നിന്റെ സ്വപ്നങ്ങളില്‍ തിമിര്‍ത്തു പെയ്യാന്‍ ഒരുങ്ങിയ മഴമേഘങ്ങള്‍ സ്വപ്നം കണ്ടു
ഞാന്‍ ഒരു കുട വിരിച്ചു നടന്നു..
മോഹങ്ങളുടെ തീരത്ത് ഇനിയും വര്‍ണങ്ങള്‍ബാക്കിയായെന്നു മനസ്സു പറഞ്ഞു
ഒരു വര്‍ണ കൂട കയ്യില്‍ കരുതി..
ഈ രാവില്‍ പൂക്കും നീലകൊടുവേലിയെന്നു ..ശകുന പക്ഷികള്‍ പറഞ്ഞു ..
ഈ രാത്രി ഉറങ്ങാതിരുന്നു ..
ഇനിയും കഴിഞ്ഞില്ല മോഹനസ്വപ്നമെന്നു നിലാവ് പറഞ്ഞു ..
അമാവസ്സി രാത്രി അലഞ്ഞു ..
കര്‍ക്കിടകവാവില്‍ നഷ്ട സ്വപ്നങള്‍ക്ക് തര്‍പണം
നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ വരും ..
3 comments:
മഴപൂവ് തേടുന്ന ചകിത കിനാക്കളില്‍
ചെമ്പകം പൂക്കുന്ന തീരത്തടുക്കുവാന്‍
ഇനി കടലെത്ര കടക്കണം .....
ഇനി പകലെത്ര കറുക്കണം .....
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
മ്മ്മ്മ്മ്ം കുഴപ്പമില്ല...........
ഉം ഒരു കുട കൈയ്യില്‍ ഉള്ളത് എന്തായാലും നന്ന്..
വര്‍ണ കുട തന്നെ ആയിക്കോട്ടെ..
സ്വപ്നങ്ങളുടെ മഴ ആണെന്ങിലും..
നനയാതിരിക്കട്ടെ...
Post a Comment