Saturday, November 15, 2008

തിരസ്കാരങ്ങളുടെ രാത്രി

നീയെന്‍റെ ഹൃദയം നിഷേധിച്ച രാത്രി ..
നിശബ്ധധയുടെ നിലവിളി കേട്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍ ..കറുത്ത പൂവുകള്‍ വിരിയുന്ന വരണ്ട തീരങ്ങളില്‍ പെയ്ത കണ്ണുനീര്‍ മഴയില്‍ നനയുന്നതായി കണ്ട സ്വപ്നം മറഞ്ഞു ..

നാഴിക മണിയുടെ നാവില്‍ പരിഹാസം ബാക്കിയായി ..ഓരോ നിമിഷവും കൂര്‍ത്ത മുനയാല്‍ പലവട്ടം തട്ടി ഉണര്‍ത്തി ..
ഉറക്കം മറന്ന കണ്ണുകളില്‍ നനവും..സ്വപ്നങളും ചേര്ന്നു ..
ദീര്‍ഘ നിശ്വാസങ്ങള്‍ക്ക് ഉഷ്ണ ചൂടു ...
നഷ്ടസ്വപ്നങ്ങളുടെ കനം തൂങ്ങിയ ശിരസ്സ്‌
ഓരോ നിമിഷവും നെഞ്ചില്‍ തറഞ്ഞ കൂര്‍ത്ത വേദന പറിച്ചെറിയാന്‍ കൈകള്‍ തിരഞ്ഞു ..
അത് നഷ്ടമായതിന്റെ വേദനയായിരുന്നു

നഷ്ടമായത് .. നിന്നെ കുറിച്ചു മാത്രം പാടാനറിയുന്ന
ഒരു ഹൃദയമായിരുന്നു ....തിരിച്ചറിയാതെ പോയ മായകാഴ്ച്ചകളില് മയങ്ങിയതിന്റെ ശിക്ഷ അതേറ്റു വാങ്ങി ..
അപ്പോള്‍ രാത്രിമഴ കറുത്ത് പെയ്യുകയായിരുന്നു ..മഴയിലേക്ക്‌ നീട്ടിയ കയ്യില്‍ വീണു പരന്നത് ചോരയായിരുന്നു ..എന്‍റെ തന്നെ ഹൃദയ രക്തം ...

5 comments:

വരവൂരാൻ said...

നഷ്ടമായത് .. നിന്നെ കുറിച്ചു മാത്രം പാടാനറിയുന്ന
ഒരു ഹൃദയമായിരുന്നു ....തിരിച്ചറിയാതെ പോയ മായകാഴ്ച്ചകളില് മയങ്ങിയതിന്റെ ശിക്ഷ അതേറ്റു വാങ്ങി ..
അപ്പോള്‍ രാത്രിമഴ കറുത്ത് പെയ്യുകയായിരുന്നു
മനോഹരമായ കവിത ആശംസകൾ

Anonymous said...

കറുത്ത മഴ ഇനിയും പെയ്യാതിരിക്കട്ടെ...

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു

mayilppeeli said...

തിരസ്കരിയ്ക്കപ്പെട്ടവന്റെ മുഴുവന്‍ വേദനയും വരികളില്‍ പ്രകടമായിരിയ്ക്കുന്നു....നന്നായിട്ടുണ്ട്‌.....ആശംസകള്‍....

P R Reghunath said...

Good and touching.