Wednesday, August 20, 2008

ഫയര്‍വാള്‍

ഉള്ളില്‍ നിറയുന്ന അഗ്നിയെ തടയുന്ന മതിലായത് കൊണ്ടാവാം ഫയര്‍വാള്‍ എന്ന് വിളിക്കുന്നത് ..
ചാറ്റ് ബോക്സില്‍ നിന്‍റെ പേരിനു നേരെ പച്ച കുത്ത് വിരിഞ്ഞില്ലെങ്ങിലും

എന്‍റെ ഹൃദയം പറയും നീ അവിടെയുണ്ടെന്ന് ..
നിന്‍റെ കണ്ണുകള്‍ക്കായി മോണിറ്ററില്‍ .. ഒരു നീല തടാകം

കീബോര്‍ഡില്‍ നിന്‍റെ നനുത്ത വിരലുകള്‍ ..

നിനക്കായി തൊടുമ്പോള്‍ ഇളം ചൂട്..

നിന്‍റെ മെയിലുകള്‍ ഒഴിഞ്ഞ ബോക്സില്‍..

ഒരു നൂറു രാത്രിയുടെ കാത്തിരിപ്പു ..

അപ് ആരോ നിന്‍റെ ചുവന്ന അദരം ....

ഞാന്‍ കീബോര്‍ഡില്‍ ചുംബിക്കുന്നത് ആരോ കണ്ടു..!!!!

3 comments:

നവരുചിയന്‍ said...

സോറി ,ഒന്നും മനസിലായില്ല ..... ആകെ ഒരു കണ്‍ഫ്യൂഷന്‍

Anonymous said...

നിന്റെ മിഴിയില്‍ നീലോല്‍പലം..
നിന്നുടെ ചുണ്ടില്‍ പൊന്നശോകം..
നിന്‍ കവിളിനയില്‍ കനകാംബരം..

ഈ പാട്ടാണ് എനിക്കോര്‍മ വന്നത്.
:)

amantowalkwith@gmail.com said...

thanx everybody..