Monday, September 22, 2008

നീ ആരായിരുന്നു..?

നീ ആരായിരുന്നു ... എന്റെ പ്രാണന്റെ നിലവിളി നീ എങ്ങിനെയാണ് കേട്ടത്..

മാഞ്ഞു തുടങ്ങിയ എന്റെ സ്വപ്‌നങ്ങള്‍ .. ഏത് മാന്ത്രിക സ്പര്‍ശമാണ് നിറം ചാര്‍ത്തിയത് ..
തനിച്ചു നടന്ന ഇരുണ്ട ഈ വഴികളില്‍ ..നീ മാത്രമാണ് എന്റെ കൂടെ നടന്നത് ..
എനിക്കറിയാം നീ എന്നെ അറിഞ്ഞിരുന്നു ..
ഒരിക്കലും പറയാതെ നീ എന്റെ ഹൃദയത്തെ തൊട്ടിരുന്നു..
എന്താണ് നിന്നില്‍ ഇത്ര സ്നേഹം നിറച്ചത് ..
നിന്റെ വാക്കുകളില്‍ ..
സ്നേഹത്തിന്റെ ചുവപ്പ് ..
നിന്റെ ചിരിയില്‍ ജന്മങ്ങളുടെ സാന്ത്വനം ..
ആത്മാവിന്റെ ആഴങ്ങളില്‍ നീ എന്നെ തിരഞ്ഞിരുന്നു ..

ഞാന്‍ നിന്റെ നിശബ്ദതയില്‍ നിന്റെ സ്നേഹത്തിന്റെ താഴ്വര കണ്ടു ..
നിന്റെ മിടിക്കുന്ന ഹൃദയം വിങ്ങുന്നത് മാത്രം ..എന്തെ ഞാന്‍ കണ്ടില്ല ..
നിന്റെ നിറയാതെ പിടഞ്ഞ മിഴികളും അറിഞ്ഞില്ല ..

വാക്കുകള്‍ ബാക്കിയില്ലെനിക്ക് നിന്നെ സാന്ത്വനിപ്പിക്കാന്‍ ..
നല്‍കാം നിനക്കായി
ഉറങ്ങാത്ത രാത്രികള്‍ ..നീല രാവില്‍ വിരിക്കുന്ന ..സാന്ത്വന പൂവുകള്‍ ..
വരണ്ട വേനലിലില്‍ എന്നും പൂക്കുന്ന മലര്‍ വാകകള്‍ ..
എന്നും നിറഞ്ഞു പൂക്കും സ്നേഹത്തിന്റെ ചെമ്പക പൂമരം ..

പിന്നെ മിടിക്കുവോളം ഒരു ചുവന്ന ഹൃദയവും ...

5 comments:

ജിജ സുബ്രഹ്മണ്യൻ said...

നീ മാത്രമാണ് എന്റെ കൂടെ നടന്നത് ..
എനിക്കറിയാം നീ എന്നെ അറിഞ്ഞിരുന്നു ..
ഒരിക്കലും പറയാതെ നീ എന്റെ ഹൃദയത്തെ തൊട്ടിരുന്നു..

എന്റെ മനസ്സില്‍ തൊട്ട വരികള്‍..ഞാന്‍ പറയാന്‍ ആഗ്രഹിച്ചിരുന്ന വരികള്‍.എന്റെ വിരലില്‍ നിന്ന് ഉതിര്‍ന്നു വീഴാതിരുന്ന വരികള്‍

സത്യമായും ഇപ്പോള്‍ എനിക്ക് സങ്കടം വരുന്നു..നല്ല കവിത

Anonymous said...

പിന്നെ മിടിക്കുവോളം ഒരു ചുവന്ന ഹൃദയവും ...



അതെ ചുവന്ന വാക പോലെ ..
:)
മറ്റു മരങ്ങളില്‍ ഒന്നും പൂ വിരിയാത്ത..
വേനലില്‍ തളിര്‍ക്കുന്ന വാക തന്നെ ആകട്ടെ..
നീ എന്നുമെന്നും എനിക്ക് ..

siva // ശിവ said...

നമ്മുടെയൊക്കെ ജീവിതത്തില്‍ ഇങ്ങനെ ചില ആളുകള്‍ കടന്നു വരാറുണ്ട്....നാം പലപ്പോഴും അവരെ മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല....

amantowalkwith@gmail.com said...

thanks everybody

Anonymous said...

ആഹ പടം മാറ്റിയോ? കൂടുതല്‍ വ്യക്തത ഉണ്ട് ഇപ്പൊ.