Saturday, August 9, 2008

ചിലര്‍

ഓര്‍മ്മകള്‍ തളം കെട്ടിയ പഴയ വിദ്യാലയതിന്‍ മങ്ങിയ മറവിയില്‍

ഈ രാത്രി പ്രാര്ത്ഥന ഗീതം കേള്‍ക്കുന്നു.. പഴയൊരു പാഠഭാഗം പലവുരു താളത്തില്‍..

പാടുവതാരാണ്..

ഒപ്പം നടന്നു തളര്‍ന്ന കൂട്ടുകാര്‍ തേടിയ മാവിന്‍ തണലില്‍ ..

ഓടിയും മറിഞ്ഞും മറഞ്ഞു നിന്നു വിളിക്കുന്നു..
വഴികള്‍ നീളുന്നു കൂട്ടം വിട്ടു ചിതറിയ പക്ഷികള്‍ ദൂരെയായി

ഇനി മുന്നോട്ടു പോവേണ്ട ...ആഴം കൂടിയ ചാലാണ് മുന്നില്‍ ..

കേള്‍ക്കാതെ നീന്തിയോര്‍ എവിടെയോ പോയീ ..

നീന്താതെ നിന്നവര്‍ മറുകരെയായി ..

നീന്താനിറങ്ങുമ്പോള്‍് വിലക്കിയതാരാണ്..നിങ്ങള്‍ എവിടെയാണ് ..

യാത്രകള്‍ നീളുന്നു ..വഴി പിളരുന്നു .. കൂട്ടം ചുരുങ്ങുന്നു ..

പുതിയ സ്വപ്നം നയിക്കുന്നു .. നടത്തം തുടരുന്നു ....

ഓരോ തലങ്ങളില്‍ തങ്ങളെ തറച്ചു ....

പുതിയ ലോകം ഈ വഴിക്കെന്നു കണക്കില്‍ കൂട്ടി ..കാത്തു നില്ക്കുന്നു ചിലര്‍ ..

പുതിയ വഴികളില്‍ ..പുതു ലോകം കാണുവാന്‍ ചിലര്‍ ..

സ്വപ്നം തിരിച്ചു വിളിക്കുന്ന പഴയ ലോകം എങ്ങിനെ നിന്റെയും എന്റെയുമായി...

നാം തിരിച്ചു നടന്നു തുടങ്ങിയോ ...?


1 comment:

Anonymous said...

അറിയില്ല ..
ചിലപ്പോ തിരിച്ചു നടന്നു തുടങ്ങിക്കാണും നമ്മള്‍..