Monday, September 29, 2008

ഓര്‍മകള്‍

ഇതുവരെ പാടിയ പാട്ടുകള്‍കെല്ലാം ഇനിയും മറയാത്ത ഓര്മതന്‍് ശ്രുതി ..

ഓര്‍മതന്‍ പടവുകളില്‍ ഒരുമിച്ചു നടന്ന വേനല്‍ പകലിന്‍ കുളിര് ..

നിശബ്ദമായ രാത്രികള്‍ക്ക് ..നിലയ്ക്കാത്ത ചിരിയുടെ പ്രതിധ്വനി

നിഴലുകളില്‍ നീ മറഞ്ഞു നില്‍കുന്ന മിഴികള്‍ ..

ഓര്‍മകളിലേക്ക് മടങ്ങാന്‍ ഏത് ലഹരിയുടെ വാതിലുകള്‍ ...

ഓര്‍മകളില്‍ നിന്നു എന്നിലേക്ക്‌ മടങ്ങാന്‍ ഏത് വെളിപാടിന്റെ ദിനം

Monday, September 22, 2008

നീ ആരായിരുന്നു..?

നീ ആരായിരുന്നു ... എന്റെ പ്രാണന്റെ നിലവിളി നീ എങ്ങിനെയാണ് കേട്ടത്..

മാഞ്ഞു തുടങ്ങിയ എന്റെ സ്വപ്‌നങ്ങള്‍ .. ഏത് മാന്ത്രിക സ്പര്‍ശമാണ് നിറം ചാര്‍ത്തിയത് ..
തനിച്ചു നടന്ന ഇരുണ്ട ഈ വഴികളില്‍ ..നീ മാത്രമാണ് എന്റെ കൂടെ നടന്നത് ..
എനിക്കറിയാം നീ എന്നെ അറിഞ്ഞിരുന്നു ..
ഒരിക്കലും പറയാതെ നീ എന്റെ ഹൃദയത്തെ തൊട്ടിരുന്നു..
എന്താണ് നിന്നില്‍ ഇത്ര സ്നേഹം നിറച്ചത് ..
നിന്റെ വാക്കുകളില്‍ ..
സ്നേഹത്തിന്റെ ചുവപ്പ് ..
നിന്റെ ചിരിയില്‍ ജന്മങ്ങളുടെ സാന്ത്വനം ..
ആത്മാവിന്റെ ആഴങ്ങളില്‍ നീ എന്നെ തിരഞ്ഞിരുന്നു ..

ഞാന്‍ നിന്റെ നിശബ്ദതയില്‍ നിന്റെ സ്നേഹത്തിന്റെ താഴ്വര കണ്ടു ..
നിന്റെ മിടിക്കുന്ന ഹൃദയം വിങ്ങുന്നത് മാത്രം ..എന്തെ ഞാന്‍ കണ്ടില്ല ..
നിന്റെ നിറയാതെ പിടഞ്ഞ മിഴികളും അറിഞ്ഞില്ല ..

വാക്കുകള്‍ ബാക്കിയില്ലെനിക്ക് നിന്നെ സാന്ത്വനിപ്പിക്കാന്‍ ..
നല്‍കാം നിനക്കായി
ഉറങ്ങാത്ത രാത്രികള്‍ ..നീല രാവില്‍ വിരിക്കുന്ന ..സാന്ത്വന പൂവുകള്‍ ..
വരണ്ട വേനലിലില്‍ എന്നും പൂക്കുന്ന മലര്‍ വാകകള്‍ ..
എന്നും നിറഞ്ഞു പൂക്കും സ്നേഹത്തിന്റെ ചെമ്പക പൂമരം ..

പിന്നെ മിടിക്കുവോളം ഒരു ചുവന്ന ഹൃദയവും ...

Friday, September 19, 2008

മയില്‍പ്പീലികള്‍

പ്രണയം മയില്‍‌പീലി പോലെയാണ് ..

അലസ്സമാകുമ്പോള്‍ മൃദു നിറം ..മനസ്സുപോലെ

ഗാഡമാകുമ്പോള്‍ തീവ്രമാകുന്ന നീല ..

ആര്ദ്രമാകുമ്പോള്‍ നീലയായി മാറുന്ന പച്ച ....

കാത്തിരിക്കുമ്പോള്‍ തവിട്ടു നിറം ..

ഓര്‍മകളില്‍ ഒരു മഴവില്ല് ..

തഴുകുമ്പോള്‍ ..ഒരു നേര്‍ത്ത സാന്ത്വനം..
അടുത്തറിയുമ്പോള്‍ ആകെ കറുപ്പ് ..ചെറിയ മുള്ളുകള്‍ ...

