Tuesday, July 29, 2008

അറിയാതിരിക്കാം..


അറിയാതിരിക്കാം പരസ്പരം പറയാതിരിക്കാം ..
ഓരോ അറിവും ഓരോ മുറിവാണെന്നു മനസ്സില്‍ കുറിക്കാം .
കൂട്ടുകൂടി നാമെത്ര പകലുകള്‍ ഒന്നായി നടന്നിരുന്നു

പുതിയ ഒരതിഥി എത്ര പെട്ടെന്ന് എന്നെ അന്യമാക്കി ..

പുതിയ കളികള്‍ അറിയില്ല എനിക്ക് ..പുതിയ കൂട്ടും പതിവില്ല ..

ഓര്‍ക്കുവാന്‍ കഴിഞ്ഞ കാലത്തിന്‍ ഒഴുകിഅകന്ന കിനാവുകള്‍ ബാക്കി ..

കിനാവുകളിലെ നിറങ്ങള്‍ കണ്ടു നീ ..അറിയാന്‍ അടുക്കരുതെ ..

ഒന്നും ബാക്കിയായില്ല ..എന്റെ ഈ മുരളിയില്‍ ..മൌനം മീട്ടുന്ന ശോക രാഗങ്ങള്‍ ..

ഒപ്പം നടക്കാം .. കഥകള്‍ പറയാം ..
പാതി ഓര്‍മകള്‍ കൊത്തി അടര്‍ന്ന ആ കഥകളില്‍ ..
പാതി പറയാതെ പോയതിന്‍ നൊമ്പരമാനെന്നറിയു നീ .


Saturday, July 26, 2008

ഒറ്റയ്ക്ക് നടക്കുമ്പോള്‍

ഒപ്പം നടക്കുമ്പോള്‍ ..പറയാന്‍ മറന്നത്
ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ എന്നോട് തന്നെ പറഞ്ഞു ..
നിന്റെ ഇഷ്ടങ്ങള്‍ ഏതെന്നറിയാതെ ..
പലവേഷം ഞാന്‍ സ്വയം അണിഞ്ഞു ..ഓരോ വേഷവും ഞാനായി തന്നെ പരിണമിച്ചു ..
നിന്റെ മിഴികളില്‍ കൌതുകം വിടരുവാന്‍ ഒരുപാടു വര്‍ണങ്ങള്‍ ഞാന്‍ തിരഞ്ഞു ..
അതിലെന്റെ ഹൃദയത്തിന്‍ ചുവന്ന നിറം മാത്രം ബാക്കിയായീ..
നിന്റെ ചുണ്ടില്‍ വിരിയുന്ന ചിരിയൊന്നു കാണുവാന്‍..
ഒരു നൂറു ഹാസ്യം കരുതി വച്ചു ..
പറയുമ്പോള്‍ ..എന്റെ കഥയായി മാറി ..ഒരു പരിഹാസം ബാക്കിയായീ ..
ഒറ്റയ്ക്ക് നടക്കുമ്പോള്‍ നിന്റെ സ്വപ്നങളില്‍ കൂട്ടുകൂടി ..
സ്വപ്നം പിരിഞ്ഞപ്പോള്‍ ഞാന്‍ ഏകനായി ..
ഒപ്പം നടക്കുവാന്‍ ..ഒപ്പം നടന്നതായി ..ഒരു പാടു സ്വപ്നംകണ്ടതായി..
സ്വപ്നം കണ്ടു ..................ഒറ്റയ്ക്ക് നടന്നു..

Thursday, July 24, 2008

തിരികെ..

