Wednesday, July 2, 2008

പ്രണയികേണ്ട..നീ ..

പ്രണയികേണ്ട..നീ ..

ഓരോ രാത്രിയും സ്വപ്നങ്ങള്‍ കൊണ്ടു ഹൃദയത്തില്‍ കോറിവരയ്ക്കും ..

ഓരോ വിരഹവും മനസ്സിനെ കീറി മുറിക്കും ,,

ഓരോ വഴി പിരിയലും മറക്കാത്ത വേദന തരും ..
നിന്റെ ഹൃദയം നോവുന്നത് ഒന്നും എനിക്കുവേണ്ട ..

നീ ഒരിക്കലും വിരഹിണിയവുകയും വേണ്ട ..

ഓരോ കൂടിചെരലിലും നീ ചിരിക്കുന്നതാനെനിക്കിഷ്ടം..

പ്രണയികേണ്ട..നീ ..നിന്റെ മൃദു മന്ദഹാസമാണെനിക്കിഷ്ടം

പ്രണയം മുള്‍ മരങ്ങളില്‍ പൂക്കുന്ന വസന്തമാണ്‌ ..

ഓരോ രാത്രിയും വിടര്‍ത്തുന്ന അസുലഭ പുഷ്പതിന്‍ ചാരുതയാണ്

ഉറങ്ങാതെ നീറുന്ന ഹൃദയത്തിന്‍ വിങ്ങലാണ് ..

ഓരോ മിഴിയിലും മായാത്ത കാണാക്കിനവിന്റെ തേടലാണ്..
പ്രണയികേണ്ട..നീ .. ഈ വേദനയുടെ കനവ് ഏറ്റുവാങ്ങേണ്ട നീ..
താളം തെറ്റി മിടിപ്പിക്കുന്ന മനസ്സിന്റെ താളമാണ്‌..

വേദന പടര്‍ത്തുന്ന സുഖ സാന്ത്വനമാണ് ..
പ്രണയികേണ്ട..നീ .. നിന്റെ സാന്ദ്ര നിദ്രയില്‍ നിന്നുണരേണ്ട..
ഓരോ തിരസ്കാരവും ഓരോ ഇല്ലാതാക്കലാണ് ..

ഒരിക്കലും തീരാത്ത നോവിന്റെ ഓര്‍മയാണ് ..

കാണാതെ പോകുന്ന ഹൃദയത്തിന്‍ ചുവപ്പ് ..

മാഞ്ഞു പോകുന്ന രാവുകള്‍ പറഞ്ഞ കഥകള്‍ ..


എന്തോ പ്രണയത്തിന്റെ മുറിവേല്‍ക്കുന്നത്‌ ..എനിക്കൊരു ലഹരിയാണ്......

7 comments:

സുല്‍ |Sul said...

പ്രണയത്തെക്കുറിച്ച് എത്ര പറഞ്ഞാലും, എന്തു പറഞ്ഞാലും തീരാത്ത പോലെ...
നന്നായിരിക്കുന്നു.
-സുല്‍

Anonymous said...

thank you sul

ശെഫി said...

പ്രണയം അങനെയാണ്

മാന്മിഴി.... said...

പറയാലോ അല്ലെ?..........അടര്‍ന്നുവീഴുന്ന രണ്ട് കണ്ണുനീര്‍തുള്ളിയാണ് പ്രണയത്തിനവസാനം.....നല്ല ബുദ്ദി തോന്നിയത് നഷ്ട്ത്തിനു ശേഷമണെന്നു തോന്നുന്നു....അതാ ഇത്ര വ്യക്തത......എനിക്കു തോന്നിയതാ കേട്ടൊ....

Unknown said...

പ്രണയം.... ഈ പറഞ്ഞതൊന്നുമല്ല... അത് മറ്റെന്തോ ആണ്.................

Anonymous said...

thank you shefi,sherikutty and pudayoor - gulmohar

Anonymous said...

ഉം എനിക്ക് ഒന്നും എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല..
സന്ങടം വരുന്നു..
:(