Tuesday, July 29, 2008

അറിയാതിരിക്കാം..


അറിയാതിരിക്കാം പരസ്പരം പറയാതിരിക്കാം ..
ഓരോ അറിവും ഓരോ മുറിവാണെന്നു മനസ്സില്‍ കുറിക്കാം .
കൂട്ടുകൂടി നാമെത്ര പകലുകള്‍ ഒന്നായി നടന്നിരുന്നു

പുതിയ ഒരതിഥി എത്ര പെട്ടെന്ന് എന്നെ അന്യമാക്കി ..

പുതിയ കളികള്‍ അറിയില്ല എനിക്ക് ..പുതിയ കൂട്ടും പതിവില്ല ..

ഓര്‍ക്കുവാന്‍ കഴിഞ്ഞ കാലത്തിന്‍ ഒഴുകിഅകന്ന കിനാവുകള്‍ ബാക്കി ..

കിനാവുകളിലെ നിറങ്ങള്‍ കണ്ടു നീ ..അറിയാന്‍ അടുക്കരുതെ ..

ഒന്നും ബാക്കിയായില്ല ..എന്റെ ഈ മുരളിയില്‍ ..മൌനം മീട്ടുന്ന ശോക രാഗങ്ങള്‍ ..

ഒപ്പം നടക്കാം .. കഥകള്‍ പറയാം ..
പാതി ഓര്‍മകള്‍ കൊത്തി അടര്‍ന്ന ആ കഥകളില്‍ ..
പാതി പറയാതെ പോയതിന്‍ നൊമ്പരമാനെന്നറിയു നീ .


6 comments:

മാന്മിഴി.... said...

മ്മ്മ്മ്മ് ഇതു കൊള്ളാമല്ലോ ശരിക്കും....

Sharu (Ansha Muneer) said...

"അറിയാതിരിക്കാം പരസ്പരം പറയാതിരിക്കാം ..
ഓരോ അറിവും ഓരോ മുറിവാണെന്നു മനസ്സില്‍ കുറിക്കാം.." നല്ല വരികള്‍

siva // ശിവ said...

പുതിയ കളികള്‍ അറിയില്ല എനിക്ക് ..പുതിയ കൂട്ടും പതിവില്ല ...നല്ല വരികള്‍...

Sarija NS said...

അറിയാതിരിക്കാം പരസ്പരം പറയാതിരിക്കാം ..

ഇഷ്ടപ്പെട്ടു

smitha adharsh said...

:)

Anonymous said...

ആരോടും കൂടുതല്‍ അടുക്കാതെ ഇരിക്കുന്നത് തന്നെ നല്ലത്..
ഒന്നിനെ കുറിച്ചും കൂടുതല്‍ അറിയാതെ ഇരിക്കുക..