Friday, March 26, 2010

വറ്റിയ തടാകങ്ങള്‍

വറ്റിയ തടാകങ്ങള്‍ ‍ഹൃദയത്തില്‍ ഇന്നലെയുടെ നിറങ്ങളെ
സൂക്ഷിക്കുന്നു ..

നിറഞ്ഞു പെയ്ത മഴക്കാലത്തെ ..
വിടര്‍ന്നു പൊങ്ങിയ ആമ്പല്‍ പൂവുകളെ ..
ഊളിയിട്ടിറങ്ങിയ പക്ഷികളെ ..
കൊഴിഞ്ഞു വീണ പൂവുകളെ ..

വരണ്ട തടാകങ്ങള്‍ ഭൂമിയോട് മുഖം ചേര്‍ത്ത് കിടക്കുന്നു ..
കൂമ്പിയ താമര പോലെ ..
മഴയുടെ വിരല്‍തൊടലില്‍ തിരിഞ്ഞു കിടക്കാന്‍ ..
വെയിലേക്ക് ഒരു സൂര്യകാന്തി വിരിയുന്നത് പോലെ ..
ഹൃദയത്തിലെ പച്ചയെ ചുറ്റും പടര്‍ത്താന്‍ ..

വറ്റിവരണ്ട തടാകങ്ങള്‍ സ്വപ്നങ്ങളില്‍ നിറഞ്ഞു തുളുമ്പിയ കാലം സൂക്ഷിക്കുന്നു ..
അതിന്റെ ഉറങ്ങുന്ന മോഹങ്ങള്‍ ഒരു മഴ തുള്ളിയില്‍ ഉണരുന്നു ..
ആഴങ്ങളില്‍ ഒളിഞ്ഞ വിത്തുകള്‍ വിരിഞ്ഞു വളരുന്നു ..
സ്വപ്നങ്ങളുടെ സ്വര്‍ണമത്സ്യങ്ങള്‍ തിളങ്ങി മറയും

Friday, March 19, 2010

നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം

നീയൊന്നും മിണ്ടാതെ നടക്കുമ്പോള്‍ ..
എനിക്കും നിശബ്ദതയുടെ ഭാഷ മനസ്സിലാവും ..
നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം ..
നിശബ്ധത കൊണ്ടു അളക്കാനാവും..
പറയാതെ നിറഞ്ഞ കണ്ണുനീരില്‍ ..
അറിയാത്ത കടലിന്റെ ആഴങ്ങളും ..
നെടുവീര്പില്‍ ഒരു തിര ..സഹനത്തിന്റെ ...

Friday, March 12, 2010

വേനലില്‍ ബാക്കിയായത്

വേനലില്‍ ബാക്കിയായത്

വരണ്ട ഇന്നലെകളില്‍
ഓര്‍മകളില്‍ നിറഞ്ഞു പൂത്ത ഒരു ചുവന്ന വാക..
ഈ മണല്‍കാട് താണ്ടു വാന്‍ ..ഒരു മരീചിക
നിലാവ് മാഞ്ഞ രാത്രിയില്‍ അകലെ എവിടെനിന്നോ കേള്‍ക്കുന്ന ഒരു പ്രണയ ഗാനം ..
ഈ ഉരുകുന്ന വേനലില്‍ ഒരു മാത്ര ശിരസ്സുയര്‍ത്തുവാന്‍
ഓര്‍മയില്‍ നിന്‍റെ തലോടലിന്‍ കുളിര് ..
ഈ വേനലിന്റെ ചുടുകാറ്റിനു നേരെ നടക്കാന്‍
നിന്‍റെ വിളികള്‍ ...എനിക്ക് നിന്നടുതെതിയെ തീരൂ
..

Friday, March 5, 2010

നിശ്ശബ്ദത

ഈ നിശ്ശബ്ദത ...
പിന്നെ ,,,പിന്നെ...യ്ക്കും പിന്നേയ്ക്കും ഇടയില്‍ ...
നിശബ്ദം പറയുന്നു ...
പിന്നെയും ..പിന്നെയും
സ്നേഹത്തിനും സ്നേഹത്തിനും ഇടയില്‍ ..
എവിടെയോ
പറയുന്നതിനും പറയാതതതിനും അപ്പുറം
എവിടെയോ ..
ശബ്ദം പേറുന്ന മൌനം ..
മിടിക്കുന്നത് മൌനത്തിന്റെ തുടിപ്പുകള്‍ ...
അറിയുന്നത് ആത്മാവിന്റെ തലോടല്‍ ...