Saturday, August 2, 2008

പാല പൂക്കുന്നു



പാതി മയക്കത്തില്‍ ഒരു സ്വപ്നം എന്നില്‍ ഉണര്‍ത്തിയ ..ഉന്മാദം തേടി ഞാന്‍ ...
ഉറങ്ങാതെ എത്ര വട്ടം നിന്റെ ചാരത്തു വന്നു ഞാന്‍ നിന്നു ..
ഒരു മര്‍മരം കേട്ടു നിലാവില്‍ നിന്‍ പൂമഴ തേടി ഞാന്‍ വന്നു
എത്ര കിനാവുകള്‍ നിന്റെ പൂമണം ഹൃദയത്തില്‍ ചൊരിഞ്ഞു കടന്നു പോയീ ..

നീയൊന്നും കേട്ടില്ല എന്റെ ഹൃദയം പറഞ്ഞ ..പ്രണയ ഗീതങ്ങള്‍ ..
നീയൊന്നും അറിഞ്ഞില്ല ..
എന്റെ ആത്മാവിന്റെ നിനക്കായീ മിടിക്കുന്ന ..സ്പന്ദനം ..


മുളം തണ്ടില്‍ വേദന തറയ്ക്കുന്ന .മുറിവുകള്‍ സംഗീതം ഉണര്‍ത്തുന്ന പോലെ ..
ഞാന്‍ പാടി പോവുന്നു ...


ഏത് രാപ്പാടിയാണ് നിന്നെ പാടി ഉണര്‍ത്തുക .. ഏത് ദേവസ്പര്‍ശമാണ് തൊട്ടു വിടര്‍ത്തുക..ഏത് രാവിന്‍റെ കാറ്റാണ്. ...നിന്റെ മാസ്മര ഗന്ധം പടര്‍ത്തുക

കാറ്റു കാണിച്ച വഴികളില്‍ നടന്നു ഞാന്‍ നിന്റെ പൂക്കാലം തേടി വന്നു ..
എനിക്കായീ വിടര്‍ത്തിയ പൂക്കളില്‍ ഈ രാവിന്‍റെ ഉന്മാദം മുഴുവനും തങ്ങി നിന്നു ..

പൊഴിയാതെ ഈ പൂക്കാലം കരുതുവാന്‍ ഏത് കാറ്റിനോടാണ് പറയേണ്ടത് ...
അല്ലെങ്കില്‍ ഈ വസന്തം എന്നും ഹൃദയത്തില്‍ വിടര്‍ത്തുവാന്‍ ഈ കാലം ഞാന്‍ എന്നും എന്‍ ഉള്ളില്‍ നിറയ്ക്കും ..
ഓരോ കാലവും ഇന്നിന്‍ ലഹരിയാല്‍ ഒരായിരം വസന്തം എന്നില്‍ വിരിക്കും . .

2 comments:

മാന്മിഴി.... said...

മ്മ്മ്മ്......ഞാന്‍ വിചാരിച്ച പോലെ ശരിയാകുന്നില്ലല്ലൊ......വല്യ കുഴപ്പമില്ലെന്ന് പറയാം.......

Anonymous said...

അവസാനം പാല പൂത്തു ... സന്തോഷമായി