Tuesday, July 8, 2008

ഗുല്‍മോഹര്‍

ഗുല്‍മോഹര്‍
പ്രണയം നിറഞ്ഞ മഴയുടെ, മഞ്ഞിന്റെ, വേനലിന്റെ..
ഉറക്കം മറന്ന രാത്രികളുടെ ..
പൂത്തുലഞ്ഞ പകല്‍സ്വപ്നങളുടെ ..
മറക്കാന്‍ മറന്ന വേനല്‍ കനവിന്റെ ...
ആണ്ടരുതിയാണ് നീ..
നീറിയ പ്രണയം പറയാന്‍ മറന്ന ഒരു നൂറു സാന്ത്വനമാണുനീ..
സ്നേഹം വാറ്റിയ മധുവിന്റെ രക്ത ശോഭയാണ് നീ..
മറക്കാതിരിക്കുവാന്‍ ഓര്‍മ തരും മഞ്ഞ വാകയല്ല നീ
ഒരിക്കലും തീരാത്ത നോവിന്റെ ചോര പൊടിക്കും മുറിവാണ് നീ ...
ഗുല്‍മോഹര്‍
പിരിയുന്ന സന്ധ്യയുടെ പിടയ്ക്കും കരളാണ് നീ
ഇതള്‍ പൊഴിയുംപൊഴും..
മഴയില്‍ പടരുംപോഴും....
മഴ ഒരു രക്ത തിരയാകുമ്പോഴും..
നീ അവിടെയുണ്ട് നിറഞ്ഞ പൂക്കളില്‍ നിറഞ്ഞ സ്വപ്നമായീ..
എന്നും പൂക്കുന്ന രക്ത നിലാവായി ..
ചുറ്റും നിറയും സാന്ദ്ര സംഗീതമായ് ..
ഗുല്‍മോഹര്‍
വര്‍ഷമായി പെയ്തുവോ ഹൃദയരക്തം പാകി മുളപ്പിച്ച പ്രണയരേണുക്കള്‍
നിന്നില്‍ പതിച്ചവ നീ കാത്തുവച്ചതോ...
കാണാതെ പോയ ആരുടെ മുന്നില്‍ നീ ഹൃദയം തുറന്ന് മൌനം മറക്കുന്നു
കാമന വിടര്‍ന്ന വഴിയോരങ്ങളില്‍ ..
പ്രേമം പരന്ന ഹര്‍മ്യങ്ങളില്‍ ..
ഒഴുകി ഉറഞ്ഞ നഷ്ട സ്വപ്‌നങ്ങള്‍ ..
കാലം കോരിയെടുത്ത് വിരിയിച്ചതാണ് ഈ ദലങ്ങള്‍..
ഓരോ വര്‍ഷവും പിരിയുന്ന മനസ്സിന്‍റെ തപം ..
താപം ..മറന്ന പകലിന്റെ അറുതിയില്‍..
വര്‍ഷം പൊഴിക്കുന്ന..സാന്ത്വനം കേള്‍ക്കവേ ...
വീണ്ടും പൊഴിഞ്ഞു .... വിരിയുന്നു നിറഞ്ഞ പ്രണയം ... ,

2 comments:

നിലാവര്‍ നിസ said...

ആകെ ഒരു ഗുല്‍മോഹര്‍ മൂഡ് അല്ലേ?
വായിക്കാന്‍ സുഖമുണ്ട്... ചിലയിടങ്ങളില്‍ ബിംബസാന്ദ്രത നഷ്ടപ്പെടൂന്നു എന്ന തോന്നലിലും...

Anonymous said...

sighhhhhhhhh :((