Saturday, November 1, 2008

തുലാമഴ

നഗരത്തിന്റെ നിരത്ത് നിറഞ്ഞ ആള്‍കൂട്ടം
ഒരാള്‍ ..ഇണകള്‍ ..കൂട്ടങ്ങള്‍ ..കണ്‍കളില്‍ പ്രതീക്ഷകള്‍ ..നിരാശകള്‍ ..കണക്കുകൂട്ടലുകള്‍
സായാഹ്ന്നതിന്റെ മന്ദതയില്‍ അലിഞ്ഞു നടന്നവര്‍ ..

മുന്നറിയിപ്പിലാതെ പെയ്തു ചിതറിയ തുലാമഴ ..ചിതറി അകന്നവര്‍..

പരസ്പരം ചേര്‍ന്ന് ഒരു കുടയില്‍ നനവിനെ തടുത്തവര്‍ ..
ഓടി മറവുകള്‍ തേടുന്നവര്‍ ..
ഈ തുലാമഴയില്‍ ഒറ്റയ്ക്ക് നനയുമ്പോള്‍ ..
നീ വന്നു ..കൂടെയുള്ളവരും...
ഒരു കുട ചൂടി ..ഒരു കുട കയ്യില്‍ കരുതി നീ ...നിറഞ്ഞ പെയ്തു മഴയെ നോക്കി നടന്നു ..

തെറിച്ച തുലാമഴതുള്ളികള് നിന്റെ മുടിയിഴകളില്‍ മുത്തുകള്‍ ..
പെയ്തു മഴയുടെ കൌതുകം കണ്‍കളില്‍ ..

ഒരു നിമിഷം നാം പരസ്പരം കണ്ടു ..

ഒന്നു വിടര്‍ന്ന മിഴികള്‍ ..പരിഭ്രമം മറയ്ക്കാന്‍ മറന്നു ..

കരുതിയ കുടയില്‍ നിന്റെ കയ്യുകള്‍ പരതുന്നത് കണ്ടു ..

പിന്നെ അറിയാത്തവരായി നാം കടന്നു പോയി ...

സ്നേഹരാഹിത്യത്തിന്റെ വേനല്‍ പടരുന്ന പകലില്‍ ..

ഒരു മിഴി കുമ്പിള്‍ .. സ്നേഹത്തിന്റെ മഴകുടയില്‍് നടന്നു

8 comments:

Anonymous said...

ഇതാരപ്പാ കുടയുമായി കടന്നു വന്നവള്‍??:P

Lathika subhash said...

കൂടയും കരുതി വന്നിട്ട്..........
അറിയാത്തവരായ് കടന്നു പോയ്.. അല്ലേ?

പരസ്പരം ചേര്‍ന്ന് ഒരു കുടയില്‍ നനവിനെ തടുത്തവര്‍ ..എന്നല്ലേ ...

ശ്രീ said...

നന്നായിട്ടുണ്ട്

ഗീത said...

അവളുടെ കൈയില്‍ കരുതിയിരുന്ന കുട വാങ്ങി ചൂടി ഒപ്പം നടക്കരുതായിരുന്നോ?

ലതി പറഞ്ഞിരിക്കുന്ന ആ തിരുത്ത് ശ്രദ്ധിക്കണം കേട്ടോ.

amantowalkwith@gmail.com said...

അറിയാവുന്നവള്‍ തന്നെ..thanks anony
അറിഞ്ഞുകൊണ്ട് അറിയാതതവരാവേണ്ടിവരുന്നു ..ജീവിതത്തിനു പല
പരിമിതികളുമുണ്ടാണ്ടല്ലോ
thanks for the correction and suggestion Lati,Geethageethikal and Shree..
thanks everybody love you all

Jayasree Lakshmy Kumar said...

ഒരു പിൻ‌വിളി പ്രതീക്ഷിച്ചു കാണണം

amantowalkwith@gmail.com said...

njan pratheekshichirunnu..lol
thanks Lakshmi

Anonymous said...

caption maattiyath ere nannayittundu :D