ്മസ്സിനു ..എല്ലാ വിഭവങളുമുണ്ടാവും ...
മിക്കവാറും എല്ലാ സുഹൃത്തുക്കളും ..
എല്ലാ അലങ്കാരങ്ങളും ..നക്ഷത്രന്കളും ..
പക്ഷെ തിളക്കം ദൂരെയാവും ..
നീ ദൂരെയണല്ലോ ..
Saturday, December 13, 2008
ഉള്ളി
Saturday, December 6, 2008
ഇന്ന്
കൊഴിഞ്ഞ വസന്തങ്ങളെ നെഞ്ചിലേറ്റി
നാം എന്നോ പെയ്ത മഴയില്‍ നനയുന്നു ..
കണ്ണ് തുറന്നു കാണുന്ന സ്വപ്നങ്ങള്‍ക്ക് അപ്പുറം ..
വേനലിന്റെ വരണ്ട പകല്‍ ..
ഒരു തുള്ളിയില്‍ ഏതോ രാത്രി മഴ ..
ഇതളെടുത്ത നാമ്പില്‍ ഒരു തുലാപച്ച ...
ഒരു തലോടലില്‍ ..
സാഫല്യം ..
Saturday, November 29, 2008
നീ ....സഹീറാണ്
പുലര്‍കാറ്റ് തൊട്ടുണര്‍ത്തുന്ന പൂവുകളുടെ നനുത്ത സുഗന്ധമായി..
വിട പറഞ്ഞ രാത്രി പുല്‍നാമ്പുകളില്‍ ബാക്കിയാക്കിയ ആര്‍ദ്രതയുടെ തുള്ളികളായി ..
മഞ്ഞു തുള്ളികളില്‍ നൂറു രാജികള്‍ വിരിയിക്കും സുര്യരശ്മി ...
സുര്യശോഭയില്‍ വിരിയുന്ന താമരയിതളിന്റെ സ്പന്ദനം..
ശരത്കാല സന്ധ്യ കളില്‍ വിരുന്നെത്തുന്ന ചുവന്ന ചക്രവാളം പോലെ ..
കടല്‍ക്കരയില്‍ ആരോ എഴുതി പാതി മാഞ്ഞൊരു പ്രണയാക്ഷരം പോലെ ..
കോടമഞ്ഞു മായുമ്പോള്‍ തെളിയുന്ന വിദൂര താഴ്വാരം പോലെ..
അരുവിഅലകളില്‍ തൊട്ടു ചാഞ്ഞു കിടന്നൊരു കാട്ടുപൂവിന്റെ ലാസ്യം ..
രാത്രിമഴയുടെ കോരിത്തരിപ്പിക്കുന്ന കുളിര്‍പുതപ്പ് ...
ജീവശ്വാസം ഓരോ നിമിഷവും കാത്തുവെച്ച വിസ്മയങ്ങളില്‍ ..
ഹൃദയം തൊടുന്ന പുതിയ താളമായി ..
ഓരോ നിമിഷവും ഓര്‍മകളില്‍ ഉന്മാദം നിറയ്ക്കുന്ന ആര്‍ദ്ര സാന്നിധ്യം ..
വിളിക്കാനൊരു വാക്കു ഇപ്പോഴാണ് കിട്ടിയത് ..
നീ .......നീ ....സഹീറാണ്
Saturday, November 22, 2008
മറക്കാനെന്തെളുപ്പം ..
മറയുന്ന സൂര്യന്റെ ചുവന്ന മുഖം കണ്ടു ആകെ ചുവന്ന മധു പാത്രം..
ദൂരെയ്ക് പറന്നുപോയ പക്ഷികൂട്ടതിനോപ്പം എല്ലാമോര്‍മകളും ..
മറന്നകന്നെന്നു കരുതി ..
അവസ്സാനതുള്ളികളില്‍ ബാക്കിയായത് ..നിന്‍റെ കണ്ണുനീര്‍ മാത്രമായിരുന്നു ..
ബാക്കിയായത് നമ്മള്‍ മാത്രം...
ആടി തിമിര്‍ത്ത നൃത്ത ചുവടുകളില്‍ ..
ഒരുമിച്ചു നടന്ന പാതകള്‍ മറഞ്ഞെന്നു തോന്നി..
താളം നിലച്ചപ്പോള്‍ നര്‍ത്തകര്‍ പിരിഞ്ഞപ്പോള്‍
മനസ്സു നിന്‍റെ ചുവടുകള്‍് പോയ വഴികളില്‍
തനിച്ചു നടന്നു ...
നിറങ്ങളില്‍ മുങ്ങി അമരുന്ന ഓര്‍മ്മകള്‍ ..
വിടര്‍ന്ന ചിത്രങ്ങളായി പടര്ന്നു ..
ഓര്‍മ്മകള്‍ നിറയുന്ന പഴയ വീഥികളില്‍ നിന്നും ..
ഏതോ ദൂരങ്ങളിലേക്ക് കുതിച്ചു പായുമ്പോള്‍ ..
കാറ്റിനും മുന്നേ ..വ്യക്തമല്ലാത്ത ലക്ഷൃങ്ങളില് ..
നീ മാത്രം തെളിഞ്ഞു ..
മറക്കാനെന്തെളുപ്പം ..
ഒരു വശം മാത്രം ബാക്കിയായ നാണയതുട്ടു പോലെ..
ഞാന്‍ ഓര്‍മകളില്‍ നിന്നും മറന്നു അകന്നിരിക്കുന്നു
Saturday, November 15, 2008
തിരസ്കാരങ്ങളുടെ രാത്രി
നിശബ്ധധയുടെ നിലവിളി കേട്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍ ..കറുത്ത പൂവുകള്‍ വിരിയുന്ന വരണ്ട തീരങ്ങളില്‍ പെയ്ത കണ്ണുനീര്‍ മഴയില്‍ നനയുന്നതായി കണ്ട സ്വപ്നം മറഞ്ഞു ..
നാഴിക മണിയുടെ നാവില്‍ പരിഹാസം ബാക്കിയായി ..ഓരോ നിമിഷവും കൂര്‍ത്ത മുനയാല്‍ പലവട്ടം തട്ടി ഉണര്‍ത്തി ..
ഉറക്കം മറന്ന കണ്ണുകളില്‍ നനവും..സ്വപ്നങളും ചേര്ന്നു ..
ദീര്‍ഘ നിശ്വാസങ്ങള്‍ക്ക് ഉഷ്ണ ചൂടു ...
നഷ്ടസ്വപ്നങ്ങളുടെ കനം തൂങ്ങിയ ശിരസ്സ്
ഓരോ നിമിഷവും നെഞ്ചില്‍ തറഞ്ഞ കൂര്‍ത്ത വേദന പറിച്ചെറിയാന്‍ കൈകള്‍ തിരഞ്ഞു ..
അത് നഷ്ടമായതിന്റെ വേദനയായിരുന്നു
നഷ്ടമായത് .. നിന്നെ കുറിച്ചു മാത്രം പാടാനറിയുന്ന
ഒരു ഹൃദയമായിരുന്നു ....തിരിച്ചറിയാതെ പോയ മായകാഴ്ച്ചകളില് മയങ്ങിയതിന്റെ ശിക്ഷ അതേറ്റു വാങ്ങി ..
അപ്പോള്‍ രാത്രിമഴ കറുത്ത് പെയ്യുകയായിരുന്നു ..മഴയിലേക്ക് നീട്ടിയ കയ്യില്‍ വീണു പരന്നത് ചോരയായിരുന്നു ..എന്‍റെ തന്നെ ഹൃദയ രക്തം ...
Tuesday, November 11, 2008
ഛായമുഖി
Saturday, November 8, 2008
കീചകവധം
കരള്‍ പിളര്‍ന്ന വേദന എന്നോ മറന്നു..
തളിര്‍ത്ത ആസക്തി വിടര്‍ത്തിയ രാത്രികള്‍ മറഞ്ഞു
പ്രണയം പരിമളം പരത്തിയ പകലുകളും ..
നിന്‍റെ കണ്ണില്‍ വിടരുമെന്നാശിച്ച പ്രണയ പൂവുകള്‍ കൊഴിഞ്ഞു പോയി ..
നിന്‍റെ പദനിസ്വനങള്‍ക്കു ചെവിയോര്‍ത്തു മിടിച്ച ഹൃദയം എന്നോ ഈ ലോകം മറന്നു..
നഷ്ടമായതൊന്നും ഓര്‍മയിലില്ല
നേടുവാനും ഒന്നും ബാക്കിയില്ല ..
നിനക്കറിയാം ഭീമാ ..
ഒരിക്കലും വിടരാതെ പോയപ്രണയ സൌഗന്തികങ്ങളുടെ വേദന..
ഏത് യുദ്ധനേട്ടം പകരം തരും നിനക്കാ വിജയം..
പ്രണയിക്കുവാനെന്തെളുപ്പം ..
പ്രണയം നേടുവാനിനിയെത് പുനര്‍ജ്ജന്മം ...
(പ്രശാന്ത് നാരായണ്‍ന്റെ നാടകം ഛായാമുഗിയോട് കടപ്പാട് )
Saturday, November 1, 2008
തുലാമഴ
നഗരത്തിന്റെ നിരത്ത് നിറഞ്ഞ ആള്‍കൂട്ടം
ഒരാള്‍ ..ഇണകള്‍ ..കൂട്ടങ്ങള്‍ ..കണ്‍കളില്‍ പ്രതീക്ഷകള്‍ ..നിരാശകള്‍ ..കണക്കുകൂട്ടലുകള്‍
സായാഹ്ന്നതിന്റെ മന്ദതയില്‍ അലിഞ്ഞു നടന്നവര്‍ ..
മുന്നറിയിപ്പിലാതെ പെയ്തു ചിതറിയ തുലാമഴ ..ചിതറി അകന്നവര്‍..
പരസ്പരം ചേര്‍ന്ന് ഒരു കുടയില്‍ നനവിനെ തടുത്തവര്‍ ..
ഓടി മറവുകള്‍ തേടുന്നവര്‍ ..
ഈ തുലാമഴയില്‍ ഒറ്റയ്ക്ക് നനയുമ്പോള്‍ ..
നീ വന്നു ..കൂടെയുള്ളവരും...
ഒരു കുട ചൂടി ..ഒരു കുട കയ്യില്‍ കരുതി നീ ...നിറഞ്ഞ പെയ്തു മഴയെ നോക്കി നടന്നു ..
തെറിച്ച തുലാമഴതുള്ളികള് നിന്റെ മുടിയിഴകളില്‍ മുത്തുകള്‍ ..
പെയ്തു മഴയുടെ കൌതുകം കണ്‍കളില്‍ ..
ഒരു നിമിഷം നാം പരസ്പരം കണ്ടു ..
ഒന്നു വിടര്‍ന്ന മിഴികള്‍ ..പരിഭ്രമം മറയ്ക്കാന്‍ മറന്നു ..
കരുതിയ കുടയില്‍ നിന്റെ കയ്യുകള്‍ പരതുന്നത് കണ്ടു ..
പിന്നെ അറിയാത്തവരായി നാം കടന്നു പോയി ...
സ്നേഹരാഹിത്യത്തിന്റെ വേനല്‍ പടരുന്ന പകലില്‍ ..
ഒരു മിഴി കുമ്പിള്‍ .. സ്നേഹത്തിന്റെ മഴകുടയില്‍് നടന്നു
Tuesday, October 28, 2008
പരിമിതികള്‍
നീ നടത്തിയ യാത്രകളില്‍ ഏതെങ്കിലും ഒരു സന്ധ്യയില്‍ ..
മുറിവേറ്റു പറന്നു പോയ ഒരു പക്ഷിയുടെ കരച്ചില്‍ നിന്നില്‍ എന്താവും വരച്ചത് എന്ന് .. ?
ഉറക്കം മറന്ന ഉഷ്ണകാല രാത്രികളില്‍ കണ്ണീരില്‍ അലിഞ്ഞു പോയ നിലാവിനെ ..നിന്റെ കണ്ണുകള്‍ തിരിച്ചറിഞ്ഞത് എങ്ങിനെയെന്ന് ..?
ഹൃദയത്തില്‍ വിങ്ങി നിറയുന്ന വേദനയുടെ ഭാരം അളക്കുന്നതെങ്ങിനെയെന്നു..?
നടന്ന വഴികളില്‍ കാണാന്‍ മറന്ന കാഴ്ചകളുടെ നിറച്ചാര്‍ത്ത് എത്രയെന്നു ..?
എനിക്ക് അറിയില്ല എങ്ങിനെ പകരണം കാണാത്ത മുറിവിന്റെ വേദനയെന്നു ...
നീ അറിയുന്നത് ഞാന്‍ പറയുന്നതാണ് ..
ഞാന്‍ പറയുന്നത് ..ഞാന്‍ അനുഭവിച്ചതാണ്..
വെളുത്ത വാക്കുകള്‍ക്ക് കണ്ണീരിന്റെ നിറം ഉണ്ടാക്കുന്നത് എങ്ങിനെഎന്നറിയില്ല
ചിതറിയ ഹൃദയ രക്തം ചാര്‍തുന്നതും..
കളഞ്ഞു പോയി ഹൃദയം തൊടാനുള്ള മന്ത്രങ്ങള്‍ ..
ഇത് ജല്പനങ്ങള്‍ മാത്രമാണ് ..അര്ത്ഥം പകരാതെ പോയ തോന്ന്യാക്ഷരങ്ങള്‍
പരിമിതികള്‍ ..ഒരു തുടക്കമാണ് ..അനുഭവം കഥയവുന്നതിന്റെ..
മറവിക്കും സ്വപ്നത്തിനും അപ്പുറം വിടരുന്ന ഉണ്മാദത്തിന്റെ മരീചിക ...
Monday, October 20, 2008
മൊഴികള്‍
നിലാവിന്‍റെ തണലില്‍ വീണു മയങ്ങിയ ഒരു വേനല്‍ രാത്രി ..
ഏതോ തണുത്ത താഴ്വാരങ്ങളെ സ്വപ്നം കണ്ടു ഉറക്കം മറന്ന കണ്ണുകള്‍ ..
ജനലിനുമപ്പുറം നേരിയ കാറ്റിലാടുന്ന കര്ട്ടനിടയിലൂടെ നിറയെ കായ്ച്ച മാവ് ...
ഫോണ്‍ ..ആദ്യ ബെല്ലില്‍ എടുത്തു ..
"നീ ഉറങ്ങിയില്ലേ ഈ പാതിരാത്രി ഉണര്‍ന്നിരുന്നു എന്നെ സ്വപ്നം കാണുകയാണോ "
ആരാണ് നീ ..?
ഇന്നലെ പാര്‍കില്‍ മലര്‍ന്നു കിടന്നു ആലോചിക്കുന്നുണ്ടയിരന്നല്ലോ ..?
നമുക്കു ഒളിച്ചോടേന്ട സ്ഥലത്തെ കുറിച്ചാണോ ആലോചിച്ചത് ..
മനസ്സിലായില്ല ..
ഓ ദിവസ്സവും കാണുന്നതല്ലേ ..ഓര്ത്തു നോക്ക്..ഇല്ല ..ഓര്‍മയില്ല പറയൂ ..
ഞാനിപ്പോ എന്താ സ്വപ്നം കണ്ടതെന്നരിയമോ ..?
ഇല്ല ..
