Tuesday, August 12, 2008

കാക്കപൂവുകള്‍




എന്റെ സ്വപ്നങ്ങളില്‍ ..
ജീവിതം വര്‍ണം ചാലിച്ച ..
പല നിറങ്ങള്‍ വലിച്ചെടുത്തു നീ കറുത്ത മേഘമായീ ..
നിന്റെ കറുപ്പിനാല്‍ നിറങ്ങള്‍ മങ്ങി ..
നിന്റെ നിശ്വാസതില്‍് തണുത്തു വിങ്ങി ..

ഓരോ പകലും കോര്‍ത്തെടുത്ത നനുത്ത തുള്ളികള്‍
ഓരോ രാത്രിയും കാത്തുവച്ച നിലാവിന്റെ നനവ് ..
കരയാതെ ഉറഞ്ഞുപോയ താപ ബാഷ്പങ്ങള് ..
പതഞ്ഞു പൊങ്ങിയ സ്നേഹ തുടിപ്പുകള്‍

ഓരോ തുടിപ്പും മേഘ സ്പര്‍ശത്തില്‍ വിടര്‍ന്നു ..
ഒരു പുതുമഴയായ് പൂത്തു വിരിഞ്ഞു ..
മൌന മേഘങ്ങള്‍ മിന്നലെറിഞ്ഞു ..മുഴങ്ങി ..



വരണ്ട മൌനത്തില്‍ നീ മഴയായ് പതിച്ചു ..
ഓരോ നിറവും മാറി മാറി ചൊരിഞ്ഞു ..പെയ്തോടുങ്ങുംപ്പോള്‍
കൂടുതല്‍ ശോഭനം ..കൂടുതല്‍ ഊര്‍വരം


എന്റെ പ്രതീക്ഷകള്‍ ചെംബകപൂക്കളായീ
എന്‍റെ സ്വപ്നങ്ങള്‍ വാകയായീ ചുവന്നു ..
എന്‍റെ ഓര്‍മകളില്‍ നിങ്ങള്‍ കാക്കപൂവുകളായി നിറഞ്ഞു പൂത്തു ..



ഇനിയും ബാക്കിയാകുന്ന ..ഈ മൃദു സ്വപ്‌നങ്ങള്‍ ..
എന്നാണ് എവിടെയാണ് ..മഴയായീ പെയ്യുക ..


1 comment:

Anonymous said...

ഒരു ചെറു മഴയായി പൊടിഞ്ഞു തുടങ്ങിയിട്ടില്ലേ??