കൂട്ടം തെറ്റി പിരിഞ്ഞാണ് ആദ്യം ആ താഴ്വരതിലെതിയത് പൂത്ത മരങ്ങളും ഗോക്കളും ഓടിനടക്കുന്ന യാദവകുമാരന്മാരും സ്ത്രീകളും അവരുടെ നിറം മിന്നുന്ന ഉടയാടകളും ഇന്നും ഓര്‍മകളില്‍ അത്ഭുതം തന്നെ ..
പൂത്ത കടംബുകല്‍ക്കപ്പുരം കളികളില്‍ ചേരാതെ ഒറ്റയ്ക്ക് നദിയിലേക്ക് നോക്കി സ്വപ്നം കാണുന്ന പെണ്‍കുട്ടിയെ കണ്ടു കാട്ടിലെ പെണ്‍കുട്ടികളെ പോലെയേ അല്ല വെയിലിന്റെ നിറവും കാറ്റു പഴങ്ങളുടെ മിനുപ്പും, കാട്ടരുവികള്‍ മണല്‍ പരപ്പിലൂടെ ഒഴുകുമ്പോള്‍ മാറിവരുന്ന വിവിധ ഭാവങ്ങളുടെ സൌമ്യ ഭാവം നിറഞ്ഞ മുഖം .. തിരിച്ചു പോകാന്‍ വഴിയരിയില്ല വല്ലാത്ത വിശപ്പും .. കണ്ടാല്‍ കുട്ടികള്‍ ഉറക്കെ കരഞ്ഞാല്‍ ഗോ ക്കളെ പിടിക്കാന്‍ വന്ന കാട്ടലരനെന്നു പറഞ്ഞു കൊന്നു കളയാനും മതി..
"ആരാ ..പേടിച്ചുപോയ ശബ്ദം വല്ലാതെ ചിലംബിച്ചിരുന്നു വഴി തെറ്റി വന്നതാ ദൂരെ കാട്ടില്‍ നിന്നും ആരോടും പറയരുതേ ..തിരിച്ചു പോക്കോളം "ആരോടും പറയില്ല ..വല്ലാതെ ക്ഷീനിചിരിക്കുന്നല്ലോ..നിനക്കു ഭക്ഷണം വല്ലതും വേണോ, " എനിക്ക് " മറുപടി തൊണ്ടയില്‍ കുടുങ്ങി
തിരിച്ചു പോകുമ്പോള്‍ ഇനി ഈ വഴി മറക്കതിരിക്കുവാന്‍ അടയാളങ്ങള്‍ മനസ്സില്‍ കരുതി .. പിന്നെ എത്രയോ തവണ കാലി ചെരുക്കാന്‍മാരുടെ കണ്ണില്‍ പെടാതെ മരങ്ങളുടെ പിന്നിലും ശിഖരങ്ങളിലുല്‍ പാറകളുടെ പിന്നിലും.. അവളുടെ രൂപം തിരഞ്ഞു .. ഒരിക്കല്‍ ധൈര്യം ഭാവിച്ചു മുന്നില്‍ ചെന്നു..നിസംഗമായി ഒന്നു നോക്കി ഓര്‍മ്മയുണ്ടോ .. ഉണ്ട് എന്തോ തോന്നി ദൂരെ ഓടി മറഞ്ഞു നിന്നു നോക്കി.. ഒരു താളത്തില്‍ ഗ്രാമത്തിലേക്ക് നടന്നു മറയുന്നത്‌ വരെ നോക്കി നിന്നു .. വല്ലാത്ത ആവേശത്തോടെ കാട്ടിലേയ്ക്ക് തിരിച്ചു ചെന്നു ..കാട്ടു വള്ളികളില്‍ ഊയലടി .. ആദ്യം കണ്ട മരത്തില്‍ ഉയരെ ഒരു തെന്കൂട് കണ്ടു "ഭാഗ്യം അവളെ കാണുന്നത്തെ ഭാഗ്യം " മഴ മാറി വസന്തം ആദ്യ നാമ്പുകള്‍ നീട്ടിയ ഒരു മദ്ധ്യാഹ്നം .. നദിയുടെ തീരം പൂത്ത കടംബുകളാല്‍ നിറം ചാര്‍ത്തിയ മുഹൂര്‍ത്തം അവള്‍ എനിക്കായി ഒറ്റയ്ക്കായി .. വിരിഞ്ഞു തുടങ്ങിയ ഒരു കുല സൌഗന്ധിക പൂക്കള്‍ അവള്ക്ക് നേരെ നീട്ടി വല്ലാത്ത ഒരു മന്ദഹാസത്തോടെ പൂക്കളെ തലോടി പൂക്കാലം വിരുന്നു വന്ന വൃക്ഷനങളെ നോക്കി അവള്‍ നിന്നു.
മരത്തില്‍ ഞാന്നു കിടന്ന പൂവല്ലിയില്‍ തൂങ്ങി പുഴയ്ക്കകരെക്ക് കടന്നു..അല്പം വീരമാവട്ടെ .. ഒരു വടിയില്‍ കുത്തി പുഴയ്ക്കു കുറുകെ ചാടി ..അത്ബുതം ഒന്നും മുഖത്ത് കണ്ടില്ല മന്ദഹാസം തുടര്‍ന്നു .. ദൂരെ ..താഴ്‌വരയില്‍ നിന്നും ഒരു വേണുനാദം ഒഴുകിവരുന്നുണ്ടായിരുന്നു .. ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചത് അബദ്ധം ആയോ ..കമ്പ്‌ കുത്തിയത് വഴുക്ക്ലുള്ള പാരയിലായി .. പിടിവിട്ടു വീണത് ചെളിനിറഞ്ഞ ഒരു ഭാഗത്തും ..
ഇതു അവള്‍ ഒരു കാലത്തും ഓര്‍ക്കതിരിക്കട്ടെ .. തിരിച്ചു കാടു കയറുമ്പോള്‍ ..തിരിഞ്ഞു നോക്കാന്‍ തോന്നിയില്ല .. ......