ഒരു തണുത്ത താഴ്വരയില്‍ നാം കൈകോര്‍ത്തു നടക്കുന്നത് ,,
അതാ ഇപ്പൊ തന്നെ വിളിച്ചത് ..
പിന്നെ എന്തെല്ലാം വിശേഷങ്ങള്‍ ...
ആരാ എന്റെ നമ്പര്‍ തന്നത് ..?
രാത്രി മുഴുവന്‍ നീണ്ട പരിചയം ..പേരു പറഞ്ഞില്ല ..
ഫോണ്‍ നമ്പര്‍ പറഞ്ഞില്ല. ശരിയാണ് ഒന്നും പറഞ്ഞില്ല ..
രാവിലെ മുതല്‍ പോകുന്ന വഴികളില്‍ കേള്‍ക്കുന്ന
മൊഴികളില്‍ ചെവിയോര്‍ത്തു നടന്നു ...
Thursday, October 16, 2008
ജന്മദിനം
സൈക്കിളിന്ടെ മണിയടി ..
കണ്ടെത്തിയ പുതിയ ദിക്കുകള്‍ വഴികള്‍
ചിയേര്‍സ് ..പതഞ്ഞു പൊന്തിയ അട്ടഹാസ്സം ..അബോധത്തില്‍ കടന്നു പോയ ജന്മദിന രാത്രി
ദിവാസ്വപ്നങ്ങളില്‍ മറന്നു പോയ നാഴിക കല്ലുകള്‍ ..
പുതിയ പുലരിയിലേക്ക് നിന്റെ വിളികള്‍ ..
വിചിത്ര സന്ദേശം പേറിയ ഒരു ഇ മെയില് ..
അടുത്ത രാത്രിയുടെ കിനാവുകള്‍ക്ക് സ്വയം മെനഞ്ഞ തിരക്കഥ ..ഈ കനവുകള്‍ക്കും ദിനങ്ങള്‍ക്കും അപ്പുറം എവിടെയാണ് ..എന്നാണ് എന്‍റെ ജന്മദിനം ?
Tuesday, October 14, 2008
കടല്‍തീരത്ത്
ഉഷ്ണം നിറഞ്ഞ വേനല്‍ പകല്‍ .
ജന്നല്‍ പാളികള്‍ക്ക് ചാരെ മറഞ്ഞു നില്ക്കാന്‍ ആരും ബാക്കിയായില്ല.
മാവുകളില്‍ കാറ്റു വീശി..വിരഹം ആര്‍ദ്രമായ ഒരു ഏകാന്തത വല്ലാതെ..
പറയാന്‍ മറന്ന വാക്കുകള്‍ ..ഓര്‍ക്കാന്‍ മറന്ന ദിനങ്ങള്‍ ..വീണ്ടും വീണ്ടും..
തകര്‍ന്ന മുരളിയെയും പാതി മുറിഞ്ഞ സംഗീതത്തെയും പറ്റി ഓര്‍ത്തു . .
കൂട്ടുവിട്ട കൂട്ടുകാരിയെ മറക്കാന്‍ വരഞ്ഞ ചിത്രങ്ങള്‍ മുഴുമിച്ചില്ല ..
നീണ്ട വഴികള്‍ ശൂന്യം ..നിറഞ്ഞു പൂത്ത മരങ്ങള്‍ക്ക് താഴെ നിഴല്‍ മറഞ്ഞു നിന്നു..
ഓര്‍മകളുടെ നീണ്ട വഴികള്‍ കടല്‍കരയിലേക്ക് നീണ്ടു...
ഒരിക്കലും മറവി മറക്കാത്ത നിന്റെ നിസ്വനങ്ങള്‍ ..
മധ്യഹ്നതിന്റെ ചൂടോട് ചേര്ന്നു പാതി കൂമ്പിയ താമര,
അവസാനം കണ്ട നിന്റെ വാടിയ മിഴിയെ എന്നിലെക്കെന്തിനു തിരിച്ചു തന്നു..
ദുഖിതര്‍ തുല്യര്‍ നാം കടലിന്റെ കരയില്‍ ഒത്തു വന്നു
ഓര്‍മകള്‍ മായ്ക്കുവാന്‍ മനസിന്റെ വാതായനങ്ങള്‍ തുറന്നു
കൈകോര്‍ത്തു കടലിന്റെ സാന്ത്വനം ഏറ്റു വാങ്ങി എല്ലാം മറക്കാമെന്ന് പരസ്പരം പറഞ്ഞു നാം..
മറക്കാത്ത വേദനയെ മറക്കാന്‍ മറന്നു
കടലിന്റെ തലോടലേക്കുവാന്‍ നാമെത്തി ഈ മണല്‍ പരപ്പില്‍ ..
അലച്ചു ചിതറിയ തിരയില്‍ നിന്റെ ചിരിയും കരച്ചിലും മാഞ്ഞും വിരിഞ്ചും..
നാം സ്വയം മറന്നു കളിയാടിയ തീരം എന്തൊരു സൌഖ്യം നമുക്കു തന്നു
നിന്റെ നഷ്ട സ്വപ്‌നങ്ങള്‍ തിരയില്‍ മറഞ്ഞത് എനിക്കെന്തു സന്ത്വനമായിരുന്നു
കടല്‍തിരപലവട്ടം കരയോടു ഇണങ്ങി പിന്നെ പലവട്ടം തല്ലി പിണങ്ങി
ഒരു പാടു നേരം നാം ജീവന്റെ കളി യോട് കൈകോര്‍ത്തു മെല്ലെ നോക്കി നിന്നു..
കൂട്ടുകാരെല്ലാം ......പിരിയുന്ന സായാഹ്നം ..ചുവന്നു മറയുന്ന സന്ധ്യയോടു വിട ചൊല്ലി..
കൂട്ടമായി തിരിച്ചു പോകും..
ഇരുളില്‍ മറയുന്ന മറവിതന്‍ രാത്രിയില്‍ ..ഒരു നൂറു ഓര്‍മകള്‍ ചിരതായി വിരിയും ..
നിന്റെ നിസ്വനം കടലിന്റെ കരളില്‍ തിരഞ്ഞു ഞാന്‍ ,,
കടലിന്റെ നേരെ നടന്നു ചെല്ലും..
എല്ലാ കാലടികളും തിരിച്ചു പോകുമ്പോള്‍...
എന്റെ കാലടികള്‍ കടലിന്റെ മടിയിലേക്കു പോകും..
ഇനി ഒരു കാറ്റു മായ്ക്കും വരെ ..
കടലിലേക്ക് നീളുന്ന കാലടിപാടുകള്‍ ഇന്നിന്‍ നിലവില്‍ തെളിഞ്ഞു കാണും ..
കടലില്‍ കളിക്കുവാന്‍ പോയോരില്‍ ഒരാള്‍ മാത്രം..തിരിച്ചിനി മടങ്ങില്ല ...
കരയില്‍ കളിക്കുവാന്‍ പോയൊരാള്‍..
ഓര്‍മതന്‍ കടലില്‍ മാഞ്ഞു പോകും ..
Monday, October 13, 2008
പ്രണയികേണ്ട..
ഓരോ രാത്രിയും സ്വപ്നങ്ങള്‍ കൊണ്ടു ഹൃദയത്തില്‍ കോറിവരയ്ക്കും ..
ഓരോ വിരഹവും മനസ്സിനെ കീറി മുറിക്കും ,,
ഓരോ വഴി പിരിയലും മറക്കാത്ത വേദന തരും ..
നിന്റെ ഹൃദയം നോവുന്നത് ഒന്നും എനിക്കുവേണ്ട ..
നീ ഒരിക്കലും വിരഹിണിയവുകയും വേണ്ട ..
ഓരോ കൂടിചെരലിലും നീ ചിരിക്കുന്നതാനെനിക്കിഷ്ടം..
പ്രണയികേണ്ട..നീ ..നിന്റെ മൃദു മന്ദഹാസമാണെനിക്കിഷ്ടം
പ്രണയം മുള്‍ മരങ്ങളില്‍ പൂക്കുന്ന വസന്തമാണ് ..
ഓരോ രാത്രിയും വിടര്‍ത്തുന്ന അസുലഭ പുഷ്പതിന്‍ ചാരുതയാണ്
ഉറങ്ങാതെ നീറുന്ന ഹൃദയത്തിന്‍ വിങ്ങലാണ് ..
ഓരോ മിഴിയിലും മായാത്ത കാണാക്കിനവിന്റെ തേടലാണ്..
പ്രണയികേണ്ട..നീ .. ഈ വേദനയുടെ കനവ് ഏറ്റുവാങ്ങേണ്ട നീ..
പ്രണയം താളം തെറ്റി മിടിപ്പിക്കുന്ന മനസ്സിന്റെ താളമാണ്..
വേദന പടര്‍ത്തുന്ന സുഖ സാന്ത്വനമാണ് ..
പ്രണയികേണ്ട..നീ .. നിന്റെ സാന്ദ്ര നിദ്രയില്‍ നിന്നുണരേണ്ട..
ഓരോ തിരസ്കാരവും ഓരോ ഇല്ലാതാക്കലാണ് ..
ഒരിക്കലും തീരാത്ത നോവിന്റെ ഓര്‍മയാണ് ..
കാണാതെ പോകുന്ന ഹൃദയത്തിന്‍ ചുവപ്പ് ..
മാഞ്ഞു പോകുന്ന രാവുകള്‍ പറഞ്ഞ കഥകള്‍ ..
എന്തോ പ്രണയത്തിന്റെ മുറിവേല്‍ക്കുന്നത് ..എനിക്കൊരു ലഹരിയാണ്......
Sunday, October 12, 2008
പ്രണയം
പ്രണയം സന്തോഷതിനെക്കാള്‍ സന്ങടമേ തരൂ..
അതും എന്റെ പ്രണയങ്ങള്‍ എല്ലാം ഞാന്‍ നിശ്ചയിച്ചവൃത്തത്തിലും,
ശ്രുതിയിലും ആയതുകൊണ്ട് പ്രത്യേകിച്ചും..
എനിക്ക് പ്രണയിക്കാന്‍ വയ്യ..
എന്റെ പുപ്പയില് തന്നെ ചുരുണ്ടു കൂടാനാണ് എനിക്കിഷ്ടം..
ഒരു നല്ല നാളെയെ സ്വപ്നം കണ്ടു..
ഒരു പൂമ്പാറ്റ ആയാല്‍ പിന്നെ എന്ത് സ്വപ്നം കാണും?
സ്വപ്‌നങ്ങള്‍ ഇല്ലാതെ പിന്നെ എന്ത് ജീവിതം..നാളെ ഒരു പൂമ്പാറ്റ ആകാമെന്നും..
പറന്ന് നടക്കാമെന്നും ഉള്ള സ്വപ്‌നങ്ങള്‍ കണ്ടു കണ്ടുഞാന്‍ ഇവിടെ ഉറങ്ങിക്കോട്ടെ..
അത് ധാരാളം മതി ഇനിയുള്ള ജീവിതത്തില്‍..ഈ പുപ്പയില് ആകുമ്പോള്‍ എന്നെ ആരും കാണില്ലെല്ലോ..
പൂച്ചയെയും കിളിയേയും ഒന്നും പേടിക്കേണ്ടല്ലോ..
ഇതിന്റെ സുരക്ഷിതത്വത്തില്‍ ഞാന്‍ തൃപ്തയാണ്.. എനിക്ക് പ്രണയിക്കേണ്ട..
Saturday, October 11, 2008
കാത്തിരിപ്പുകള്‍
ഞാന്‍ ഒരു കുട വിരിച്ചു നടന്നു..
മോഹങ്ങളുടെ തീരത്ത് ഇനിയും വര്‍ണങ്ങള്‍ബാക്കിയായെന്നു മനസ്സു പറഞ്ഞു
ഒരു വര്‍ണ കൂട കയ്യില്‍ കരുതി..
ഈ രാവില്‍ പൂക്കും നീലകൊടുവേലിയെന്നു ..ശകുന പക്ഷികള്‍ പറഞ്ഞു ..
ഈ രാത്രി ഉറങ്ങാതിരുന്നു ..
ഇനിയും കഴിഞ്ഞില്ല മോഹനസ്വപ്നമെന്നു നിലാവ് പറഞ്ഞു ..
അമാവസ്സി രാത്രി അലഞ്ഞു ..
കര്‍ക്കിടകവാവില്‍ നഷ്ട സ്വപ്നങള്‍ക്ക് തര്‍പണം
നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ വരും ..
Friday, October 10, 2008
മലര്‍വാകകള്‍
ഗുല്‍മോഹര്‍ പ്രണയം നിറഞ്ഞ മഴയുടെ, മഞ്ഞിന്റെ, വേനലിന്റെ..
ഉറക്കം മറന്ന രാത്രികളുടെ ..
പൂത്തുലഞ്ഞ പകല്‍സ്വപ്നങളുടെ ..
മറക്കാന്‍ മറന്ന വേനല്‍ കനവിന്റെ ...
ആണ്ടരുതിയാണ് നീ..
നീറിയ പ്രണയം പറയാന്‍ മറന്ന ഒരു നൂറു സാന്ത്വനമാണുനീ..
സ്നേഹം വാറ്റിയ മധുവിന്റെ രക്ത ശോഭയാണ് നീ..
മറക്കാതിരിക്കുവാന്‍ ഓര്‍മ തരും മഞ്ഞ വാകയല്ല നീ
ഒരിക്കലും തീരാത്ത നോവിന്റെ ചോര പൊടിക്കും മുറിവാണ് നീ ...
ഗുല്‍മോഹര്‍ പിരിയുന്ന സന്ധ്യയുടെ പിടയ്ക്കും കരളാണ് നീ ഇതള്‍ പൊഴിയുംപൊഴും..
മഴയില്‍ പടരുംപോഴും.... മഴ ഒരു രക്ത തിരയാകുമ്പോഴും..
നീ അവിടെയുണ്ട് നിറഞ്ഞ പൂക്കളില്‍ നിറഞ്ഞ സ്വപ്നമായീ..
എന്നും പൂക്കുന്ന രക്ത നിലാവായി ..
ചുറ്റും നിറയും സാന്ദ്ര സംഗീതമായ് ..
ഗുല്‍മോഹര്‍
വര്‍ഷമായി പെയ്തുവോ ഹൃദയരക്തം പാകി മുളപ്പിച്ച പ്രണയരേണുക്കള്‍
നിന്നില്‍ പതിച്ചവ നീ കാത്തുവച്ചതോ...
കാണാതെ പോയ ആരുടെ മുന്നില്‍ നീ ഹൃദയം തുറന്ന് മൌനം മറക്കുന്നു
കാമന വിടര്‍ന്ന വഴിയോരങ്ങളില്‍ .. പ്രേമം പരന്ന ഹര്‍മ്യങ്ങളില്‍ ..
ഒഴുകി ഉറഞ്ഞ നഷ്ട സ്വപ്‌നങ്ങള്‍ .. കാലം കോരിയെടുത്ത് വിരിയിച്ചതാണ് ഈ ദലങ്ങള്‍..
ഓരോ വര്‍ഷവും പിരിയുന്ന മനസ്സിന്‍റെ തപം ..
താപം ..മറന്ന പകലിന്റെ അറുതിയില്‍.. വര്‍ഷം പൊഴിക്കുന്ന..സാന്ത്വനം കേള്‍ക്കവേ ...
