Monday, July 21, 2008

അപരിചിത തീര്താടകര്‍


വല്ലാത്ത ഒരു മുഴക്കം ബാക്കിയാക്കി ആരവം അകന്നു പോയി ..പാളങ്ങള്‍ നീണ്ടു കിടന്നു ..വൈകി പോയീ ..എന്നും വൈകിഎത്താന്‍ തന്നെ വിധി ..


ഫോര്‍ഷോര്‍ റോഡ് മഴയില്‍ നനഞു കിടന്നു ..ഈറന്‍ കാറ്റ് പള്ളിയില്‍ പ്രാര്തിക്കുന്ന വരെ തൊട്ടു ഓളങ്ങള്‍ക്ക് അപ്പുറത്തേക്ക് പറന്നു ..പോയി നിന്റെ പഴയ പ്രാര്‍ത്ഥനകളില്‍ നിന്നെ തലോടിയ കാറ്റും ഇതു തന്നെയാണൊ ..നാം നടന്ന വഴികളില്‍ വൈകിവിരിഞ്ഞ പൂവുകള്‍ പൊഴിഞ്ഞു ചുവന്നു കിടന്ന്നു..ഒന്നും പറയാതെ നടന്നു നീങ്ങിയ ആ മധ്യാന്നം ഓര്‍മയില്‍ വെയിലായി ..


പരസ്പരം അറിയാതെ ഇത്രയും കാലം നടന്നു പോയ വഴികള്‍ ..

ആദ്യം കാണാന്‍ തിരഞ്ഞ പാര്‍കില്‍ കുട്ടികള്‍ ഓടിക്കളിക്കുന്നു ..

നീ ഇല്ലാത്ത ഈ നഗരം ഒരു ശൂന്യവും അപരിചിതവുമായി തോന്നി ...
ഗലെറിയില് മലനിരകളുടെ മനോഹര ചിത്രങ്ങള്‍

ദൂരെ മലകളില്‍ മഴ പെയ്യുന്നുണ്ടാവും ..നിറഞ്ഞ പച്ചയില്‍ ..വിദൂര മായ താഴ്വാരന്ഗലില്‍് മിഴിനീട്ടി

നീ നില്ക്കുന്നുണ്ടാവും ..താഴെ പൂത്ത ഗുല്‍മോഹറുകള്‍ ..ഉണ്ടാവുമോ,,?

വഴിയരികിലെ പുസ്തക വില്പനക്കാരന്‍ പ്ലാസ്റ്റിക് മൂടിയ പുസ്തക കൂട്ടുമായി മരച്ചുവട്ടില്‍ ..വെറുതെ ഒന്നു നിന്നു ...

ബുക്ക് സ്ടോള്‍് പടികളില്‍ പതിയെ നടന്നു ..വെറുതെ വീണ്ടും ചോദിച്ചു ..അന്വേഷിച്ച പുസ്തകം വന്നുവോ .."അപരിചിത തീര്താടകര്‍"

അപരിചിടരായ പ്രണയത്തിന്റെ തീര്താടകര്‍ എന്നാണ് ..എങ്ങിനെയാണ്‌ ..പരസ്പരം ..കാണുക..കാലം എനിക്ക് നീട്ടിയ നല്ല നിമിഷങ്ങള്‍ ....

കാഫെറെറിയ യില്‍ ഒരു പെണ്‍കുട്ടി മൊബൈല് ചാറ്റില്‍ ..നാം ഇരുന്നിടത്ത് ..

കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് നേരെ മിഴി നീണ്ടില്ല..

ഓരോ വിളിയും കാതോര്‍ത്തു ഹൃദയം ഫോനോട് ചേര്ന്നു കിടന്നു ... ഒപ്പം നടന്ന കല്പടുകളില്‍ ചേര്ത്തു നടന്നു ..

മെയില് ബോക്സ് ശൂന്യം..

ഇരുണ്ട വഴികള്‍ക്ക് വശങ്ങളില്‍ പാല മരങ്ങള്‍ നിഴല്‍ വീഴ്ത്തി ..

ഇനിയും പൂവിടാതെ ...നിശബ്ദം ...ഒരു കാറ്റു മെല്ലെ തഴുകി ..

ഫോണ്‍ ചിരിച്ചു തുടങ്ങി ..

പാലപ്പൂവുകള്‍ പരിമളം... പൊഴിക്കുന്നു ...







1 comment:

Anonymous said...

enikkayi ethrayo dhivasamayi evide kaathu kidakkunnu...ellam innale nadannathu pole..btw, aparichitha theerthadakar vannuvo? :)