നദിയുടെ ഒഴുക്കില്‍ പൊങ്ങി കിടന്നു എത്ര ദൂരം വന്നു എന്നറിയില്ല .. ഒരു അടക്കിയ ചിരിയാണ് ഉണര്‍ത്തിയത് .. അവള്‍ ... വല്ലാത്ത നടുക്കത്തോടെ മറഞ്ഞു നിന്നു നോക്കി.. മയില്‍ പീലി ചൂടിയ കാര്‍വര്ണന്‍ ... ...
നിലാവ് പെയ്ത കാടിന്റെ നിറം മനസ്സിന്റെ കളിമയുംയി ഒത്തു ചേര്ന്നു .. ഇണവേര്‍പെട്ട ഒരുകിളിയുടെ കൂജനം കാതില്‍ ...ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു .. ...
മയില്‍ പീലി ചൂടിയ വില്ലാളിവീരന്റെ കഥ ഊരിലും കേട്ട്‌ തുടങ്ങിയിരുന്നു.. ഒരു അസ്ത്രതാല്‍ ഒമ്പത് അസുരരെ വധിച്ചതും അതില്‍ ഒന്നായിരുന്നു ..
നീണ്ട യാത്രകള്‍ ..മഞ്ഞുവീന്ന മാഘന്ധത്തിനും അക്കരയ്ക്കു.. ഈ ദിവസ്വപ്നന്തിനും അപ്പുറത്തേക്ക് .. വര്‍ഷങ്ങള്‍ നീണ്ട പ്രയാണം എങ്ങോട്ട് ..അവനവനില്‍ നിന്നും ഒളിച്ചോടി എത്ര ദൂരം .. തളര്‍ന്നു വീണതും ...ഉണര്ന്നതും ..എവിടെയെന്നറിയില്ല ., അതൊരു കടവായിരുന്നു ..
ഞാന്‍ ഒരു കുടിലിലായിരുന്നു..കടത്തുകാരന്‍ നിശബ്ദമായി എന്നെ നോക്കി .കടതുകരനോടോത് കാലം വീണ്ടും.. ഒരു മഹയുട്ത്തെ കുറിച്ചും മഹാ നാശത്തെ കുറിച്ചും ..കേട്ട്‌ തുടങ്ങിയിരുന്നു.. എല്ലാം മായയനത്രേ..യുദ്ധത്തില്‍ നശിക്കുന്നവര്‍ക്ക് എല്ലാം മായ ..എന്കില്‍ മായയായ ഒരുരാജ്യത്തിനു വേണ്ടി എന്തിന് രക്ത ചോരിച്ചില്‍.. ആസ്വതിക്കുനവന് പറയാന്‍ ഒരു പാടു തത്വ ശാസ്ത്രങ്ങള്‍ ..
വല്ലാത്ത പക തോന്നി ..അവനഴിയിലെ അസ്ത്രങ്ങള്‍ മുഴുവനും ദൂരെ ചാഞ്ഞുനിന്ന. വനവൃക്ഷതിനോടെയ്തു ..അടങ്ങിയില്ല ... നീ തന്നെ..എല്ലാം നീ തന്നെ.. ഒരു മയില്‍ പീലി മനസ്സില്‍ പകയോടെ വളര്ന്നു പിളര്‍ന്നു .. ഓര്‍മകള്‍ ഒരു കാട്ടുതീയായി..മായഭ്രമം നിറഞ്ഞു ആരെ തിരഞ്ഞാണ് ഞാന്‍ ഇവിടെ ...
വൃദ്ധന്‍ യാത്രാമൊഴി ഒന്നും പറഞ്ഞില്ല ..ചക്രവാളതിനുമപ്പുരം..ചുവന്ന സന്ധ്യയില്‍ കഴുകുകള്‍ ചുറ്റി പറന്നു.. തിരികെ ..എന്റെ ഇന്നലെകളിലേക്ക് ..മറഞ്ഞുപോയ സ്വപ്നലോകതെക്ക് തിരിച്ചു നടന്ന വഴികള്‍ അപരിചിതമായി തോന്നിയില്ല ..
ഇന്നലെ വിടപറഞ്ഞ പോലെ തകര്‍ന്ന കുടിലുകള്‍ക്കും രക്തം വര്‍ണ്ണ രനഭൂമികള്‍ക്കും അപ്പുറം .. എന്റെ കാട്ടില്‍ ഇനി ഇപ്പോഴും എന്നെ തിരിച്ചരിയുന്നവര്‍ അരുണ്ടാകും .. ...
വനം ..മയിലുകള്‍ ഓടി മറഞ്ഞത് ശ്രദ്ധിച്ചു ..തിരിന്ച്ചു നോക്കിയപ്പോള്‍ ..കണ്ടു വീണ്ടും ആ മയില്‍ പീലി തിളക്കം ..ഒരു വൃക്ഷഷിഖരത്തില്‍ .. പ്രായമേറി യിരിക്കുന്നു ..എങ്കിലും. ..വല്ലാത്ത പകയോടെ .. ആവനഴിയിലേക്ക് കൈ നീണ്ടു ...ഇല്ല വിറയക്കുന്നില്ല .. "മ്ലേച്ചം ഹൃദയധൌര്‍ബല്യം "
****************
താഴ്വര നിലാവിന്റെ ചാരനിറം പുതച്ചു കിടന്നു..ദൂരെ മങ്ങി കത്തുന്ന വിളക്കുകളുടെ തിളക്കം ..
ഉറക്കെ ആത്മാവിന്റെ ആഴങ്ങളില്‍ നിന്നും ഒരു വിളി ഉയര്ന്നു ...."രാധേ "