വീണ്ടും പൊഴിഞ്ഞു .... വിരിയുന്നു നിറഞ്ഞ പ്രണയം ... ,
Thursday, October 9, 2008
പ്രണയം വിളിക്കുമ്പോള്‍ ..
പ്രണയമേ നീ എന്നില്‍ പുതിയ പാട്ടിന്റെ ശ്രുതി മീട്ടാതെന്തു.?
എന്നില്‍ നിറയുന്ന വസന്തത്തെ കാണാത്തതെന്ത് ..?
ഈ രാത്രി ഞാന്‍ മഴയുടെ വരവിനെ കണ്ടു നിന്നു..
അത് നിന്‍റെ നാട്ടിലുടെ കടന്നു വരുന്നു..
പൊഴിയുന്ന തുള്ളിയില്‍ ഞാന്‍ എന്നെ തിരഞ്ഞു..
നീ എന്നെ ഓര്‍കുന്നു എങ്കില്‍ ആ ഓര്മ മഴയില്‍ ലയിച്ചു നിന്‍റെ മനസ്സിലെ എന്നെ കാണിച്ചു തരുമല്ലോ .. ഞാന്‍ നര്സിസ്നെ ഓര്‍ത്തു ...
ഇന്നലെ അവിടെ പെയ്ത മഴയില്‍ ..
സ്വപനത്തില്‍ വിടര്‍ന്ന ആയിരം പാലപൂവുകള്‍ .. പകര്‍ന്നോ...ഒരു മാസ് മര ഗന്ധം ..
വിദൂരതയില്‍ നിന്നു ..ഞാന്‍ നിന്നെ കണ്ടു ..
എങ്കിലും വിരിഞ്ഞ പൂക്കളില്‍ ഒളിച്ച നനവിനെ ഞാന്‍ എന്തിന് തേടുന്നു..
പാടി പതിഞ്ഞ താളം മറക്കാന്‍ പഠിക്കാം.. നിന്‍റെ ലോകത്തിന്റെ ശ്രുതിയില്‍ പാടനെനിക്കവുമെന്നു കരുതാം .. പുതിയ വഴികള്‍ വസന്തം വിരിച്ചതാണെന്ന് പറയാം ..
ഒരു വസന്തത്തിന്റെ മൃദു സ്വനങ്ങള്‍ നിന്നില്‍ ഞാന്‍ കണ്ടു ...
നിന്‍റെ മിഴികളില്‍ .. സായംധ്വനതിന്റെ സാന്ധ്വനം കണ്ടു ..
എന്നിട്ടും എന്തിന് ഞാന്‍ ഇന്നു വിരഹ സ്വരങ്ങള്‍ മീട്ടുന്നു..
വസന്തമേ എന്നെ പൊറുക്കുക ..ഈ പൂക്കാലം ..
ഞാന്‍ നിറഞ്ഞു കാണട്ടെ ഉയരുന്ന പ്രേമത്തില്‍ പാല പൂമണം ഹൃദയത്തില്‍ പകരട്ടെ..
ഇനി എന്നും ആത്മാവില്‍ നിറയും നിന്‍റെ സ്നേഹവും ..
ജീവന്റെ ഊര്‍ജവും ...പ്രണയത്തിന്‍ പൂക്കാലവും..
Monday, October 6, 2008
മിഴികള്‍
"ഇനി അടുത്ത വര്‍ഷം" കൈവീശി മെല്ലെ അകന്നു പോകവേ ....
യാത്രികരുടെ കണ്ണില്‍ നഷ്ടമാവുന്ന എന്തോ ഒന്നിന്‍റെ അറിയാത്ത വിഷാദം .. ..
അടയുന്ന വാതിലിനുമപ്പുറം വിങ്ങിപോകുന്ന ഹൃദയങ്ങള്‍ ..
കനം കൂടുന്ന ഹൃദയം കണ്ണുകളില്‍ നിറയ്ക്കുന്ന നനവ് കാണാതിരിക്കാന്‍ മുഖം തിരിച്ചു ..
കണ്ണുകള്‍ മറ്റൊരു നിറഞ്ഞ മിഴികളിലാണ് തറഞ്ഞത്..
പുറത്തേക്ക് നോക്കിയ ആ കണ്ണുകള്‍ തിരിച്ചറിയാന്‍ ആദ്യം കഴിഞ്ഞത് ഹൃദയതതിനാണ്..
ഒരു നേര്‍ത്ത നോവായി .. ഓര്‍മകളെ ഉണര്‍ത്തിയ മിന്നലായി ...
പരിസരം മറന്നു തിരിഞ്ഞു നോക്കുമ്പോള്‍ ..ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി
കാഴ്ച്ചയ്ക്കപ്പുറതേയ്ക്ക്..ആ മിഴികള്‍ മറഞ്ഞു പോയി ...
തിരിച്ചു നടക്കുമ്പോള്‍ ..കുട വിരിച്ചത്.. നനുത്ത മഴയിലേക്കാണോ.. ഓര്‍മകളുടെ വെയിലേക്കായിരുന്നോ.? .
ഒരു കുടയില്‍ ഒന്നും പറയാതെ ..ഒന്നു തൊടാതെ ..
നടന്നു പോയ കര്‍ക്കിടകത്തിന്റെ കറുത്ത പച്ച പടര്‍ന്ന മഴക്കാലം ..
ഒരുമിച്ചു ചിരിച്ചാര്‍ത്തു നടന്നു പോയ ഇടനാഴിയില്‍ ...
പാതി തുറന്ന ജനലിനരികെ നീ ..
ഒരു നിമിഷം പകര്‍ന്ന നിശ്ശബ്ദത കൊണ്ടു മറഞ്ഞ ചിരി നെന്ചില്‍ വിരിഞ്ഞു ..
ഒന്നും പറയാതെ മിഴികള്‍ മാത്രം എല്ലാം അറിഞ്ഞു ..
ആഘോഷങ്ങള്‍ക്ക് മുകളില്‍ നീ നിന്റെ നിശബ്ദ നോട്ടങ്ങളില്‍ നിറഞ്ഞു ..
നിന്റെ കണ്ണുകളില്‍ ഞാന്‍ ഈ വേദിയില്‍ ഒറ്റയ്ക്ക് ..ഗാനം മറന്നു പോയ പാട്ടുകാരന്‍ ..
നിനക്കു നല്കാന്‍ കരുതിയ ചുവന്ന റോസപൂവുകള്‍മറ്റാരോ സ്വന്തമാക്കി .. നിന്റെ കണ്ണുകളില്‍ നിറഞ്ഞ പൂക്കാലം എനിക്ക് ..
നിന്‍റെ കണ്ണുകള്‍ ഹൃദയതോടെന്തോ പറഞ്ഞു ..
ഒരു ചുവന്ന റോസ് ഇതള്‍ വിരിച്ചു ..
നിന്റെ കണ്ണുകള്‍ മാത്രം വരച്ചു ഞാന്‍ എത്രയോ വര്‍ണം ചാര്‍ത്തി .ഒരിക്കലും കഴിഞ്ഞില്ല നിന്റെ കണ്ണിന്‍ മാസ്മരികത പകരുവാന്‍
തനിച്ചു കാണുമ്പോള്‍ മാത്രം പറയാന്‍ എത്ര നാളുകള്‍ കാത്തു ..
നിനക്കായ് കരുതി വച്ച പൂക്കൂടകള്‍ വാടി..ഒന്നും പറയാതെ നീ കടന്നു പോയി .. ശൂന്യത മാത്രം ബാക്കിയായി ..
അറിയില്ല നീ മറഞ്ഞത് എവിടേക്ക് ..?
ഒരിക്കലും തുറക്കാതെ പോയ എന്‍റെ ഹൃദയത്തിന്‍റെ ഉള്ളറകളിക്കോ..?
Monday, September 29, 2008
ഓര്‍മകള്‍
ഇതുവരെ പാടിയ പാട്ടുകള്‍കെല്ലാം ഇനിയും മറയാത്ത ഓര്മതന്‍് ശ്രുതി ..
ഓര്‍മതന്‍ പടവുകളില്‍ ഒരുമിച്ചു നടന്ന വേനല്‍ പകലിന്‍ കുളിര് ..
നിശബ്ദമായ രാത്രികള്‍ക്ക് ..നിലയ്ക്കാത്ത ചിരിയുടെ പ്രതിധ്വനി
നിഴലുകളില്‍ നീ മറഞ്ഞു നില്‍കുന്ന മിഴികള്‍ ..
ഓര്‍മകളിലേക്ക് മടങ്ങാന്‍ ഏത് ലഹരിയുടെ വാതിലുകള്‍ ...
ഓര്‍മകളില്‍ നിന്നു എന്നിലേക്ക് മടങ്ങാന്‍ ഏത് വെളിപാടിന്റെ ദിനം
Monday, September 22, 2008
നീ ആരായിരുന്നു..?
മാഞ്ഞു തുടങ്ങിയ എന്റെ സ്വപ്‌നങ്ങള്‍ .. ഏത് മാന്ത്രിക സ്പര്‍ശമാണ് നിറം ചാര്‍ത്തിയത് ..
തനിച്ചു നടന്ന ഇരുണ്ട ഈ വഴികളില്‍ ..നീ മാത്രമാണ് എന്റെ കൂടെ നടന്നത് ..
എനിക്കറിയാം നീ എന്നെ അറിഞ്ഞിരുന്നു ..
ഒരിക്കലും പറയാതെ നീ എന്റെ ഹൃദയത്തെ തൊട്ടിരുന്നു..
എന്താണ് നിന്നില്‍ ഇത്ര സ്നേഹം നിറച്ചത് ..
നിന്റെ വാക്കുകളില്‍ ..
സ്നേഹത്തിന്റെ ചുവപ്പ് ..
നിന്റെ ചിരിയില്‍ ജന്മങ്ങളുടെ സാന്ത്വനം ..
ആത്മാവിന്റെ ആഴങ്ങളില്‍ നീ എന്നെ തിരഞ്ഞിരുന്നു ..
ഞാന്‍ നിന്റെ നിശബ്ദതയില്‍ നിന്റെ സ്നേഹത്തിന്റെ താഴ്വര കണ്ടു ..
നിന്റെ മിടിക്കുന്ന ഹൃദയം വിങ്ങുന്നത് മാത്രം ..എന്തെ ഞാന്‍ കണ്ടില്ല ..
നിന്റെ നിറയാതെ പിടഞ്ഞ മിഴികളും അറിഞ്ഞില്ല ..
വാക്കുകള്‍ ബാക്കിയില്ലെനിക്ക് നിന്നെ സാന്ത്വനിപ്പിക്കാന്‍ ..
നല്‍കാം നിനക്കായി
ഉറങ്ങാത്ത രാത്രികള്‍ ..നീല രാവില്‍ വിരിക്കുന്ന ..സാന്ത്വന പൂവുകള്‍ ..
വരണ്ട വേനലിലില്‍ എന്നും പൂക്കുന്ന മലര്‍ വാകകള്‍ ..
എന്നും നിറഞ്ഞു പൂക്കും സ്നേഹത്തിന്റെ ചെമ്പക പൂമരം ..
പിന്നെ മിടിക്കുവോളം ഒരു ചുവന്ന ഹൃദയവും ...
Friday, September 19, 2008
മയില്‍പ്പീലികള്‍
പ്രണയം മയില്‍പീലി പോലെയാണ് ..
അലസ്സമാകുമ്പോള്‍ മൃദു നിറം ..മനസ്സുപോലെ
ഗാഡമാകുമ്പോള്‍ തീവ്രമാകുന്ന നീല ..
ആര്ദ്രമാകുമ്പോള്‍ നീലയായി മാറുന്ന പച്ച ....
കാത്തിരിക്കുമ്പോള്‍ തവിട്ടു നിറം ..
ഓര്‍മകളില്‍ ഒരു മഴവില്ല് ..
തഴുകുമ്പോള്‍ ..ഒരു നേര്‍ത്ത സാന്ത്വനം..
അടുത്തറിയുമ്പോള്‍ ആകെ കറുപ്പ് ..ചെറിയ മുള്ളുകള്‍ ...
Wednesday, September 17, 2008
കറുത്ത പൂവുകള്‍
മാഞ്ഞുപോകുന്ന പകലിന്റെ നിഴലുകള്‍ … രാവിന്‍റെ സാന്ദ്ര നയനങ്ങള്‍ എന്തിനായീ മിന്നുന്നു ..
ഈ രാവില്‍ മാനത്തു വിരിന്ജോര താരകം നീ ഒന്നു മാത്രാമായിരിക്കും .. താഴെ ഞാന്‍ ഈ ഏകാന്ത വീചിയില്‍ തനിച്ചു നില്‍ക്കുനതയീ കാണ്മതില്ലേ ..?
ഏതോ പിന്‍വിളി കേട്ടുനുര്‍നതും . .ഉള്‍വിളി എന്ന് തിരിച്ചര്‍ഞതും ..
കാതോര്‍ത്തു ,ആരും വിളിക്കനില്ല ഈ രാത്രിയില്‍ നിന്റെ വിളികള്‍ അകന്നു പോയീ
ഇരുട്ട് വീണ എന്റെ ഈ വഴികളില്‍ കൂടെ നടക്കുവാന്‍ ... ഒരു സ്വപ്നം കാണുവാന്‍ .. എത്ര നടന്നോര വഴിത്താരയില്‍ നിന്നെ തിരഞ്ഞു ഞാന്‍ കാത്തു നിന്നൂ
അരികിലാനെങ്കിലും അകലെയാണ് നീ ..എനിക്കിന്നറിയാം ..
ഞാനൊരു പാമരനാം യാത്രികന്‍
ഏതോ സ്വപ്നത്തില്‍ വിരിഞ്ഞ പൂക്കാലം തിരഞ്ഞവന്‍ ..
ഇപ്പോള്‍ എന്റെ സ്വപ്നങളില്‍ കറുത്ത പൂവുകള്‍ ...
അരികില്‍ നിന്‍ സ്പന്ദനം കേട്ടൊരാ സുന്ദര വേളയില്‍
ഇന്നലെ പൂത്ത പൂവുകള്‍ക്ക് എന്തൊരു ശോണിമയായിരുന്നു
പിന്നെ ഞാന്‍ കണ്ട കിനാവുകള്‍ക്കും എന്തൊരു ചാരുതയായിരുന്നു ..
Sunday, September 14, 2008
രാവ് ബാക്കിയാക്കുന്നത്
ഒരു കുടന്ന പൂക്കളുടെ തലോടലിലൂടെയാണ് ..
സ്വപ്നങ്ങളുടെ വെളുത്ത പൂക്കള്‍ ...
ഇന്നലെ വിരിഞ്ഞ പൂവുകള്‍ക്ക് നിന്‍റെ മിഴികളുടെ ...
വിസ്മയമായിരുന്നു .........
Tuesday, September 9, 2008
പൂക്കളം
എന്‍റെ പൂക്കൂട നിറയുന്നത് ...
എന്നും നിനക്കു വേണ്ടി യായിരുന്നു
നീ നടക്കുന്ന വഴികളില്‍ ..
നീ അറിയാതെ ഞാന്‍ പൂവിരിച്ചു ..
നീ വരുവാന്‍ രാത്രികള്‍ എത്ര സ്വപ്ന പുഷ്പങ്ങള്‍ വിടര്‍ത്തി
വരണ്ടു വേനല്‍ പരന്ന വീഥിയില്‍ ഒരു വാക മരം പൂത്തു തണലായി
ഓരോ പൂവിലും ഒരു വിടരാത്ത സ്വപ്നം ഞാന്‍ മറച്ചു വച്ചു ..
