Saturday, November 29, 2008

നീ ....സഹീറാണ്

നീ നിറയുന്നത് ..
പുലര്‍കാറ്റ് തൊട്ടുണര്‍ത്തുന്ന പൂവുകളുടെ നനുത്ത സുഗന്ധമായി..
വിട പറഞ്ഞ രാത്രി പുല്‍നാമ്പുകളില്‍ ബാക്കിയാക്കിയ ആര്‍ദ്രതയുടെ തുള്ളികളായി ..
മഞ്ഞു തുള്ളികളില്‍ നൂറു രാജികള്‍ വിരിയിക്കും സുര്യരശ്മി ...
സുര്യശോഭയില്‍ വിരിയുന്ന താമരയിതളിന്റെ സ്പന്ദനം..
ശരത്കാല സന്ധ്യ കളില്‍ വിരുന്നെത്തുന്ന ചുവന്ന ചക്രവാളം പോലെ ..
കടല്‍ക്കരയില്‍ ആരോ എഴുതി പാതി മാഞ്ഞൊരു പ്രണയാക്ഷരം പോലെ ..
കോടമഞ്ഞു മായുമ്പോള്‍ തെളിയുന്ന വിദൂര താഴ്വാരം പോലെ..
അരുവിഅലകളില്‍ തൊട്ടു ചാഞ്ഞു കിടന്നൊരു കാട്ടുപൂവിന്റെ ലാസ്യം ..
രാത്രിമഴയുടെ കോരിത്തരിപ്പിക്കുന്ന കുളിര്‍പുതപ്പ് ...

ജീവശ്വാസം ഓരോ നിമിഷവും കാത്തുവെച്ച വിസ്മയങ്ങളില്‍ ..
ഹൃദയം തൊടുന്ന പുതിയ താളമായി ..
ഓരോ നിമിഷവും ഓര്‍മകളില്‍ ഉന്മാദം നിറയ്ക്കുന്ന ആര്‍ദ്ര സാന്നിധ്യം ..

വിളിക്കാനൊരു വാക്കു ഇപ്പോഴാണ് കിട്ടിയത് ..
നീ .......നീ ....സഹീറാണ്

2 comments:

Sunith Somasekharan said...

nalla varikal

Anonymous said...

ഇപ്പോഴല്ലേ പിടി കിട്ടിയത് zahir എന്ന് വെച്ചാല്‍ എന്താണെന്നു...മനസ്സിലാക്കി തന്നതിന് നന്ദി...വളരെ നല്ല കവിത..ഒരു പാടു ഇഷ്ടപ്പെട്ടു.. :D