Monday, July 21, 2008

അപരിചിത തീര്താടകര്‍


വല്ലാത്ത ഒരു മുഴക്കം ബാക്കിയാക്കി ആരവം അകന്നു പോയി ..പാളങ്ങള്‍ നീണ്ടു കിടന്നു ..വൈകി പോയീ ..എന്നും വൈകിഎത്താന്‍ തന്നെ വിധി ..


ഫോര്‍ഷോര്‍ റോഡ് മഴയില്‍ നനഞു കിടന്നു ..ഈറന്‍ കാറ്റ് പള്ളിയില്‍ പ്രാര്തിക്കുന്ന വരെ തൊട്ടു ഓളങ്ങള്‍ക്ക് അപ്പുറത്തേക്ക് പറന്നു ..പോയി നിന്റെ പഴയ പ്രാര്‍ത്ഥനകളില്‍ നിന്നെ തലോടിയ കാറ്റും ഇതു തന്നെയാണൊ ..നാം നടന്ന വഴികളില്‍ വൈകിവിരിഞ്ഞ പൂവുകള്‍ പൊഴിഞ്ഞു ചുവന്നു കിടന്ന്നു..ഒന്നും പറയാതെ നടന്നു നീങ്ങിയ ആ മധ്യാന്നം ഓര്‍മയില്‍ വെയിലായി ..


പരസ്പരം അറിയാതെ ഇത്രയും കാലം നടന്നു പോയ വഴികള്‍ ..

ആദ്യം കാണാന്‍ തിരഞ്ഞ പാര്‍കില്‍ കുട്ടികള്‍ ഓടിക്കളിക്കുന്നു ..