നിന്റെ തലോടലില്‍ പ്രണയം വിടര്‍ത്തിയ പൂക്കളങ്ങള്‍ ..
ഓരോ നിറവും എന്‍റെ പ്രണയത്തിന്റെ ഓരോ ഭാവം പകര്‍ന്നു
ഇന്നത് നീ പലനിറങ്ങള്‍ ചാര്‍ത്തി പ്രേമം തുടിക്കുന്ന പൂക്കളമാക്കി
Thursday, August 28, 2008
യാത്രകള്‍
അവര്‍ വലിയ കപ്പലിലെ നാവികര്‍ ..വിദൂര തീരങ്ങളെ കുറിച്ചും.. മനോജ്ഞ്ഞങ്ങളായ നഗരങ്ങളെ കുറിച്ചും തുറമുഖങ്ങളില് നിന്നും അവരുടെ ഹൃദയത്തില്‍ ചേക്കേറിയ പെണ്ണുങ്ങളെ കുറിച്ചും ...മദ്യ ചഷകങ്ങളില് നോക്കി പറഞ്ഞു കൊണ്ടിരുന്നു..അവരുടെ കണ്ണുകള്‍ വീഞ്ഞ് പത്രങ്ങളുടെ ആഴങ്ങളില്‍ ...എന്നോ നഷ്ടപെട്ട നിധികള്‍...തേടി
അവരുടെ ചെറുപ്പക്കാരായ സഹ നാവികര്‍ കപ്പല്‍ തീരത്തോടെ അടുക്കുമ്പോള്‍ കടല്‍ കാക്കകള്‍ പുറപ്പെടുവിക്കുന്ന വിചിത്ര ശബ്ദത്തെ കുറിച്ചും ..അവസാനം വിട്ടകന്ന തുറമുഖത്തില്‍ അവരെ കൈവീശിയ സുന്ദരികളെ കുറിച്ചും ..നേരിട്ട കൊടുംകാറ്റിനെ പറ്റിയും ...ചുഴികളെ പറ്റിയും പരസ്പരം ശബ്ദഘോഷത്തോടെ വിവരിച്ചു മതി മറന്നു ..
ഞാന്‍ ..കളി തോണികളും ..അലങ്കാര പായ്കപ്പലുകളും വില്ക്കുന്നവന്‍ .. എന്റെ യാത്രകള്‍ എന്നും മനസ്സിലെ നീല ആഴങ്ങള്‍ക്കുമേല്‍ ..കാണാത്ത പവിഴപുറ്റ്കള്ക്കും ..അജ്ഞാത ദീപുകളിലെ മല്‍സ്യകന്യകള്‍ക്കും ...കൂടെ ..
Sunday, August 24, 2008
നിനക്ക്
ഒരു സ്വപ്നമാണെന്കിലും നീ ഉണര്‍ത്തിയ രാവുകള്‍ മോഹനം .. കരുതിവെക്കാന്‍ ഒരു വസന്ത രാവിന്റെ ശീത സ്പര്‍ശം ..
വിദൂര തീരങ്ങളില്‍ പെയ്ത വര്‍ണ മഴയാണ് നീ.. നിറങ്ങളെ തൊട്ടു ഞാന്‍ നിന്നെ അറിയുന്നു..
സുര്യകാന്തികളെ തൊട്ടുണര്‍ത്തുന്ന സുര്യ ദംശം .. ഞാനറിയാതെ ഉണര്‍ന്നു പോയ സങ്കല്പ കാന്തികള്‍ ..
ഒരായിരം താരകം പൂത്ത വാനില്‍ തിളങ്ങും ...സ്വര്‍ണ നക്ഷത്രം ആണ് നീ.. സ്വര്‍ണ ശോഭ തൊട്ടുനര്‍ന്ന ..ഒരു രാത്രി യാത്രികന്‍ ...
മധു പാത്രങ്ങള്‍ മറന്നെങ്ങിലും ..നിന്‍റെ ലഹരിയില്‍ അറിയാതലിയുന്നു ....
ഇതു നിനക്കെന്റെ ഗീതം ...
Saturday, August 23, 2008
മനസ്സിലാവാത്തത്
കണ്ണുകള്‍ കണ്ടാല്‍ ഒന്നും പറയാതെ തന്നെ ..എല്ലാം മനസ്സിലാവും ..
മുഖം നോക്കി ഒന്നും പറയാനാവില്ലെനിക്ക് ..
മുഖം കാണുമ്പോള്‍ തന്നെ അറിയാം മനസ്സിലെന്താണ്‍െനന് ..
മറഞ്ഞു നിന്നു മനസ്സു തൊട്ടു പറയുമ്പോള്‍ ..
ഒന്നും മനസ്സിലാവില്ലെന്ന് ..
അല്ലെങ്കില്‍ എല്ലാമറിഞ്ഞിട്ടും ഒന്നും മനസ്സിലാവതതതായി ..
നടിക്കുന്നതാണോ ..?..
അപ്പോഴും എനിക്ക് തന്നെ ..സമാധാനം ..ഒന്നും വെളിപ്പെട്ടില്ലല്ലോ
Wednesday, August 20, 2008
ഫയര്‍വാള്‍
ഉള്ളില്‍ നിറയുന്ന അഗ്നിയെ തടയുന്ന മതിലായത് കൊണ്ടാവാം ഫയര്‍വാള്‍ എന്ന് വിളിക്കുന്നത് ..
ചാറ്റ് ബോക്സില്‍ നിന്‍റെ പേരിനു നേരെ പച്ച കുത്ത് വിരിഞ്ഞില്ലെങ്ങിലും
എന്‍റെ ഹൃദയം പറയും നീ അവിടെയുണ്ടെന്ന് ..
നിന്‍റെ കണ്ണുകള്‍ക്കായി മോണിറ്ററില്‍ .. ഒരു നീല തടാകം
കീബോര്‍ഡില്‍ നിന്‍റെ നനുത്ത വിരലുകള്‍ ..
നിനക്കായി തൊടുമ്പോള്‍ ഇളം ചൂട്..
നിന്‍റെ മെയിലുകള്‍ ഒഴിഞ്ഞ ബോക്സില്‍..
ഒരു നൂറു രാത്രിയുടെ കാത്തിരിപ്പു ..
അപ് ആരോ നിന്‍റെ ചുവന്ന അദരം ....
ഞാന്‍ കീബോര്‍ഡില്‍ ചുംബിക്കുന്നത് ആരോ കണ്ടു..!!!!
Tuesday, August 12, 2008
കാക്കപൂവുകള്‍
നിന്റെ കറുപ്പിനാല്‍ നിറങ്ങള്‍ മങ്ങി ..
നിന്റെ നിശ്വാസതില്‍് തണുത്തു വിങ്ങി ..
ഓരോ പകലും കോര്‍ത്തെടുത്ത നനുത്ത തുള്ളികള്‍
ഓരോ രാത്രിയും കാത്തുവച്ച നിലാവിന്റെ നനവ് ..
കരയാതെ ഉറഞ്ഞുപോയ താപ ബാഷ്പങ്ങള് ..
ഓരോ തുടിപ്പും മേഘ സ്പര്‍ശത്തില്‍ വിടര്‍ന്നു ..
ഒരു പുതുമഴയായ് പൂത്തു വിരിഞ്ഞു ..
മൌന മേഘങ്ങള്‍ മിന്നലെറിഞ്ഞു ..മുഴങ്ങി ..
വരണ്ട മൌനത്തില്‍ നീ മഴയായ് പതിച്ചു ..
Saturday, August 9, 2008
ചിലര്‍
ഓര്‍മ്മകള്‍ തളം കെട്ടിയ പഴയ വിദ്യാലയതിന്‍ മങ്ങിയ മറവിയില്‍
ഈ രാത്രി പ്രാര്ത്ഥന ഗീതം കേള്‍ക്കുന്നു.. പഴയൊരു പാഠഭാഗം പലവുരു താളത്തില്‍..
പാടുവതാരാണ്..
ഒപ്പം നടന്നു തളര്‍ന്ന കൂട്ടുകാര്‍ തേടിയ മാവിന്‍ തണലില്‍ ..
ഓടിയും മറിഞ്ഞും മറഞ്ഞു നിന്നു വിളിക്കുന്നു..
വഴികള്‍ നീളുന്നു കൂട്ടം വിട്ടു ചിതറിയ പക്ഷികള്‍ ദൂരെയായി
ഇനി മുന്നോട്ടു പോവേണ്ട ...ആഴം കൂടിയ ചാലാണ് മുന്നില്‍ ..
കേള്‍ക്കാതെ നീന്തിയോര്‍ എവിടെയോ പോയീ ..
നീന്താതെ നിന്നവര്‍ മറുകരെയായി ..
നീന്താനിറങ്ങുമ്പോള്‍് വിലക്കിയതാരാണ്..നിങ്ങള്‍ എവിടെയാണ് ..
യാത്രകള്‍ നീളുന്നു ..വഴി പിളരുന്നു .. കൂട്ടം ചുരുങ്ങുന്നു ..
പുതിയ സ്വപ്നം നയിക്കുന്നു .. നടത്തം തുടരുന്നു ....
ഓരോ തലങ്ങളില്‍ തങ്ങളെ തറച്ചു ....
പുതിയ ലോകം ഈ വഴിക്കെന്നു കണക്കില്‍ കൂട്ടി ..കാത്തു നില്ക്കുന്നു ചിലര്‍ ..
പുതിയ വഴികളില്‍ ..പുതു ലോകം കാണുവാന്‍ ചിലര്‍ ..
സ്വപ്നം തിരിച്ചു വിളിക്കുന്ന പഴയ ലോകം എങ്ങിനെ നിന്റെയും എന്റെയുമായി...
നാം തിരിച്ചു നടന്നു തുടങ്ങിയോ ...?
Wednesday, August 6, 2008
പൂവ് തേടുമ്പോള്‍ ..
നീ ചോദിച്ച പൂ തേടി ..പൂക്കാലം തേടി ..ഒരു ഋതു മുഴുവന്‍ ഞാന്‍ തിരഞ്ഞു ..
മുല്ലയല്ല ..മുല്ല നിന്റെ ബാല്യത്തിന്റെ പാല്ചിരിയില്‍് അലിഞ്ഞു ..
ചെമ്പകം നിന്റെ കൌതുകനങളില്‍ മറഞ്ഞു..
വാക ആദ്യ രക്ത വിസ്മയത്തില്‍ പടര്‍ന്നു...
താമര നിന്‍റെ കൌമാരസ്വപ്നങില്‍ തളിര്‍ത്തു ..
ഒരു നൂറു പൂപ്പാടം നിന്‍റെ പൂവിനെ മാത്രം മറച്ചു വച്ചു..
ഒരു കാട്ടിലും കണ്ടില്ല നീ പറഞ്ഞ പൂവിന്‍ ചന്തം ..ഒരു നാട്ടിലും പടര്‍ന്നില്ല നീ അറിഞ്ഞ പൂവിന്‍ സുഗന്ധം ...
ഒരു കാറ്റു കാതില്‍ പറഞ്ഞു നീ തേടുന്ന പൂവിനു ..പ്രണയത്തിന്‍റെ സുഗന്ധം ..ഹൃദയത്തിന്റെ ശോണിമ ..
ഒരുമിച്ചു കാണുന്ന സ്വപ്ന തീരങ്ങളില്‍ ..ചാരുതയോടെ പൂത്തുനില്‍ക്കും ഈ വര്‍ണ പുഷ്പം ..
എന്‍റെ ഓര്‍മ്മകള്‍ തളിര്‍ത്തു പൂക്കുന്നു ..പണ്ടു
നിന്നെ തിരിച്ചറിഞത് നീ ചൂടിയ എഴിലംപാലപുവുകള്‍് .. അത് നിന്നെ തലോടിയ എന്‍റെ വിരലുകളായിരുന്നു ..
Saturday, August 2, 2008
പാല പൂക്കുന്നു
പാതി മയക്കത്തില്‍ ഒരു സ്വപ്നം എന്നില്‍ ഉണര്‍ത്തിയ ..ഉന്മാദം തേടി ഞാന്‍ ...
ഉറങ്ങാതെ എത്ര വട്ടം നിന്റെ ചാരത്തു വന്നു ഞാന്‍ നിന്നു ..
ഒരു മര്‍മരം കേട്ടു നിലാവില്‍ നിന്‍ പൂമഴ തേടി ഞാന്‍ വന്നു
എത്ര കിനാവുകള്‍ നിന്റെ പൂമണം ഹൃദയത്തില്‍ ചൊരിഞ്ഞു കടന്നു പോയീ ..
നീയൊന്നും കേട്ടില്ല എന്റെ ഹൃദയം പറഞ്ഞ ..പ്രണയ ഗീതങ്ങള്‍ ..
നീയൊന്നും അറിഞ്ഞില്ല ..
എന്റെ ആത്മാവിന്റെ നിനക്കായീ മിടിക്കുന്ന ..സ്പന്ദനം ..
മുളം തണ്ടില്‍ വേദന തറയ്ക്കുന്ന .മുറിവുകള്‍ സംഗീതം ഉണര്‍ത്തുന്ന പോലെ ..
ഞാന്‍ പാടി പോവുന്നു ...
ഏത് രാപ്പാടിയാണ് നിന്നെ പാടി ഉണര്‍ത്തുക .. ഏത് ദേവസ്പര്‍ശമാണ് തൊട്ടു വിടര്‍ത്തുക..ഏത് രാവിന്‍റെ കാറ്റാണ്. ...നിന്റെ മാസ്മര ഗന്ധം പടര്‍ത്തുക
കാറ്റു കാണിച്ച വഴികളില്‍ നടന്നു ഞാന്‍ നിന്റെ പൂക്കാലം തേടി വന്നു ..
എനിക്കായീ വിടര്‍ത്തിയ പൂക്കളില്‍ ഈ രാവിന്‍റെ ഉന്മാദം മുഴുവനും തങ്ങി നിന്നു ..
പൊഴിയാതെ ഈ പൂക്കാലം കരുതുവാന്‍ ഏത് കാറ്റിനോടാണ് പറയേണ്ടത് ...
അല്ലെങ്കില്‍ ഈ വസന്തം എന്നും ഹൃദയത്തില്‍ വിടര്‍ത്തുവാന്‍ ഈ കാലം ഞാന്‍ എന്നും എന്‍ ഉള്ളില്‍ നിറയ്ക്കും ..
ഓരോ കാലവും ഇന്നിന്‍ ലഹരിയാല്‍ ഒരായിരം വസന്തം എന്നില്‍ വിരിക്കും . .
Tuesday, July 29, 2008
അറിയാതിരിക്കാം..
അറിയാതിരിക്കാം പരസ്പരം പറയാതിരിക്കാം ..
ഓരോ അറിവും ഓരോ മുറിവാണെന്നു മനസ്സില്‍ കുറിക്കാം .
കൂട്ടുകൂടി നാമെത്ര പകലുകള്‍ ഒന്നായി നടന്നിരുന്നു
പുതിയ ഒരതിഥി എത്ര പെട്ടെന്ന് എന്നെ അന്യമാക്കി ..
പുതിയ കളികള്‍ അറിയില്ല എനിക്ക് ..പുതിയ കൂട്ടും പതിവില്ല ..
