Saturday, November 8, 2008

കീചകവധം

കരുണ ചെയ്തു നീ ഭീമാ ..
കരള്‍ പിളര്‍ന്ന വേദന എന്നോ മറന്നു..

തളിര്‍ത്ത ആസക്തി വിടര്‍ത്തിയ രാത്രികള്‍ മറഞ്ഞു
പ്രണയം പരിമളം പരത്തിയ പകലുകളും ..

നിന്‍റെ കണ്ണില്‍ വിടരുമെന്നാശിച്ച പ്രണയ പൂവുകള്‍ കൊഴിഞ്ഞു പോയി ..
നിന്‍റെ പദനിസ്വനങള്‍ക്കു ചെവിയോര്‍ത്തു മിടിച്ച ഹൃദയം എന്നോ ഈ ലോകം മറന്നു..

നഷ്ടമായതൊന്നും ഓര്‍മയിലില്ല
നേടുവാനും ഒന്നും ബാക്കിയില്ല ..

നിനക്കറിയാം ഭീമാ ..
ഒരിക്കലും വിടരാതെ പോയപ്രണയ സൌഗന്തികങ്ങളുടെ വേദന..
ഏത് യുദ്ധനേട്ടം പകരം തരും നിനക്കാ വിജയം..

പ്രണയിക്കുവാനെന്തെളുപ്പം ..
പ്രണയം നേടുവാനിനിയെത് പുനര്‍ജ്ജന്മം ...

(പ്രശാന്ത് നാരായണ്‍ന്റെ നാടകം ഛായാമുഗിയോട് കടപ്പാട് )

3 comments:

വികടശിരോമണി said...

പുരാണപ്രതിനായകരുടെ പുനർവായനകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഛായാമുഖി.
ആശംസകൾ......

Anonymous said...

എം ടി യുടെ രണ്ടാമൂഴം വായിച്ചതില്‍ പിന്നെ എനിക്കും ഭീമനോട് വല്ലാത്ത ഒരു സ്നേഹം ആണ്.. നഷ്ടങ്ങളുടെ കണക്കുകള്‍ ഒരു പാടുണ്ടല്ലോ ഭീമന്.. അതോ നമുക്കോ? :(

പോസ്റ്റ് നന്നായിട്ടുണ്ട്..

ജിജ സുബ്രഹ്മണ്യൻ said...

കീചക വധം നന്നായി.