നീ ഇല്ലാത്ത ഈ നഗരം ഒരു ശൂന്യവും അപരിചിതവുമായി തോന്നി ...
ഗലെറിയില് മലനിരകളുടെ മനോഹര ചിത്രങ്ങള്‍

ദൂരെ മലകളില്‍ മഴ പെയ്യുന്നുണ്ടാവും ..നിറഞ്ഞ പച്ചയില്‍ ..വിദൂര മായ താഴ്വാരന്ഗലില്‍് മിഴിനീട്ടി

നീ നില്ക്കുന്നുണ്ടാവും ..താഴെ പൂത്ത ഗുല്‍മോഹറുകള്‍ ..ഉണ്ടാവുമോ,,?

വഴിയരികിലെ പുസ്തക വില്പനക്കാരന്‍ പ്ലാസ്റ്റിക് മൂടിയ പുസ്തക കൂട്ടുമായി മരച്ചുവട്ടില്‍ ..വെറുതെ ഒന്നു നിന്നു ...

ബുക്ക് സ്ടോള്‍് പടികളില്‍ പതിയെ നടന്നു ..വെറുതെ വീണ്ടും ചോദിച്ചു ..അന്വേഷിച്ച പുസ്തകം വന്നുവോ .."അപരിചിത തീര്താടകര്‍"

അപരിചിടരായ പ്രണയത്തിന്റെ തീര്താടകര്‍ എന്നാണ് ..എങ്ങിനെയാണ്‌ ..പരസ്പരം ..കാണുക..കാലം എനിക്ക് നീട്ടിയ നല്ല നിമിഷങ്ങള്‍ ....

കാഫെറെറിയ യില്‍ ഒരു പെണ്‍കുട്ടി മൊബൈല് ചാറ്റില്‍ ..നാം ഇരുന്നിടത്ത് ..

കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് നേരെ മിഴി നീണ്ടില്ല..

ഓരോ വിളിയും കാതോര്‍ത്തു ഹൃദയം ഫോനോട് ചേര്ന്നു കിടന്നു ... ഒപ്പം നടന്ന കല്പടുകളില്‍ ചേര്ത്തു നടന്നു ..

മെയില് ബോക്സ് ശൂന്യം..

ഇരുണ്ട വഴികള്‍ക്ക് വശങ്ങളില്‍ പാല മരങ്ങള്‍ നിഴല്‍ വീഴ്ത്തി ..

ഇനിയും പൂവിടാതെ ...നിശബ്ദം ...ഒരു കാറ്റു മെല്ലെ തഴുകി ..

ഫോണ്‍ ചിരിച്ചു തുടങ്ങി ..

പാലപ്പൂവുകള്‍ പരിമളം... പൊഴിക്കുന്നു ...







Tuesday, July 15, 2008

ഒരാള്‍

നിന്റെ സ്വപ്നങ്ങളില്‍ തിമിര്‍ത്തു പെയ്യാന്‍ ഒരുങ്ങിയ മഴമേഘങ്ങള്‍ സ്വപ്നം കണ്ടു

ഞാന്‍ ഒരു കുട വിരിച്ചു നടന്നു..

മോഹങ്ങളുടെ തീരത്ത് ഇനിയും വര്‍ണങ്ങള്‍ബാക്കിയായെന്നു മനസ്സു പറഞ്ഞു

ഒരു വര്‍ണ കൂട കയ്യില്‍ കരുതി..

ഈ രാവില്‍ പൂക്കും നീലകൊടുവേലിയെന്നു ..ശകുന പക്ഷികള്‍ പറഞ്ഞു ..

ഈ രാത്രി ഉറങ്ങാതിരുന്നു ..

ഇനിയും കഴിഞ്ഞില്ല മോഹനസ്വപ്നമെന്നു നിലാവ് പറഞ്ഞു ..

അമാവസ്സി രാത്രി അലഞ്ഞു ..

കര്‍ക്കിടകവാവില്‍ നഷ്ട സ്വപ്നങള്‍ക്ക് തര്‍പണം

നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ വരും ..