ഓര്‍ക്കുവാന്‍ കഴിഞ്ഞ കാലത്തിന്‍ ഒഴുകിഅകന്ന കിനാവുകള്‍ ബാക്കി ..
കിനാവുകളിലെ നിറങ്ങള്‍ കണ്ടു നീ ..അറിയാന്‍ അടുക്കരുതെ ..
ഒന്നും ബാക്കിയായില്ല ..എന്റെ ഈ മുരളിയില്‍ ..മൌനം മീട്ടുന്ന ശോക രാഗങ്ങള്‍ ..
ഒപ്പം നടക്കാം .. കഥകള്‍ പറയാം ..
പാതി ഓര്‍മകള്‍ കൊത്തി അടര്‍ന്ന ആ കഥകളില്‍ ..
പാതി പറയാതെ പോയതിന്‍ നൊമ്പരമാനെന്നറിയു നീ .
Saturday, July 26, 2008
ഒറ്റയ്ക്ക് നടക്കുമ്പോള്‍
ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ എന്നോട് തന്നെ പറഞ്ഞു ..
നിന്റെ ഇഷ്ടങ്ങള്‍ ഏതെന്നറിയാതെ ..
പലവേഷം ഞാന്‍ സ്വയം അണിഞ്ഞു ..ഓരോ വേഷവും ഞാനായി തന്നെ പരിണമിച്ചു ..
നിന്റെ മിഴികളില്‍ കൌതുകം വിടരുവാന്‍ ഒരുപാടു വര്‍ണങ്ങള്‍ ഞാന്‍ തിരഞ്ഞു ..
അതിലെന്റെ ഹൃദയത്തിന്‍ ചുവന്ന നിറം മാത്രം ബാക്കിയായീ..
നിന്റെ ചുണ്ടില്‍ വിരിയുന്ന ചിരിയൊന്നു കാണുവാന്‍..
ഒരു നൂറു ഹാസ്യം കരുതി വച്ചു ..
പറയുമ്പോള്‍ ..എന്റെ കഥയായി മാറി ..ഒരു പരിഹാസം ബാക്കിയായീ ..
ഒറ്റയ്ക്ക് നടക്കുമ്പോള്‍ നിന്റെ സ്വപ്നങളില്‍ കൂട്ടുകൂടി ..
സ്വപ്നം പിരിഞ്ഞപ്പോള്‍ ഞാന്‍ ഏകനായി ..
ഒപ്പം നടക്കുവാന്‍ ..ഒപ്പം നടന്നതായി ..ഒരു പാടു സ്വപ്നംകണ്ടതായി..
സ്വപ്നം കണ്ടു ..................ഒറ്റയ്ക്ക് നടന്നു..
Thursday, July 24, 2008
തിരികെ..
പൂത്ത കടംബുകല്‍ക്കപ്പുരം കളികളില്‍ ചേരാതെ ഒറ്റയ്ക്ക് നദിയിലേക്ക് നോക്കി സ്വപ്നം കാണുന്ന പെണ്‍കുട്ടിയെ കണ്ടു കാട്ടിലെ പെണ്‍കുട്ടികളെ പോലെയേ അല്ല വെയിലിന്റെ നിറവും കാറ്റു പഴങ്ങളുടെ മിനുപ്പും, കാട്ടരുവികള്‍ മണല്‍ പരപ്പിലൂടെ ഒഴുകുമ്പോള്‍ മാറിവരുന്ന വിവിധ ഭാവങ്ങളുടെ സൌമ്യ ഭാവം നിറഞ്ഞ മുഖം .. തിരിച്ചു പോകാന്‍ വഴിയരിയില്ല വല്ലാത്ത വിശപ്പും .. കണ്ടാല്‍ കുട്ടികള്‍ ഉറക്കെ കരഞ്ഞാല്‍ ഗോ ക്കളെ പിടിക്കാന്‍ വന്ന കാട്ടലരനെന്നു പറഞ്ഞു കൊന്നു കളയാനും മതി..
"ആരാ ..പേടിച്ചുപോയ ശബ്ദം വല്ലാതെ ചിലംബിച്ചിരുന്നു വഴി തെറ്റി വന്നതാ ദൂരെ കാട്ടില്‍ നിന്നും ആരോടും പറയരുതേ ..തിരിച്ചു പോക്കോളം "ആരോടും പറയില്ല ..വല്ലാതെ ക്ഷീനിചിരിക്കുന്നല്ലോ..നിനക്കു ഭക്ഷണം വല്ലതും വേണോ, " എനിക്ക് " മറുപടി തൊണ്ടയില്‍ കുടുങ്ങി
തിരിച്ചു പോകുമ്പോള്‍ ഇനി ഈ വഴി മറക്കതിരിക്കുവാന്‍ അടയാളങ്ങള്‍ മനസ്സില്‍ കരുതി .. പിന്നെ എത്രയോ തവണ കാലി ചെരുക്കാന്‍മാരുടെ കണ്ണില്‍ പെടാതെ മരങ്ങളുടെ പിന്നിലും ശിഖരങ്ങളിലുല്‍ പാറകളുടെ പിന്നിലും.. അവളുടെ രൂപം തിരഞ്ഞു .. ഒരിക്കല്‍ ധൈര്യം ഭാവിച്ചു മുന്നില്‍ ചെന്നു..നിസംഗമായി ഒന്നു നോക്കി ഓര്‍മ്മയുണ്ടോ .. ഉണ്ട് എന്തോ തോന്നി ദൂരെ ഓടി മറഞ്ഞു നിന്നു നോക്കി.. ഒരു താളത്തില്‍ ഗ്രാമത്തിലേക്ക് നടന്നു മറയുന്നത് വരെ നോക്കി നിന്നു .. വല്ലാത്ത ആവേശത്തോടെ കാട്ടിലേയ്ക്ക് തിരിച്ചു ചെന്നു ..കാട്ടു വള്ളികളില്‍ ഊയലടി .. ആദ്യം കണ്ട മരത്തില്‍ ഉയരെ ഒരു തെന്കൂട് കണ്ടു "ഭാഗ്യം അവളെ കാണുന്നത്തെ ഭാഗ്യം " മഴ മാറി വസന്തം ആദ്യ നാമ്പുകള്‍ നീട്ടിയ ഒരു മദ്ധ്യാഹ്നം .. നദിയുടെ തീരം പൂത്ത കടംബുകളാല്‍ നിറം ചാര്‍ത്തിയ മുഹൂര്‍ത്തം അവള്‍ എനിക്കായി ഒറ്റയ്ക്കായി .. വിരിഞ്ഞു തുടങ്ങിയ ഒരു കുല സൌഗന്ധിക പൂക്കള്‍ അവള്ക്ക് നേരെ നീട്ടി വല്ലാത്ത ഒരു മന്ദഹാസത്തോടെ പൂക്കളെ തലോടി പൂക്കാലം വിരുന്നു വന്ന വൃക്ഷനങളെ നോക്കി അവള്‍ നിന്നു.
മരത്തില്‍ ഞാന്നു കിടന്ന പൂവല്ലിയില്‍ തൂങ്ങി പുഴയ്ക്കകരെക്ക് കടന്നു..അല്പം വീരമാവട്ടെ .. ഒരു വടിയില്‍ കുത്തി പുഴയ്ക്കു കുറുകെ ചാടി ..അത്ബുതം ഒന്നും മുഖത്ത് കണ്ടില്ല മന്ദഹാസം തുടര്‍ന്നു .. ദൂരെ ..താഴ്‌വരയില്‍ നിന്നും ഒരു വേണുനാദം ഒഴുകിവരുന്നുണ്ടായിരുന്നു .. ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചത് അബദ്ധം ആയോ ..കമ്പ് കുത്തിയത് വഴുക്ക്ലുള്ള പാരയിലായി .. പിടിവിട്ടു വീണത് ചെളിനിറഞ്ഞ ഒരു ഭാഗത്തും ..
ഇതു അവള്‍ ഒരു കാലത്തും ഓര്‍ക്കതിരിക്കട്ടെ .. തിരിച്ചു കാടു കയറുമ്പോള്‍ ..തിരിഞ്ഞു നോക്കാന്‍ തോന്നിയില്ല .. ......
നദിയുടെ ഒഴുക്കില്‍ പൊങ്ങി കിടന്നു എത്ര ദൂരം വന്നു എന്നറിയില്ല .. ഒരു അടക്കിയ ചിരിയാണ് ഉണര്‍ത്തിയത് .. അവള്‍ ... വല്ലാത്ത നടുക്കത്തോടെ മറഞ്ഞു നിന്നു നോക്കി.. മയില്‍ പീലി ചൂടിയ കാര്‍വര്ണന്‍ ... ...
നിലാവ് പെയ്ത കാടിന്റെ നിറം മനസ്സിന്റെ കളിമയുംയി ഒത്തു ചേര്ന്നു .. ഇണവേര്‍പെട്ട ഒരുകിളിയുടെ കൂജനം കാതില്‍ ...ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു .. ...
മയില്‍ പീലി ചൂടിയ വില്ലാളിവീരന്റെ കഥ ഊരിലും കേട്ട് തുടങ്ങിയിരുന്നു.. ഒരു അസ്ത്രതാല്‍ ഒമ്പത് അസുരരെ വധിച്ചതും അതില്‍ ഒന്നായിരുന്നു ..
നീണ്ട യാത്രകള്‍ ..മഞ്ഞുവീന്ന മാഘന്ധത്തിനും അക്കരയ്ക്കു.. ഈ ദിവസ്വപ്നന്തിനും അപ്പുറത്തേക്ക് .. വര്‍ഷങ്ങള്‍ നീണ്ട പ്രയാണം എങ്ങോട്ട് ..അവനവനില്‍ നിന്നും ഒളിച്ചോടി എത്ര ദൂരം .. തളര്‍ന്നു വീണതും ...ഉണര്ന്നതും ..എവിടെയെന്നറിയില്ല ., അതൊരു കടവായിരുന്നു ..
ഞാന്‍ ഒരു കുടിലിലായിരുന്നു..കടത്തുകാരന്‍ നിശബ്ദമായി എന്നെ നോക്കി .കടതുകരനോടോത് കാലം വീണ്ടും.. ഒരു മഹയുട്ത്തെ കുറിച്ചും മഹാ നാശത്തെ കുറിച്ചും ..കേട്ട് തുടങ്ങിയിരുന്നു.. എല്ലാം മായയനത്രേ..യുദ്ധത്തില്‍ നശിക്കുന്നവര്‍ക്ക് എല്ലാം മായ ..എന്കില്‍ മായയായ ഒരുരാജ്യത്തിനു വേണ്ടി എന്തിന് രക്ത ചോരിച്ചില്‍.. ആസ്വതിക്കുനവന് പറയാന്‍ ഒരു പാടു തത്വ ശാസ്ത്രങ്ങള്‍ ..
വല്ലാത്ത പക തോന്നി ..അവനഴിയിലെ അസ്ത്രങ്ങള്‍ മുഴുവനും ദൂരെ ചാഞ്ഞുനിന്ന. വനവൃക്ഷതിനോടെയ്തു ..അടങ്ങിയില്ല ... നീ തന്നെ..എല്ലാം നീ തന്നെ.. ഒരു മയില്‍ പീലി മനസ്സില്‍ പകയോടെ വളര്ന്നു പിളര്‍ന്നു .. ഓര്‍മകള്‍ ഒരു കാട്ടുതീയായി..മായഭ്രമം നിറഞ്ഞു ആരെ തിരഞ്ഞാണ് ഞാന്‍ ഇവിടെ ...
വൃദ്ധന്‍ യാത്രാമൊഴി ഒന്നും പറഞ്ഞില്ല ..ചക്രവാളതിനുമപ്പുരം..ചുവന്ന സന്ധ്യയില്‍ കഴുകുകള്‍ ചുറ്റി പറന്നു.. തിരികെ ..എന്റെ ഇന്നലെകളിലേക്ക് ..മറഞ്ഞുപോയ സ്വപ്നലോകതെക്ക് തിരിച്ചു നടന്ന വഴികള്‍ അപരിചിതമായി തോന്നിയില്ല ..
ഇന്നലെ വിടപറഞ്ഞ പോലെ തകര്‍ന്ന കുടിലുകള്‍ക്കും രക്തം വര്‍ണ്ണ രനഭൂമികള്‍ക്കും അപ്പുറം .. എന്റെ കാട്ടില്‍ ഇനി ഇപ്പോഴും എന്നെ തിരിച്ചരിയുന്നവര്‍ അരുണ്ടാകും .. ...
വനം ..മയിലുകള്‍ ഓടി മറഞ്ഞത് ശ്രദ്ധിച്ചു ..തിരിന്ച്ചു നോക്കിയപ്പോള്‍ ..കണ്ടു വീണ്ടും ആ മയില്‍ പീലി തിളക്കം ..ഒരു വൃക്ഷഷിഖരത്തില്‍ .. പ്രായമേറി യിരിക്കുന്നു ..എങ്കിലും. ..വല്ലാത്ത പകയോടെ .. ആവനഴിയിലേക്ക് കൈ നീണ്ടു ...ഇല്ല വിറയക്കുന്നില്ല .. "മ്ലേച്ചം ഹൃദയധൌര്‍ബല്യം "
****************
താഴ്വര നിലാവിന്റെ ചാരനിറം പുതച്ചു കിടന്നു..ദൂരെ മങ്ങി കത്തുന്ന വിളക്കുകളുടെ തിളക്കം ..
ഉറക്കെ ആത്മാവിന്റെ ആഴങ്ങളില്‍ നിന്നും ഒരു വിളി ഉയര്ന്നു ...."രാധേ "
Monday, July 21, 2008
അപരിചിത തീര്താടകര്‍
വല്ലാത്ത ഒരു മുഴക്കം ബാക്കിയാക്കി ആരവം അകന്നു പോയി ..പാളങ്ങള്‍ നീണ്ടു കിടന്നു ..വൈകി പോയീ ..എന്നും വൈകിഎത്താന്‍ തന്നെ വിധി ..
ഫോര്‍ഷോര്‍ റോഡ് മഴയില്‍ നനഞു കിടന്നു ..ഈറന്‍ കാറ്റ് പള്ളിയില്‍ പ്രാര്തിക്കുന്ന വരെ തൊട്ടു ഓളങ്ങള്‍ക്ക് അപ്പുറത്തേക്ക് പറന്നു ..പോയി നിന്റെ പഴയ പ്രാര്‍ത്ഥനകളില്‍ നിന്നെ തലോടിയ കാറ്റും ഇതു തന്നെയാണൊ ..നാം നടന്ന വഴികളില്‍ വൈകിവിരിഞ്ഞ പൂവുകള്‍ പൊഴിഞ്ഞു ചുവന്നു കിടന്ന്നു..ഒന്നും പറയാതെ നടന്നു നീങ്ങിയ ആ മധ്യാന്നം ഓര്‍മയില്‍ വെയിലായി ..
പരസ്പരം അറിയാതെ ഇത്രയും കാലം നടന്നു പോയ വഴികള്‍ ..
ആദ്യം കാണാന്‍ തിരഞ്ഞ പാര്‍കില്‍ കുട്ടികള്‍ ഓടിക്കളിക്കുന്നു ..
നീ ഇല്ലാത്ത ഈ നഗരം ഒരു ശൂന്യവും അപരിചിതവുമായി തോന്നി ...