Wednesday, September 17, 2008

കറുത്ത പൂവുകള്‍

ഇന്നലെ പൂത്ത പൂവുകള്‍ക്ക് എന്തൊരു ശോണിമയായിരുന്നു ഇന്നലെ കണ്ട കിനാവുകള്‍ക്കും എന്തൊരു ചാരുതയായിരുന്നു
മാഞ്ഞുപോകുന്ന പകലിന്റെ നിഴലുകള്‍ … രാവിന്‍റെ സാന്ദ്ര നയനങ്ങള്‍ എന്തിനായീ മിന്നുന്നു ..

ഈ രാവില്‍ മാനത്തു വിരിന്ജോര താരകം നീ ഒന്നു മാത്രാമായിരിക്കും .. താഴെ ഞാന്‍ ഈ ഏകാന്ത വീചിയില്‍ തനിച്ചു നില്‍ക്കുനതയീ കാണ്മതില്ലേ ..?
ഏതോ പിന്‍വിളി കേട്ടുനുര്‍നതും . .ഉള്‍വിളി എന്ന് തിരിച്ചര്‍ഞതും ..
കാതോര്‍ത്തു ,ആരും വിളിക്കനില്ല ഈ രാത്രിയില്‍ നിന്റെ വിളികള്‍ അകന്നു പോയീ
ഇരുട്ട് വീണ എന്റെ ഈ വഴികളില്‍ കൂടെ നടക്കുവാന്‍ ... ഒരു സ്വപ്നം കാണുവാന്‍ .. എത്ര നടന്നോര വഴിത്താരയില്‍ നിന്നെ തിരഞ്ഞു ഞാന്‍ കാത്തു നിന്നൂ
അരികിലാനെങ്കിലും അകലെയാണ് നീ ..എനിക്കിന്നറിയാം ..
ഞാനൊരു പാമരനാം യാത്രികന്‍
ഏതോ സ്വപ്നത്തില്‍ വിരിഞ്ഞ പൂക്കാലം തിരഞ്ഞവന്‍ ..
ഇപ്പോള്‍ എന്റെ സ്വപ്നങളില്‍ കറുത്ത പൂവുകള്‍ ...
അരികില്‍ നിന്‍ സ്പന്ദനം കേട്ടൊരാ സുന്ദര വേളയില്‍
ഇന്നലെ പൂത്ത പൂവുകള്‍ക്ക് എന്തൊരു ശോണിമയായിരുന്നു
പിന്നെ ഞാന്‍ കണ്ട കിനാവുകള്‍ക്കും എന്തൊരു ചാരുതയായിരുന്നു ..

Sunday, September 14, 2008

രാവ് ബാക്കിയാക്കുന്നത്

ഓരോ രാവും വിടപറയുന്നത് ..
ഒരു കുടന്ന പൂക്കളുടെ തലോടലിലൂടെയാണ് ..
സ്വപ്നങ്ങളുടെ വെളുത്ത പൂക്കള്‍ ...
ഇന്നലെ വിരിഞ്ഞ പൂവുകള്‍ക്ക് നിന്‍റെ മിഴികളുടെ ...
വിസ്മയമായിരുന്നു .........

Tuesday, September 9, 2008

പൂക്കളം

എന്‍റെ പൂക്കൂട നിറയുന്നത് ...

എന്നും നിനക്കു വേണ്ടി യായിരുന്നു

നീ നടക്കുന്ന വഴികളില്‍ ..

നീ അറിയാതെ ഞാന്‍ പൂവിരിച്ചു ..

നീ വരുവാന്‍ രാത്രികള്‍ എത്ര സ്വപ്ന പുഷ്പങ്ങള്‍ വിടര്‍ത്തി

വരണ്ടു വേനല്‍ പരന്ന വീഥിയില്‍ ഒരു വാക മരം പൂത്തു തണലായി

ഓരോ പൂവിലും ഒരു വിടരാത്ത സ്വപ്നം ഞാന്‍ മറച്ചു വച്ചു ..

നിന്റെ തലോടലില്‍ പ്രണയം വിടര്‍ത്തിയ പൂക്കളങ്ങള്‍ ..
ഓരോ നിറവും എന്‍റെ പ്രണയത്തിന്റെ ഓരോ ഭാവം പകര്‍ന്നു

ഇന്നത്‌ നീ പലനിറങ്ങള്‍ ചാര്‍ത്തി പ്രേമം തുടിക്കുന്ന പൂക്കളമാക്കി