Sunday, July 13, 2008

തുറക്കാത്ത ജാലകം

ഈ ജാലകം ഞാന്‍ തുറക്കുന്നില്ല..
അതിനപ്പുറത്തെ കാഴ്ചകളെ ഞാന്‍ ഭയപ്പെടുന്നു..
ഈ അടഞ്ഞ ജനല്‍പ്പാളികള്‍ എനിക്ക് അഭയം തരുന്നു..
എന്റെ സ്വപ്നങ്ങളില്‍ എനിക്ക് അടയിരിക്കാനാവുന്നു..
വെറുതെ എന്തിന് ജാലകപ്പാളി തുറന്നിട്ടു പിശറന്‍കാറ്റിനെ അകത്തേക്ക് കടത്തി വിടണം?
അവ എന്റെ സ്വപ്നങ്ങളെ ഒന്നൊഴിയാതെ പൊതിയില്ലേ?
പണ്ടേ തണുത്തു വിരങ്ങലിച്ചിരിക്കുന്ന എന്റെ സ്വപ്‌നങ്ങള്‍..
അവയെ ഞാന്‍ എന്റെ നെഞ്ചോടു ചേര്‍ത്തു കൊള്ളട്ടെ..
എന്റെ ചങ്ങിടിപ്പിന്റെ താളം കൊടുത്തു ഉറക്കിക്കോട്ടേ..
ജാലക വാതില്‍ അടഞ്ഞു തന്നെ കിടക്കട്ടെ..

Friday, July 11, 2008

നിന്നെ ആദ്യം കണ്ടത്

കുമിളകള്‍... വൃത്തത്തില്‍ ...
ആകാശത്തില്‍ നിന്നും അടര്‍വീണുകൊണ്ടിരുന്നു...
വീണ്ടും... വീണ്ടും ...
ഉയരങ്ങളില്‍ നിന്നും ഭൂമിയിലേക്ക് ...താഴെ ഒന്നും അവശേഷിപ്പികാതെ ...
അതിനുമപ്പുറം മഴയുടെ നാടാണ്...
മഴയില്‍ കുമിളകളും തുള്ളികളും ...... ചേര്‍ന്നൊഴുകി
ആത്മാക്കള്‍ ..ജീവനില്‍ അലിഞ്ഞപോലെ ..

അമ്മേ അതെന്താണ്...താഴേക്ക്‌ വീഴുന്ന കുമിളകള്‍ ....
ഞാനൊന്നും കാണുന്നില്ല ...
നിനക്കു തോന്നുന്നതാവണം....
എനിക്കുകാണം..

എനിക്കുമാത്രം..മഴയ്ക്കുമപ്പുറം..ഞാന്‍ ഒരു മുഖം കണ്ടു ...
നീ ആരാണ്...... നീ എവിടെയാണ് ...
ഞാന്‍ നീയാണ് ....
അങ്ങിനെയാണ് ഞാന്‍ നിന്നെ ആദ്യം കണ്ടത്

Tuesday, July 8, 2008

ഗുല്‍മോഹര്‍

ഗുല്‍മോഹര്‍
പ്രണയം നിറഞ്ഞ മഴയുടെ, മഞ്ഞിന്റെ, വേനലിന്റെ..
ഉറക്കം മറന്ന രാത്രികളുടെ ..
പൂത്തുലഞ്ഞ പകല്‍സ്വപ്നങളുടെ ..
മറക്കാന്‍ മറന്ന വേനല്‍ കനവിന്റെ ...
ആണ്ടരുതിയാണ് നീ..
നീറിയ പ്രണയം പറയാന്‍ മറന്ന ഒരു നൂറു സാന്ത്വനമാണുനീ..
സ്നേഹം വാറ്റിയ മധുവിന്റെ രക്ത ശോഭയാണ് നീ..
മറക്കാതിരിക്കുവാന്‍ ഓര്‍മ തരും മഞ്ഞ വാകയല്ല നീ
ഒരിക്കലും തീരാത്ത നോവിന്റെ ചോര പൊടിക്കും മുറിവാണ് നീ ...
ഗുല്‍മോഹര്‍
പിരിയുന്ന സന്ധ്യയുടെ പിടയ്ക്കും കരളാണ് നീ
ഇതള്‍ പൊഴിയുംപൊഴും..
മഴയില്‍ പടരുംപോഴും....
മഴ ഒരു രക്ത തിരയാകുമ്പോഴും..
നീ അവിടെയുണ്ട് നിറഞ്ഞ പൂക്കളില്‍ നിറഞ്ഞ സ്വപ്നമായീ..
എന്നും പൂക്കുന്ന രക്ത നിലാവായി ..
ചുറ്റും നിറയും സാന്ദ്ര സംഗീതമായ് ..
ഗുല്‍മോഹര്‍
വര്‍ഷമായി പെയ്തുവോ ഹൃദയരക്തം പാകി മുളപ്പിച്ച പ്രണയരേണുക്കള്‍
നിന്നില്‍ പതിച്ചവ നീ കാത്തുവച്ചതോ...
കാണാതെ പോയ ആരുടെ മുന്നില്‍ നീ ഹൃദയം തുറന്ന് മൌനം മറക്കുന്നു
കാമന വിടര്‍ന്ന വഴിയോരങ്ങളില്‍ ..
പ്രേമം പരന്ന ഹര്‍മ്യങ്ങളില്‍ ..
ഒഴുകി ഉറഞ്ഞ നഷ്ട സ്വപ്‌നങ്ങള്‍ ..
കാലം കോരിയെടുത്ത് വിരിയിച്ചതാണ് ഈ ദലങ്ങള്‍..
ഓരോ വര്‍ഷവും പിരിയുന്ന മനസ്സിന്‍റെ തപം ..
താപം ..മറന്ന പകലിന്റെ അറുതിയില്‍..
വര്‍ഷം പൊഴിക്കുന്ന..സാന്ത്വനം കേള്‍ക്കവേ ...
വീണ്ടും പൊഴിഞ്ഞു .... വിരിയുന്നു നിറഞ്ഞ പ്രണയം ... ,