ഗലെറിയില് മലനിരകളുടെ മനോഹര ചിത്രങ്ങള്‍
ദൂരെ മലകളില്‍ മഴ പെയ്യുന്നുണ്ടാവും ..നിറഞ്ഞ പച്ചയില്‍ ..വിദൂര മായ താഴ്വാരന്ഗലില്‍് മിഴിനീട്ടി
നീ നില്ക്കുന്നുണ്ടാവും ..താഴെ പൂത്ത ഗുല്‍മോഹറുകള്‍ ..ഉണ്ടാവുമോ,,?
വഴിയരികിലെ പുസ്തക വില്പനക്കാരന്‍ പ്ലാസ്റ്റിക് മൂടിയ പുസ്തക കൂട്ടുമായി മരച്ചുവട്ടില്‍ ..വെറുതെ ഒന്നു നിന്നു ...
ബുക്ക് സ്ടോള്‍് പടികളില്‍ പതിയെ നടന്നു ..വെറുതെ വീണ്ടും ചോദിച്ചു ..അന്വേഷിച്ച പുസ്തകം വന്നുവോ .."അപരിചിത തീര്താടകര്‍"
അപരിചിടരായ പ്രണയത്തിന്റെ തീര്താടകര്‍ എന്നാണ് ..എങ്ങിനെയാണ് ..പരസ്പരം ..കാണുക..കാലം എനിക്ക് നീട്ടിയ നല്ല നിമിഷങ്ങള്‍ ....
കാഫെറെറിയ യില്‍ ഒരു പെണ്‍കുട്ടി മൊബൈല് ചാറ്റില്‍ ..നാം ഇരുന്നിടത്ത് ..
കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് നേരെ മിഴി നീണ്ടില്ല..
ഓരോ വിളിയും കാതോര്‍ത്തു ഹൃദയം ഫോനോട് ചേര്ന്നു കിടന്നു ... ഒപ്പം നടന്ന കല്പടുകളില്‍ ചേര്ത്തു നടന്നു ..
മെയില് ബോക്സ് ശൂന്യം..
ഇരുണ്ട വഴികള്‍ക്ക് വശങ്ങളില്‍ പാല മരങ്ങള്‍ നിഴല്‍ വീഴ്ത്തി ..
ഇനിയും പൂവിടാതെ ...നിശബ്ദം ...ഒരു കാറ്റു മെല്ലെ തഴുകി ..
ഫോണ്‍ ചിരിച്ചു തുടങ്ങി ..
പാലപ്പൂവുകള്‍ പരിമളം... പൊഴിക്കുന്നു ...
Tuesday, July 15, 2008
ഒരാള്‍
നിന്റെ സ്വപ്നങ്ങളില്‍ തിമിര്‍ത്തു പെയ്യാന്‍ ഒരുങ്ങിയ മഴമേഘങ്ങള്‍ സ്വപ്നം കണ്ടു
ഞാന്‍ ഒരു കുട വിരിച്ചു നടന്നു..
മോഹങ്ങളുടെ തീരത്ത് ഇനിയും വര്‍ണങ്ങള്‍ബാക്കിയായെന്നു മനസ്സു പറഞ്ഞു
ഒരു വര്‍ണ കൂട കയ്യില്‍ കരുതി..
ഈ രാവില്‍ പൂക്കും നീലകൊടുവേലിയെന്നു ..ശകുന പക്ഷികള്‍ പറഞ്ഞു ..
ഈ രാത്രി ഉറങ്ങാതിരുന്നു ..
ഇനിയും കഴിഞ്ഞില്ല മോഹനസ്വപ്നമെന്നു നിലാവ് പറഞ്ഞു ..
അമാവസ്സി രാത്രി അലഞ്ഞു ..
കര്‍ക്കിടകവാവില്‍ നഷ്ട സ്വപ്നങള്‍ക്ക് തര്‍പണം
നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ വരും ..
Sunday, July 13, 2008
തുറക്കാത്ത ജാലകം
അതിനപ്പുറത്തെ കാഴ്ചകളെ ഞാന്‍ ഭയപ്പെടുന്നു..
ഈ അടഞ്ഞ ജനല്‍പ്പാളികള്‍ എനിക്ക് അഭയം തരുന്നു..
എന്റെ സ്വപ്നങ്ങളില്‍ എനിക്ക് അടയിരിക്കാനാവുന്നു..
വെറുതെ എന്തിന് ജാലകപ്പാളി തുറന്നിട്ടു പിശറന്‍കാറ്റിനെ അകത്തേക്ക് കടത്തി വിടണം?
അവ എന്റെ സ്വപ്നങ്ങളെ ഒന്നൊഴിയാതെ പൊതിയില്ലേ?
പണ്ടേ തണുത്തു വിരങ്ങലിച്ചിരിക്കുന്ന എന്റെ സ്വപ്‌നങ്ങള്‍..
അവയെ ഞാന്‍ എന്റെ നെഞ്ചോടു ചേര്‍ത്തു കൊള്ളട്ടെ..
എന്റെ ചങ്ങിടിപ്പിന്റെ താളം കൊടുത്തു ഉറക്കിക്കോട്ടേ..
ജാലക വാതില്‍ അടഞ്ഞു തന്നെ കിടക്കട്ടെ..
Friday, July 11, 2008
നിന്നെ ആദ്യം കണ്ടത്
ആകാശത്തില്‍ നിന്നും അടര്‍വീണുകൊണ്ടിരുന്നു...
വീണ്ടും... വീണ്ടും ...
ഉയരങ്ങളില്‍ നിന്നും ഭൂമിയിലേക്ക് ...താഴെ ഒന്നും അവശേഷിപ്പികാതെ ...
അതിനുമപ്പുറം മഴയുടെ നാടാണ്...
മഴയില്‍ കുമിളകളും തുള്ളികളും ...... ചേര്‍ന്നൊഴുകി
ആത്മാക്കള്‍ ..ജീവനില്‍ അലിഞ്ഞപോലെ ..
അമ്മേ അതെന്താണ്...താഴേക്ക് വീഴുന്ന കുമിളകള്‍ ....
ഞാനൊന്നും കാണുന്നില്ല ...
നിനക്കു തോന്നുന്നതാവണം....
എനിക്കുകാണം..
എനിക്കുമാത്രം..മഴയ്ക്കുമപ്പുറം..ഞാന്‍ ഒരു മുഖം കണ്ടു ...
നീ ആരാണ്...... നീ എവിടെയാണ് ...
ഞാന്‍ നീയാണ് ....
അങ്ങിനെയാണ് ഞാന്‍ നിന്നെ ആദ്യം കണ്ടത്
Tuesday, July 8, 2008
ഗുല്‍മോഹര്‍
പ്രണയം നിറഞ്ഞ മഴയുടെ, മഞ്ഞിന്റെ, വേനലിന്റെ..
ഉറക്കം മറന്ന രാത്രികളുടെ ..
പൂത്തുലഞ്ഞ പകല്‍സ്വപ്നങളുടെ ..
മറക്കാന്‍ മറന്ന വേനല്‍ കനവിന്റെ ...
ആണ്ടരുതിയാണ് നീ..
നീറിയ പ്രണയം പറയാന്‍ മറന്ന ഒരു നൂറു സാന്ത്വനമാണുനീ..
സ്നേഹം വാറ്റിയ മധുവിന്റെ രക്ത ശോഭയാണ് നീ..
മറക്കാതിരിക്കുവാന്‍ ഓര്‍മ തരും മഞ്ഞ വാകയല്ല നീ
ഒരിക്കലും തീരാത്ത നോവിന്റെ ചോര പൊടിക്കും മുറിവാണ് നീ ...
ഗുല്‍മോഹര്‍
പിരിയുന്ന സന്ധ്യയുടെ പിടയ്ക്കും കരളാണ് നീ
ഇതള്‍ പൊഴിയുംപൊഴും..
മഴയില്‍ പടരുംപോഴും....
മഴ ഒരു രക്ത തിരയാകുമ്പോഴും..
നീ അവിടെയുണ്ട് നിറഞ്ഞ പൂക്കളില്‍ നിറഞ്ഞ സ്വപ്നമായീ..
എന്നും പൂക്കുന്ന രക്ത നിലാവായി ..
ചുറ്റും നിറയും സാന്ദ്ര സംഗീതമായ് ..
ഗുല്‍മോഹര്‍
വര്‍ഷമായി പെയ്തുവോ ഹൃദയരക്തം പാകി മുളപ്പിച്ച പ്രണയരേണുക്കള്‍
നിന്നില്‍ പതിച്ചവ നീ കാത്തുവച്ചതോ...
കാണാതെ പോയ ആരുടെ മുന്നില്‍ നീ ഹൃദയം തുറന്ന് മൌനം മറക്കുന്നു
കാമന വിടര്‍ന്ന വഴിയോരങ്ങളില്‍ ..
പ്രേമം പരന്ന ഹര്‍മ്യങ്ങളില്‍ ..
ഒഴുകി ഉറഞ്ഞ നഷ്ട സ്വപ്‌നങ്ങള്‍ ..
കാലം കോരിയെടുത്ത് വിരിയിച്ചതാണ് ഈ ദലങ്ങള്‍..
ഓരോ വര്‍ഷവും പിരിയുന്ന മനസ്സിന്‍റെ തപം ..
താപം ..മറന്ന പകലിന്റെ അറുതിയില്‍..
വര്‍ഷം പൊഴിക്കുന്ന..സാന്ത്വനം കേള്‍ക്കവേ ...
വീണ്ടും പൊഴിഞ്ഞു .... വിരിയുന്നു നിറഞ്ഞ പ്രണയം ... ,
Saturday, July 5, 2008
നമ്മള്‍
നിരയായി വളര്‍ന്ന മരങ്ങള്‍ തണല്തീര്ത്തു ..
തണലിനു താഴെ ഉറങ്ങിയും ..
അലസം മയങ്ങിയും ചിലര്‍ ..
ഒന്നും പറയാതെ പരസ്പരം നോക്കി ..
ഒരു പ്രണയജോടി കായല്‍ കരയില്‍ ..
തുറമുഖം വിട്ടകലുന്ന ഒരു കപ്പല്‍ ..
തീരത്തേക്ക് തിരിച്ചു പറക്കുന്ന പക്ഷികൂട്ടം
ആര്‍പ് വിളിച്ചു ഒരാള്‍കൂട്ടം വിനോദ യാനത്തില്‍ ..
കൂട്ടമായെത്തിയ യാത്രികര്‍ ..ചിരിച്ചും ഒന്നായി പാടിയും ..
വീര്‍ത്ത വര്‍ണ ബലൂണുകള്‍..
കൌതുകത്തോടെ കുട്ടികള്‍ ..
തിരകള്‍ക്കുമപ്പുറം കാറ്റു വീശുന്നു ..
കരകളില്‍ മഴ ചാറുന്നു..
നേര്‍ത്ത മഴയുടെ ആവരണം ചുറ്റി പൊതിയുന്നു..
ഒരേ മഴക്കുടയില്‍ ...
ഒരേ മൌനത്തിന്റെ വന്‍കരയില്‍..
നമ്മള്‍ ...
Wednesday, July 2, 2008
എനിക്കറിയാം
തിര മടങ്ങിയാലും തിരിച്ചു വരുമെന്ന് എനിക്കറിയാം ..
കരയോട് തൊട്ടും തെല്ലു പിണങ്ങിയും തിരിച്ചു നടന്നാലും ..
മെല്ലെ ഓരോ പുതു വാക്ക് ചൊല്ലി ..വീണ്ടും വരും നിന്റെ ആശ്ലേഷം...
വസന്തങ്ങള്‍ക്കിടയില്‍ വര്‍ഷവും വേനലും ..ശൈത്യവും ...
കാലത്തിന്റെ കയ്യില്‍ ചുറ്റി ..
വസന്തം പുതുനാമ്പ് നീട്ടി തിരികെ വരുമെന്നെനിക്കറിയാം..
ഓരോ സന്ധ്യയും പിരിയുമേന്നാകിലും
പുതിയ സ്വപ്നം തേടി വീണ്ടും വരുമെന്നെനിക്കറിയാം ..
തഴുകാതെ പോകുന്ന കാറ്റിന്റെ കയ്യുകള്‍ ..
വസന്തം നിറച്ചു എനിക്കായ് വരുമെന്നെനിക്കറിയാം...
കാത്തിരിപ്പു അറിവിന്റെ പാഠമാണ്
drops of life..
falling leaves..where to all the drops gone..
Waiting for you in this corner..
The boy passed by with a smile..
The old man speaks to himself..
A couple ..laughing and kiss..
Boats in the harbour drifting up and down..
Birds ..flying to the south…
Shadow of a church faraway..
Way of cross of people with black cross..
Where to all these drops gone..
To sea ..?where all drops pool..
To the sky..? where to all the drops take..
Or to the earth ..?where to all the drops fall
Where the time meet the object..in touch
Where the object turn face to the life…
Its all n round n round …and all in vain..
പ്രണയികേണ്ട..നീ ..
പ്രണയികേണ്ട..നീ ..
ഓരോ രാത്രിയും സ്വപ്നങ്ങള്‍ കൊണ്ടു ഹൃദയത്തില്‍ കോറിവരയ്ക്കും ..
ഓരോ വിരഹവും മനസ്സിനെ കീറി മുറിക്കും ,,
ഓരോ വഴി പിരിയലും മറക്കാത്ത വേദന തരും ..
നിന്റെ ഹൃദയം നോവുന്നത് ഒന്നും എനിക്കുവേണ്ട ..
നീ ഒരിക്കലും വിരഹിണിയവുകയും വേണ്ട ..
ഓരോ കൂടിചെരലിലും നീ ചിരിക്കുന്നതാനെനിക്കിഷ്ടം..
പ്രണയികേണ്ട..നീ ..നിന്റെ മൃദു മന്ദഹാസമാണെനിക്കിഷ്ടം
പ്രണയം മുള്‍ മരങ്ങളില്‍ പൂക്കുന്ന വസന്തമാണ് ..
ഓരോ രാത്രിയും വിടര്‍ത്തുന്ന അസുലഭ പുഷ്പതിന്‍ ചാരുതയാണ്
ഉറങ്ങാതെ നീറുന്ന ഹൃദയത്തിന്‍ വിങ്ങലാണ് ..
ഓരോ മിഴിയിലും മായാത്ത കാണാക്കിനവിന്റെ തേടലാണ്..
പ്രണയികേണ്ട..നീ .. ഈ വേദനയുടെ കനവ് ഏറ്റുവാങ്ങേണ്ട നീ..
താളം തെറ്റി മിടിപ്പിക്കുന്ന മനസ്സിന്റെ താളമാണ്..
വേദന പടര്‍ത്തുന്ന സുഖ സാന്ത്വനമാണ് ..
പ്രണയികേണ്ട..നീ .. നിന്റെ സാന്ദ്ര നിദ്രയില്‍ നിന്നുണരേണ്ട..
ഓരോ തിരസ്കാരവും ഓരോ ഇല്ലാതാക്കലാണ് ..
ഒരിക്കലും തീരാത്ത നോവിന്റെ ഓര്‍മയാണ് ..
കാണാതെ പോകുന്ന ഹൃദയത്തിന്‍ ചുവപ്പ് ..
മാഞ്ഞു പോകുന്ന രാവുകള്‍ പറഞ്ഞ കഥകള്‍ ..
എന്തോ പ്രണയത്തിന്റെ മുറിവേല്‍ക്കുന്നത് ..എനിക്കൊരു ലഹരിയാണ്......
