എന്‍റെ പൂക്കൂട നിറയുന്നത് ...
എന്നും നിനക്കു വേണ്ടി യായിരുന്നു
നീ നടക്കുന്ന വഴികളില്‍ ..
നീ അറിയാതെ ഞാന്‍ പൂവിരിച്ചു ..
നീ വരുവാന്‍ രാത്രികള്‍ എത്ര സ്വപ്ന പുഷ്പങ്ങള്‍ വിടര്‍ത്തി
വരണ്ടു വേനല്‍ പരന്ന വീഥിയില്‍ ഒരു വാക മരം പൂത്തു തണലായി
ഓരോ പൂവിലും ഒരു വിടരാത്ത സ്വപ്നം ഞാന്‍ മറച്ചു വച്ചു ..
നിന്റെ തലോടലില്‍ പ്രണയം വിടര്‍ത്തിയ പൂക്കളങ്ങള്‍ ..
ഓരോ നിറവും എന്‍റെ പ്രണയത്തിന്റെ ഓരോ ഭാവം പകര്‍ന്നു
ഇന്നത് നീ പലനിറങ്ങള്‍ ചാര്‍ത്തി പ്രേമം തുടിക്കുന്ന പൂക്കളമാക്കി
6 comments:
ഇവിടെയും പൂക്കളങ്ങള്‍ വിരിഞ്ഞു അല്ലെ?
:)
നല്ല വരികള്‍...
ഓണാശംസകള്‍!
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ഓണാശംസകള്‍..
ഓണാശംസകള്‍
പൂക്കളം നന്നായിരിക്കുന്നു.
ഓണാശംസകൾ
thanks everybody
Post a Comment