Saturday, July 5, 2008

നമ്മള്‍

നീണ്ട നടപ്പാതയില്‍ ..
നിരയായി വളര്‍ന്ന മരങ്ങള്‍ തണല്തീര്ത്തു ..
തണലിനു താഴെ ഉറങ്ങിയും ..
അലസം മയങ്ങിയും ചിലര്‍ ..


ഒന്നും പറയാതെ പരസ്പരം നോ‍ക്കി ..
ഒരു പ്രണയജോടി കായല്‍ കരയില്‍ ..


തുറമുഖം വിട്ടകലുന്ന ഒരു കപ്പല്‍ ..
തീരത്തേക്ക് തിരിച്ചു പറക്കുന്ന പക്ഷികൂട്ടം


ആര്‍പ് വിളിച്ചു ഒരാള്‍കൂട്ടം വിനോദ യാനത്തില്‍ ..
കൂട്ടമായെത്തിയ യാത്രികര്‍ ..ചിരിച്ചും ഒന്നായി പാടിയും ..
വീര്‍ത്ത വര്‍ണ ബലൂണുകള്‍..
കൌതുകത്തോടെ കുട്ടികള്‍ ..


തിരകള്‍ക്കുമപ്പുറം കാറ്റു വീശുന്നു ..
കരകളില്‍ മഴ ചാറുന്നു..

നേര്‍ത്ത മഴയുടെ ആവരണം ചുറ്റി പൊതിയുന്നു..
ഒരേ മഴക്കുടയില്‍ ...
ഒരേ മൌനത്തിന്റെ വന്‍‌കരയില്‍..
നമ്മള്‍ ...

Wednesday, July 2, 2008

എനിക്കറിയാം

തിര മടങ്ങിയാലും തിരിച്ചു വരുമെന്ന് എനിക്കറിയാം ..

കരയോട് തൊട്ടും തെല്ലു പിണങ്ങിയും തിരിച്ചു നടന്നാലും ..

മെല്ലെ ഓരോ പുതു വാക്ക് ചൊല്ലി ..വീണ്ടും വരും നിന്റെ ആശ്ലേഷം...


വസന്തങ്ങള്‍ക്കിടയില്‍ വര്‍ഷവും വേനലും ..ശൈത്യവും ...

കാലത്തിന്റെ കയ്യില്‍ ചുറ്റി ..

വസന്തം പുതുനാമ്പ് നീട്ടി തിരികെ വരുമെന്നെനിക്കറിയാം..
ഓരോ സന്ധ്യയും പിരിയുമേന്നാകിലും

പുതിയ സ്വപ്നം തേടി വീണ്ടും വരുമെന്നെനിക്കറിയാം ..


തഴുകാതെ പോകുന്ന കാറ്റിന്റെ കയ്യുകള്‍ ..

വസന്തം നിറച്ചു എനിക്കായ് വരുമെന്നെനിക്കറിയാം...
കാത്തിരിപ്പു അറിവിന്റെ പാഠമാണ്

drops of life..

ticking the moments ..droping life..drops..
falling leaves..where to all the drops gone..