Tuesday, July 1, 2008
ആരാണ് ?
തുറക്കാത്ത വാതിലുകളില്‍ മുട്ടുന്നതാരാണ് ..
നിശയുടെ മധ്യയാമങ്ങളില്‍ ഉറങ്ങാതലയുന്നത് ആരാണ് ..
വീശുന്ന മഴകാറ്റില്‍ മുഖം മറച്ചു തേങ്ങുന്നതാരാണ്
ഒരിക്കലും വിരിയാത്ത സ്വപ്നത്തിന്‍ വര്‍ണ നൂലുകള്‍ ചികയുന്നതാരാണ്..
സ്വപ്നത്തിന്റെ മഴനൂലുകള്‍ കൊണ്ടു ..പ്രണയത്തിന്റെ കാറ്റില്‍ഉറങ്ങാതിരുന്നു ..
ഈ വാതിലുകള്‍ക്ക് പിന്നില്‍ അലസ്സംമായി ..
ഉറങ്ങുന്ന പ്രാണനെ സ്വപ്നത്തിലേക്ക് ഉണര്‍തുന്നതാരാണ് ..
Monday, June 30, 2008
മുള്ളുകള്‍
വള്ളിപടര്‍പ്പുകളില്‍ കൂട് പോയ കിളികുഞ്ഞു ങ്ങള്‍ ..
നിറഞ്ഞ കുളത്തിനു ചുറ്റും തവളകള്‍ കരഞ്ഞു കൊണ്ടിരുന്നു ..
കുളത്തില്‍ ഒരു വാരല്‍ ചുവന്ന കുഞ്ഞുങ്ങളുമായി ...
പുതഞ്ഞു പോയ കാലടികളില്‍ കക്കകള്‍ തടഞ്ഞു..
ഓടി മറഞ്ഞ കുളക്കോഴികള് പൊന്തയിലോളിച്ചു..
നിറഞ്ഞ പച്ചകാട്ടില്‍ ഒരു പൂവ് വിരിഞ്ഞ ചിരിയുമായി ..
തുള്ളി വീണ മഴയുടെ ലാളനതിലാടിയും..
തണുത്ത കാറ്റിന്റെ കൈയില്‍ തൊട്ടും ..
പൂവിന്റെ വിളി കേട്ടു.. നേരെ തിരിഞ്ഞു ,,
നീട്ടിയ വിരലുകള്‍ പൂവേ തലോടി ..
കൂടുതലടുതപ്പോള്‍ വേദനയോടെ വിരല്‍ വലിച്ചു ..
മുള്‍കൂട്ടില്‍വീണ്ടും പൂവേ കണ്ടു ....
കൂടുതലടുക്കുമ്പോള്‍ മുള്ള് കൊള്ളും ..
തിരിഞ്ഞു നടക്കുമ്പോള്‍ വിരലില്‍ പൂവിന്റെ വേദനയായിരുന്നു ..
മനസ്സില്‍ പൂവിന്റെ സൌന്ദര്യമായിരുന്നു ..
പതിയെ വിരലില്‍ തഴുകി പൂവിന്റെ ഓര്‍മയെ കാത്തു വെച്ചു ..
Friday, June 27, 2008
മെഹ്ഫില്‍
ആദ്യം പാടിയത് അവനായിരുന്നു ..ഒന്നാം ക്ലാസ്സില്‍ ഒന്നാമനും ..കോളേജില്‍ നിന്നും കൂട്ടുകാരിയുമായി ഒളിച്ച്ചോടിയവനും ..പിന്നെ കുറേകാലം കഥയില്‍ മാത്രം കേട്ടവനും ..ഇപ്പൊ ഒന്നും ആയില്ലെന്നും ..കരഞ്ഞു കൊണ്ടു അവന്‍ പാടി..അവനെ അറിയാത്തവര്‍ ..ദുഃഖം നടിച്ചു കേട്ടു ..പാവം ..
(അവന്‍ ബോംബയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി നടത്തുകയായിരുന്നു )
സ്വന്തം കഥന കഥ ..അല്പം നാടകീയമായി പൊലിപ്പിച്ചു രണ്ടാമന്‍ പാടി..ആരും ആദ്യ ഗാനം പോലെ വിഷാധിച്ച്ചില്ല..( അത് അവന്റെ കഥ തന്നെയായിരുന്നു )
കലാലയ കാലത്തേ നഷ്ട പ്രണയമായിരുന്നു മൂനാമന്റെ പാട്ടു ..അല്പം രസിച്ചു എല്ലാവരും കേട്ടിരുന്നു..(അവന്‍ പ്രണയിച്ചു കല്യാണം കഴിച്ചവനായിരുന്നു )
കടല്‍ കടന്നു പോയ പ്രവാസിയുടെ പാട്ടു പാടിയത് ..ദുബായില്‍ നിന്നു വന്നവനായിരുന്നു...കരഞ്ഞു കൊണ്ടാണ് അത് അവസാനിച്ചത് ..കുറച്ചു നേരം ആരും മിണ്ടിയില്ല..(അവന് ദുബായില്‍ നാല് ഷോപ്പിങ്ങ് മാളുകള്‍ ഉണ്ടായിരുന്നു )
പരിസ്ഥിതിയെ കുറിച്ചു പാടിയ കോളേജ് അധ്യാപകന്‍ ..ചുറ്റും കത്തിയ വിളക്കുകള്‍ അണയ്ക്കാന്‍ പ്രേരിപ്പിച്ചു..ഇരുട്ടില്‍ പാട്ടു കത്തി കയറി യപ്പോള്‍ ..വിളക്കുകള്‍ താനേ തെളിഞ്ഞു ..
ഞാന്‍ പാടിയത് പ്രണയത്തെ കുറിച്ചായിരുന്നു ..എല്ലാവരും മദ്യപിച്ച് തുടങ്ങി ..
Wednesday, June 25, 2008
നിശാഗന്ധി
ഏത് രാക്കിളിയുടെ പാട്ടാണ് ..
ഏത് കാറ്റിന്റെ സ്പര്‍ശമാണ് ..
അല്ലെങ്കില്‍ ഒരുമിച്ചുകണ്ട പ്രണയസ്വപ്നങ്ങളുടെ താപമാണോ ..
വിടരാതെ പോയ ഒരു സ്വപ്നത്തിന്‍ ആത്മാവാണോ
ചുറ്റുപാടും ഉണരും മുമ്പു നീ പൊഴിയുന്നു
പുലരും മുമ്പ് നീ മറയുന്നു .
രാത്രിയില്‍ നാം കണ്ടതേതു നിയോഗം ..
ഒരു നിശാഗന്ധി വിടരുന്നത് രാത്രി ഉറങ്ങാതിരിക്കുന്നവര്ക്കായി മാത്രം
പകലുകള്‍ ..പതിവുപോലെ കടന്നു പോകും ..
Tuesday, June 24, 2008
എനിക്ക് പ്രണയിക്കേണ്ട
Friday, June 20, 2008
വസന്തം വിളിക്കുമ്പോള്‍
എന്നില്‍ നിറയുന്ന വസന്തത്തെ കാണാത്തതെന്ത് ..?
ഈ രാത്രി ഞാന്‍ മഴയുടെ വരവിനെ കണ്ടു നിന്നു..
അത് നിന്‍റെ നാട്ടിലുടെ കടന്നു വരുന്നു..
പൊഴിയുന്ന തുള്ളിയില്‍ ഞാന്‍ എന്നെ തിരഞ്ഞു..
നീ എന്നെ ഓര്‍കുന്നു എങ്കില്‍ ആ ഓര്മ മഴയില്‍
ലയിച്ചു നിന്‍റെ മനസ്സിലെ എന്നെ കാണിച്ചു തരുമല്ലോ ..
ഞാന്‍ നര്സിസ്നെ ഓര്‍ത്തു ...
ഇന്നലെ അവിടെ പെയ്ത മഴയില്‍ ..
സ്വപനത്തില്‍ വിടര്‍ന്ന ആയിരം പാലപൂവുകള്‍ ..
പകര്‍ന്നോ...ഒരു മാസ് മര ഗന്ധം ..
വിദൂരതയില്‍ നിന്നു ..ഞാന്‍ നിന്നെ കണ്ടു ..
എങ്കിലും വിരിഞ്ഞ പൂക്കളില്‍ ഒളിച്ച നനവിനെ ഞാന്‍ എന്തിന് തേടുന്നു..
പാടി പതിഞ്ഞ താളം മറക്കാന്‍ പഠിക്കാം..
നിന്‍റെ ലോകത്തിന്റെ ശ്രുതിയില്‍ പാടനെനിക്കവുമെന്നു കരുതാം ..
പുതിയ വഴികള്‍ വസന്തം വിരിച്ചതാണെന്ന് പറയാം ..
ഒരു വസന്തത്തിന്റെ മൃദു സ്വനങ്ങള്‍
നിന്നില്‍ ഞാന്‍ കണ്ടു ...നിന്‍റെ മിഴികളില്‍ ..
സായംധ്വനതിന്റെ സാന്ധ്വനം കണ്ടു ..
എന്നിട്ടും എന്തിന് ഞാന്‍ ഇന്നു വിരഹ സ്വരങ്ങള്‍ മീട്ടുന്നു..
വസന്തമേ എന്നെ പൊറുക്കുക ..ഈ പൂക്കാലം ..
ഞാന്‍ നിറഞ്ഞു കാണട്ടെ ഉയരുന്ന
പ്രേമത്തില്‍ പാല പൂമണം ഹൃദയത്തില്‍ പകരട്ടെ..
ഇനി എന്നും ആത്മാവില്‍ നിറയും നിന്‍റെ സ്നേഹവും ..
ജീവന്റെ ഊര്‍ജവും ...പ്രണയത്തിന്‍ പൂക്കാലവും..
മൌനം വാചാലമാണ്
ചുറ്റും നിറഞ്ഞ ആരവങ്ങളുടെ ശബ്ദമാണ് മൌനം ..
ഇന്നലെകള്‍ മൂടിയ ഈ മുറിക്കുള്ളില്‍ ഇന്നും നിറയുന്നു ഒരായിരം ശബ്ദം ..
ചിരികള്‍ ..പൊട്ടി കരഞ്ഞു നാം പൊട്ടിച്ചിരിച്ചതും .. പൊട്ടി ചിരിച്ചു..പൊട്ടി കരഞ്ഞതും
നീട്ടിയ കൈകള്‍ തട്ടി നീ മറഞ്ഞു നിന്നാദ്യമായ് പൊട്ടിച്ചിരിച്ചു ..രാത്രി മൌനമായ്
പതറിയ വാക്കുകള്‍ ഉള്ളില്‍ പിടയ്ക്കവേ ഒരു തുള്ളി ...മൌനം ഘനീഭവിച്ചൊരു തുള്ളി ..
യാത്ര ചോദിക്കുവാന്‍ വൈകി ..അകന്നു പോകുന്ന ജാലകത്തില്‍ നിന്റെ മിഴികളില്‍ ..
ഒരിക്കലും കാണാതെ പോകുന്ന വാക്കുകള്‍ ..
************
പറയാതെ വാതില്‍ തുറന്നു നീ ...പതിവായി നാം കണ്ട പടവിലെത്തി ..
ഒരു ചെറു കാറ്റെന്റെ മുടിയിഴകളെ പരത്തി..
ഒരുമന്ദഹാസം എന്‍ മനസില്‍ വിടര്‍ത്തി ..
ഒന്നും പറയാതെ ആ പായല്‍ വഴുക്കിയ പടിയില്‍ ..
പരന്നു പോകുന്ന വര്‍ണ തുമ്പികളെ നോക്കി നാമിരുന്നു..
ഒരു സ്പര്‍ശം ആഴത്തില്‍ എന്റെ ഹൃദയത്തെ തൊട്ടു..
നിന്റെ മിഴികളില്‍ ഒരു വികാരതിരയുടെ നീലിമ കണ്ടു ..
Wednesday, June 18, 2008
avicharitham
അടുത്തും അകന്നും .. കാണാതെ കണ്ടും ..
ഒരു ആള്‍കൂട്ടത്തില്‍ ഒരു തുള്ളിയയീ ..
ഒരു പക്ഷെ ഒരുമിച്ചൊരു യാത്രയില്‍ ..
അറിയാതെ എന്നോ നടന്നിരുന്നു ..
പെരുമഴ പെയ്തു തിമിര്‍ത്ത ഒരു പകലില്‍ ..
ഒരു പൂമരച്ചോട്ടില്‍ മറഞ്ഞു നില്‍കെ ..
ആ മരച്ചോട്ടില്‍ നിന്നെയും കണ്ടു ..
പലതും പറഞ്ഞും ..ചിലപ്പോള്‍ ചിരിച്ചും ..
നീയെന്റെ മനസ്സില്‍ മറ്റൊരു മഴയായ് ..
ഇത് വരെ പെയ്ത മഴയുടെ മാത്രകള്‍ ..
പൂമഴയായി പെയ്തു എന്നില്‍ ..
മഴ തോര്‍ന്നു വീണ്ടും മാനം തെളിഞ്ഞു ..
വീണ്ടും കാണുമെന്ന് പറഞ്ഞു നാം..
ഇരു വഴികളില്‍ പിരിഞ്ഞു പോയീ..
വിരിഞ്ഞൊരു പൂവ് കൈലെടുത്തു ഞാന്‍ ..
നിറഞ്ഞൊരു വന്സന്തം ഹൃദയത്തിലും ..
Friday, June 13, 2008
മൌനം മധുരമാണ്
മിഴികള്‍ പറഞ്ഞ ഒരായിരം കഥകള്ക്കുമപ്പുരം ..
ഇനിയും നീളുന്ന യാത്രയില്‍ ഒരു വട്ടം കാണുവാന്‍ കാത്തു നില്കെ ..
മതി മാറാതെ വന്നു നിന്നെ തിരഞ്ഞു ഞാന്‍ വഴിപിരിയുംവരെ കൂടെ വന്നു ..
പൂവുകള്‍ കൊഴിഞ്ഞ പഴയ ഒരു സന്ധ്യയെ ആ രാത്രി മുഴുവനും ഓര്‍മ വന്നു ..
പറയാതെ നാം ഇന്നോളം എത്ര സ്വപ്നങ്ങള്‍ ഹൃദയമിടിപ്പിനാല്‍ പകര്ന്നു
നിശബ്ദം ഈ കാറ്റിന്റെ തലോടലില്‍ എത്ര ചെമ്പക പൂക്കള്‍ അലിഞ്ഞു പോയീ
മൌനമെങ്ങിലും കാറ്റിന്റെ ഹൃദയത്തില്‍ എത്ര ചെമ്പക പൂക്കള്‍ വിരിഞ്ഞു നില്‍പൂ
നിന്റെ മിഴിയില്‍ ഒരായിരം ജന്‍മങ്ങള്‍ പരസ്പരം കണ്ടൊരു
പരിചയം എങ്ങിനെ ബാക്കി നില്‍പൂ ..
ഏതൊരു ജന്മത്തിന്‍ ഒരു കാട്ടു പൂവിന്റെ ഇതളുകളായി നാം വിരിഞ്ഞിരുന്നു ..
Thursday, June 12, 2008
ഇന്നലെ
ഓടിനടക്കുന്ന യാദവകുമാരന്മാരും സ്ത്രീകളും അവരുടെ നിറം മിന്നുന്ന ഉടയാടകളും ഇന്നും ഓര്‍മകളില്‍ അത്ഭുതം തന്നെ ..
