Friday, July 11, 2008

നിന്നെ ആദ്യം കണ്ടത്

കുമിളകള്‍... വൃത്തത്തില്‍ ...
ആകാശത്തില്‍ നിന്നും അടര്‍വീണുകൊണ്ടിരുന്നു...
വീണ്ടും... വീണ്ടും ...
ഉയരങ്ങളില്‍ നിന്നും ഭൂമിയിലേക്ക് ...താഴെ ഒന്നും അവശേഷിപ്പികാതെ ...
അതിനുമപ്പുറം മഴയുടെ നാടാണ്...
മഴയില്‍ കുമിളകളും തുള്ളികളും ...... ചേര്‍ന്നൊഴുകി
ആത്മാക്കള്‍ ..ജീവനില്‍ അലിഞ്ഞപോലെ ..

അമ്മേ അതെന്താണ്...താഴേക്ക്‌ വീഴുന്ന കുമിളകള്‍ ....
ഞാനൊന്നും കാണുന്നില്ല ...
നിനക്കു തോന്നുന്നതാവണം....
എനിക്കുകാണം..

എനിക്കുമാത്രം..മഴയ്ക്കുമപ്പുറം..ഞാന്‍ ഒരു മുഖം കണ്ടു ...
നീ ആരാണ്...... നീ എവിടെയാണ് ...
ഞാന്‍ നീയാണ് ....
അങ്ങിനെയാണ് ഞാന്‍ നിന്നെ ആദ്യം കണ്ടത്

2 comments:

മാന്മിഴി.... said...

എന്നാലും കണ്ടല്ലോ നീ................നന്നായി..

Anonymous said...

ഉം..എവിടെ ഒക്കെയോ മഴ പെയ്യുന്നുണ്ട്..നിന്റെ ബ്ലോഗിലും..
ആകെ എല്ലാം തണുത്ത് ഉറങ്ഞത് പോലെ..:(