Waiting for you in this corner..
The boy passed by with a smile..
The old man speaks to himself..
A couple ..laughing and kiss..

Boats in the harbour drifting up and down..
Birds ..flying to the south…
Shadow of a church faraway..
Way of cross of people with black cross..

Where to all these drops gone..
To sea ..?where all drops pool..
To the sky..? where to all the drops take..
Or to the earth ..?where to all the drops fall


Where the time meet the object..in touch
Where the object turn face to the life…
Its all n round n round …and all in vain..

പ്രണയികേണ്ട..നീ ..

പ്രണയികേണ്ട..നീ ..

ഓരോ രാത്രിയും സ്വപ്നങ്ങള്‍ കൊണ്ടു ഹൃദയത്തില്‍ കോറിവരയ്ക്കും ..

ഓരോ വിരഹവും മനസ്സിനെ കീറി മുറിക്കും ,,

ഓരോ വഴി പിരിയലും മറക്കാത്ത വേദന തരും ..
നിന്റെ ഹൃദയം നോവുന്നത് ഒന്നും എനിക്കുവേണ്ട ..

നീ ഒരിക്കലും വിരഹിണിയവുകയും വേണ്ട ..

ഓരോ കൂടിചെരലിലും നീ ചിരിക്കുന്നതാനെനിക്കിഷ്ടം..

പ്രണയികേണ്ട..നീ ..നിന്റെ മൃദു മന്ദഹാസമാണെനിക്കിഷ്ടം

പ്രണയം മുള്‍ മരങ്ങളില്‍ പൂക്കുന്ന വസന്തമാണ്‌ ..

ഓരോ രാത്രിയും വിടര്‍ത്തുന്ന അസുലഭ പുഷ്പതിന്‍ ചാരുതയാണ്

ഉറങ്ങാതെ നീറുന്ന ഹൃദയത്തിന്‍ വിങ്ങലാണ് ..

ഓരോ മിഴിയിലും മായാത്ത കാണാക്കിനവിന്റെ തേടലാണ്..
പ്രണയികേണ്ട..നീ .. ഈ വേദനയുടെ കനവ് ഏറ്റുവാങ്ങേണ്ട നീ..
താളം തെറ്റി മിടിപ്പിക്കുന്ന മനസ്സിന്റെ താളമാണ്‌..

വേദന പടര്‍ത്തുന്ന സുഖ സാന്ത്വനമാണ് ..
പ്രണയികേണ്ട..നീ .. നിന്റെ സാന്ദ്ര നിദ്രയില്‍ നിന്നുണരേണ്ട..
ഓരോ തിരസ്കാരവും ഓരോ ഇല്ലാതാക്കലാണ് ..

ഒരിക്കലും തീരാത്ത നോവിന്റെ ഓര്‍മയാണ് ..

കാണാതെ പോകുന്ന ഹൃദയത്തിന്‍ ചുവപ്പ് ..

മാഞ്ഞു പോകുന്ന രാവുകള്‍ പറഞ്ഞ കഥകള്‍ ..


എന്തോ പ്രണയത്തിന്റെ മുറിവേല്‍ക്കുന്നത്‌ ..എനിക്കൊരു ലഹരിയാണ്......

Tuesday, July 1, 2008

ആരാണ് ?

തുറക്കാത്ത വാതിലുകളില്‍ മുട്ടുന്നതാരാണ് ..

നിശയുടെ മധ്യയാമങ്ങളില്‍ ഉറങ്ങാതലയുന്നത് ആരാണ് ..

വീശുന്ന മഴകാറ്റില്‍ മുഖം മറച്ചു തേങ്ങുന്നതാരാണ്

ഒരിക്കലും വിരിയാത്ത സ്വപ്നത്തിന്‍ വര്‍ണ നൂലുകള്‍ ചികയുന്നതാരാണ്..


സ്വപ്നത്തിന്റെ മഴനൂലുകള്‍ കൊണ്ടു ..പ്രണയത്തിന്റെ കാറ്റില്‍ഉറങ്ങാതിരുന്നു ..

ഈ വാതിലുകള്‍ക്ക് പിന്നില്‍ അലസ്സംമായി ..

ഉറങ്ങുന്ന പ്രാണനെ സ്വപ്നത്തിലേക്ക് ഉണര്‍തുന്നതാരാണ് ..