പൂത്ത കടംബുകല്‍ക്കപ്പുരം കളികളില്‍ ചേരാതെ ഒറ്റയ്ക്ക് നദിയിലേക്ക് നോക്കി സ്വപ്നം കാണുന്ന പെണ്‍കുട്ടിയെ കണ്ടു കാട്ടിലെ പെണ്‍കുട്ടികളെ പോലെയേ അല്ല വെയിലിന്റെ നിറവും കാറ്റു പഴങ്ങളുടെ മിനുപ്പും, കട്ടരുവികള്‍ മണല്‍ പരപ്പിലൂടെ ഒഴുകുമ്പോള്‍ മാറിവരുന്ന വിവിധ ഭാവങ്ങളുടെ സൌമ്യ ഭാവം നിറഞ്ഞ മുഖം ..
തിരിച്ചു പോകാന്‍ വഴിയരിയില്ല വല്ലാത്ത വിശപ്പും .. കണ്ടാല്‍ കുട്ടികള്‍ ഉറക്കെ കരഞ്ഞാല്‍ ഗോ ക്കളെ പിടിക്കാന്‍ വന്ന കാട്ടലരനെന്നു പറഞ്ഞു കൊന്നു കളയാനും മതി..
"ആരാ ..പേടിച്ചുപോയ ശബ്ദം വല്ലാതെ ചിലംബിച്ചിരുന്നു
വഴി തെറ്റി വന്നതാ ദൂരെ കാട്ടില്‍ നിന്നും ആരോടും പറയരുതേ ..തിരിച്ചു പോക്കോളം
"ആരോടും പറയില്ല ..വല്ലാതെ ക്ഷീനിചിരിക്കുന്നല്ലോ..നിനക്കു ഭക്ഷണം വല്ലതും വേണോ,
" എനിക്ക് " മറുപടി തൊണ്ടയില്‍ കുടുങ്ങി
തിരിച്ചു പോകുമ്പോള്‍ ഇനി ഈ വഴി മറക്കതിരിക്കുവാന്‍ അടയാളങ്ങള്‍ മനസ്സില്‍ കരുതി ..
പിന്നെ എത്രയോ തവണ കാലി ചെരുക്കാന്‍മാരുടെ കണ്ണില്‍ പെടാതെ മരങ്ങളുടെ പിന്നിലും ശിഖരങ്ങളിലുല്‍ പാറകളുടെ പിന്നിലും.. അവളുടെ രൂപം തിരഞ്ഞു ..
ഒരിക്കല്‍ ധൈര്യം ഭാവിച്ചു മുന്നില്‍ ചെന്നു..നിസംഗമായി ഒന്നു നോക്കി
ഓര്‍മ്മയുണ്ടോ ..
ഉണ്ട്
എന്തോ തോന്നി ദൂരെ ഓടി മറഞ്ഞു നിന്നു നോക്കി..
ഒരു താളത്തില്‍ ഗ്രാമത്തിലേക്ക് നടന്നു മറയുന്നത് വരെ നോക്കി നിന്നു ..
വല്ലാത്ത ആവേശത്തോടെ കാട്ടിലേയ്ക്ക് തിരിച്ചു ചെന്നു ..കാട്ടു വള്ളികളില്‍
ഊയലടി ..
ആദ്യം കണ്ട മരത്തില്‍ ഉയരെ ഒരു തെന്കൂട് കണ്ടു
"ഭാഗ്യം അവളെ കാണുന്നത്തെ ഭാഗ്യം "
മഴ മാറി വസന്തം ആദ്യ നാമ്പുകള്‍ നീട്ടിയ ഒരു മദ്ധ്യാഹ്നം ..
നദിയുടെ തീരം പൂത്ത കടംബുകളാല്‍ നിറം ചാര്‍ത്തിയ മുഹൂര്‍ത്തം അവള്‍ എനിക്കായി ഒറ്റയ്ക്കായി ..
വിരിഞ്ഞു തുടങ്ങിയ ഒരു കുല സൌഗന്ധിക പൂക്കള്‍ അവള്ക്ക് നേരെ നീട്ടി
വല്ലാത്ത ഒരു മന്ദഹാസത്തോടെ പൂക്കളെ തലോടി പൂക്കാലം വിരുന്നു വന്ന വൃക്ഷനങളെ
നോക്കി അവള്‍ നിന്നു.
മരത്തില്‍ ഞാന്നു കിടന്ന പൂവല്ലിയില്‍ തൂങ്ങി പുഴയ്ക്കകരെക്ക് കടന്നു..അല്പം വീരമാവട്ടെ ..
ഒരു വടിയില്‍ കുത്തി പുഴയ്ക്കു കുറുകെ ചാടി ..അത്ബുതം ഒന്നും മുഖത്ത് കണ്ടില്ല
മന്ദഹാസം തുടര്‍ന്നു ..
ദൂരെ ..താഴ്‌വരയില്‍ നിന്നും ഒരു വേണുനാദം ഒഴുകിവരുന്നുണ്ടായിരുന്നു ..
ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചത് അബദ്ധം ആയോ ..കമ്പ് കുത്തിയത് വഴുക്ക്ലുള്ള പാരയിലായി ..
പിടിവിട്ടു വീണത് ചെളിനിറഞ്ഞ ഒരു ഭാഗത്തും ..ഇതു അവള്‍ ഒരു കാലത്തും ഓര്‍ക്കതിരിക്കട്ടെ ..
തിരിച്ചു കാടു കയറുമ്പോള്‍ ..തിരിഞ്ഞു നോക്കാന്‍ തോന്നിയില്ല ..
......
നദിയുടെ ഒഴുക്കില്‍ പൊങ്ങി കിടന്നു എത്ര ദൂരം വന്നു എന്നറിയില്ല ..
ഒരു അടക്കിയ ചിരിയാണ് ഉണര്‍ത്തിയത് ..
അവള്‍ ...
വല്ലാത്ത നടുക്കത്തോടെ മറഞ്ഞു നിന്നു നോക്കി..
മയില്‍ പീലി ചൂടിയ കാര്‍വര്ണന്‍ ...
...
നിലാവ് പെയ്ത കാടിന്റെ നിറം മനസ്സിന്റെ കളിമയുംയി ഒത്തു ചേര്ന്നു ..
ഇണവേര്‍പെട്ട ഒരുകിളിയുടെ കൂജനം കാതില്‍ ...ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു ..
...
മയില്‍ പീലി ചൂടിയ വില്ലാളിവീരന്റെ കഥ ഊരിലും കേട്ട് തുടങ്ങിയിരുന്നു..
ഒരു അസ്ത്രതാല്‍ ഒമ്പത് അസുരരെ വധിച്ചതും അതില്‍ ഒന്നായിരുന്നു ..
നീണ്ട യാത്രകള്‍ ..മഞ്ഞുവീന്ന മാഘന്ധത്തിനും അക്കരയ്ക്കു..
ഈ ദിവസ്വപ്നന്തിനും അപ്പുറത്തേക്ക് ..
വര്‍ഷങ്ങള്‍ നീണ്ട പ്രയാണം എങ്ങോട്ട് ..അവനവനില്‍ നിന്നും ഒളിച്ചോടി എത്ര ദൂരം ..
തളര്‍ന്നു വീണതും ...ഉണര്ന്നതും ..എവിടെയെന്നറിയില്ല .,
അതൊരു കടവായിരുന്നു ..
ഞാന്‍ ഒരു കുടിലിലായിരുന്നു..കടത്തുകാരന്‍ നിശബ്ദമായി എന്നെ നോക്കി .കടതുകരനോടോത് കാലം വീണ്ടും..
ഒരു മഹയുട്ത്തെ കുറിച്ചും മഹാ നാശത്തെ കുറിച്ചും ..കേട്ട് തുടങ്ങിയിരുന്നു..
എല്ലാം മായയനത്രേ..യുദ്ധത്തില്‍ നശിക്കുന്നവര്‍ക്ക് എല്ലാം മായ ..എന്കില്‍
മായയായ ഒരുരാജ്യത്തിനു വേണ്ടി എന്തിന് രക്ത ചോരിച്ചില്‍..
ആസ്വതിക്കുനവന് പറയാന്‍ ഒരു പാടു തത്വ ശാസ്ത്രങ്ങള്‍ ..
വല്ലാത്ത പക തോന്നി ..അവനഴിയിലെ അസ്ത്രങ്ങള്‍ മുഴുവനും ദൂരെ ചാഞ്ഞുനിന്ന.
വനവൃക്ഷതിനോടെയ്തു ..അടങ്ങിയില്ല ...
നീ തന്നെ..എല്ലാം നീ തന്നെ..
ഒരു മയില്‍ പീലി മനസ്സില്‍ പകയോടെ വളര്ന്നു പിളര്‍ന്നു ..
ഓര്‍മകള്‍ ഒരു കാട്ടുതീയായി..മായഭ്രമം നിറഞ്ഞു ആരെ തിരഞ്ഞാണ്
ഞാന്‍ ഇവിടെ ...
വൃദ്ധന്‍ യാത്രാമൊഴി ഒന്നും പറഞ്ഞില്ല ..ചക്രവാളതിനുമപ്പുരം..ചുവന്ന സന്ധ്യയില്‍ കഴുകുകള്‍ ചുറ്റി പറന്നു..
തിരികെ ..എന്റെ ഇന്നലെകളിലേക്ക് ..മറഞ്ഞുപോയ സ്വപ്നലോകതെക്ക്
തിരിച്ചു നടന്ന വഴികള്‍ അപരിചിതമായി തോന്നിയില്ല ..
ഇന്നലെ വിടപറഞ്ഞ പോലെ
തകര്‍ന്ന കുടിലുകള്‍ക്കും രക്തം വര്‍ണ്ണ രനഭൂമികള്‍ക്കും അപ്പുറം ..
എന്റെ കാട്ടില്‍ ഇനി ഇപ്പോഴും എന്നെ തിരിച്ചരിയുന്നവര്‍ അരുണ്ടാകും ..
...
വനം ..മയിലുകള്‍ ഓടി മറഞ്ഞത് ശ്രദ്ധിച്ചു ..തിരിന്ച്ചു നോക്കിയപ്പോള്‍ ..കണ്ടു
വീണ്ടും ആ മയില്‍ പീലി തിളക്കം ..ഒരു വൃക്ഷഷിഖരത്തില്‍ ..
പ്രായമേറി യിരിക്കുന്നു ..എങ്കിലും. ..വല്ലാത്ത പകയോടെ ..
ആവനഴിയിലേക്ക് കൈ നീണ്ടു ...ഇല്ല വിറയക്കുന്നില്ല ..
"മ്ലേച്ചം ഹൃദയധൌര്‍ബല്യം "
Tuesday, June 10, 2008
രണ്ടു നിരീക്ഷണങ്ങള്‍
പ്ലാവിന്റെയോ തെങ്ങിന്റെയോ കീഴില്‍ ആയിരുന്നെന്കില്‍ ബോധോധയത്തിനു മുന്പ്
അസ്തമയമാകുമെന്നു... മുന്പേ അറിഞ്ഞിരുന്നു ..
ദൈവങ്ങളും മനുഷ്യരും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം
ദൈവങ്ങളെ ഒളിചിരുന്നു ധ്യാനിച്ച് പ്രസാധിപ്പിക്കാം
മനുഷ്യരെ ഒളിച്ചിരുന്ന് ധ്യനിച്ചാല്‍ ..ധ്യാനിച്ച് മരിക്കയെ ഉള്ളൂ..
Saturday, June 7, 2008
inferiority complex
she is glorious and lovely I find ..
climbed though the dreams I cherished..
fairy wished me from the dream i kept..
in the corridor of fairy land find her watching me
"who are you black in this fairy land.."she asked
a lover with flowers of my land..
a ridiculous lover with nasty flowers.. keep away from me...
"I find so many similarities between us.."
throw away the spectacles you wear..
what she said is right ..with the bare eyes ..
she glowed more .. and I almost nude...
two worlds..two creeds..from where did I find the sameness?
Jumpout to muddy land where I live..
trying to find the spectacles I lost..
Wednesday, June 4, 2008
മഴ
ഇരബിയ മൌനം മുഴക്കമായീ..
മൌനം പൊഴിഞ്ഞു ...തുള്ളികള്‍ ..ആര്‍ത്തു പതിച്ചു ..
ഒരു മഹാവര്‍ഷം വിരിഞ്ഞു...
മലകളില്‍ സുഗത കുമാരിയുടെ വിലാപമായി ..
താഴെ നീട്ടിയും കുറുകിയും അച്യുതാനന്ദന്റെ പ്രസംഗം മിമിക്രിയാക്കി
മഴപാട്ടുകളും..മഴപുസ്തകകങ്ങളും ..വിവരിച്ച വര്‍ണന പാഠമാക്കി ...
ചിലമ്പിച്ച സ്വരം കേട്ട് സ്വയം തരിച്ചും ..
വെള്ളം ചേര്‍ ക്കാതെ മദ്യപിച്ചു വായ്പിളര്‍ന്നവന്റെ വായിലേക്ക് നേര്‍ വീണു
നേര്‍പ്പിച്ചും.. .
കാനകളില്‍ കരിം ജലമായി ...മഹാമാരി ..മഹാ വ്യാധി യുടെ രേതസ്സായി..
പുഴ ചുവപ്പിച്ചും നീലച്ചും ചത്തു മലച്ചു...
കാണുന്നില്ലേ നീ ..വിളഞ്ഞ നെല്ലിന്‍ വിടര്‍ന്ന ദുരിതപര്‍വം..
tsunami ..nargis ..kathreena ..there are so many problems ..
and you know the issue of global warming..its all about loosing earth..
and basically a problem of water ...
और उपर से तुम भी
better you leave me now..
മഴ പ്പെയ്തു തോര്‍ന്നു ...അവസാനം പെയ്തത് മഴയുടെ കണ്ണീരായിരുന്നു...
(പ്രണയ മഴയായാലും കാലം തെറ്റി പെയ്യരുത് )
Monday, June 2, 2008
an agnostic in love
take me ..over the grey roofs, over the bodies... sleeping ..
seperated like the shapeless dolls..
take me to the narrow light..
where the secret world of..shadows..find..
where the heart meet heart through the light on wire..
give me password to find her there..
to where the lotus bloom on click
to where the cherry trees find the spring through drag..
give me the password ..
set me a virus to open the box...
at last its the password from the heart..to find the place..to find the heart..
The requested URL could not be retrieved
Thursday, May 29, 2008
assassin
as the call connects ...ring tone sounds differently..
the fish in the screensaver dreams of life..
dancing couple in the paper weight start dancing..
anyway ..something got wrong ..
lost sleeps..long nights...
grey sky..moody days...
the heart filled with a thousands of unknown emotions..
have to stop it at one shot..
slowly ...made the soft move towards ..
caught it fast...
stabbed....
perfect.... it find the place of heart..
flowing blood ..turned to the color of love..
and made the shape perfect as I am ...and smiled..
he's alive..
and I am dying...
Friday, May 23, 2008
not the fault of wind ...not the fault of reed...
but the song ....from where it bloom...
the sheeps and sheperd -dreaming the village -girl ...
grass lawns... ... spring ..dancing flowers...
song passess by them ...
and the echo...to the valleys...
no matter where it starts...
its just an awake..