Saturday, November 22, 2008

മറക്കാനെന്തെളുപ്പം ..

കടലിലേക്ക്‌ തുറക്കുന്ന ജാലകങ്ങള്ക്കപുറം
മറയുന്ന സൂര്യന്റെ ചുവന്ന മുഖം കണ്ടു ആകെ ചുവന്ന മധു പാത്രം..
ദൂരെയ്ക് പറന്നുപോയ പക്ഷികൂട്ടതിനോപ്പം എല്ലാമോര്‍മകളും ..
മറന്നകന്നെന്നു കരുതി ..
അവസ്സാനതുള്ളികളില്‍ ബാക്കിയായത് ..നിന്‍റെ കണ്ണുനീര്‍ മാത്രമായിരുന്നു ..
ബാക്കിയായത് നമ്മള്‍ മാത്രം...

ആടി തിമിര്‍ത്ത നൃത്ത ചുവടുകളില്‍ ..
ഒരുമിച്ചു നടന്ന പാതകള്‍ മറഞ്ഞെന്നു തോന്നി..
താളം നിലച്ചപ്പോള്‍ നര്‍ത്തകര്‍ പിരിഞ്ഞപ്പോള്‍
മനസ്സു നിന്‍റെ ചുവടുകള്‍് പോയ വഴികളില്‍
തനിച്ചു നടന്നു ...

നിറങ്ങളില്‍ മുങ്ങി അമരുന്ന ഓര്‍മ്മകള്‍ ..
വിടര്‍ന്ന ചിത്രങ്ങളായി പടര്ന്നു ..

ഓര്‍മ്മകള്‍ നിറയുന്ന പഴയ വീഥികളില്‍ നിന്നും ..
ഏതോ ദൂരങ്ങളിലേക്ക് കുതിച്ചു പായുമ്പോള്‍ ..
കാറ്റിനും മുന്നേ ..വ്യക്തമല്ലാത്ത ലക്ഷൃങ്ങളില് ..
നീ മാത്രം തെളിഞ്ഞു ..
മറക്കാനെന്തെളുപ്പം ..
ഒരു വശം മാത്രം ബാക്കിയായ നാണയതുട്ടു പോലെ..
ഞാന്‍ ഓര്‍മകളില്‍ നിന്നും മറന്നു അകന്നിരിക്കുന്നു

8 comments:

Anonymous said...

മറക്കാന്‍ പഠിപ്പിച്ച മനസ്സേ ..
ആ പാട്ടു ഇപ്പൊ ഓര്മ വരുന്നു..

നിനക്കു പ്രണയിക്കാന്‍ എളുപ്പം..
മറക്കാന്‍ എളുപ്പം..
എനിക്ക് ഇതു രണ്ടും എളുപ്പമല്ല.. :)

സ്നേഹതീരം said...

ഓര്‍മ്മകളില്‍ നിന്നും അറിയാതെ പലതും മാഞ്ഞുപോകുമെങ്കിലും,
അറിഞ്ഞുകൊണ്ട് എന്തെങ്കിലും മറക്കാന്‍
കഴിയുമോ?
എനിക്കൊന്നും മറക്കാന്‍ കഴിഞ്ഞിട്ടില്ല.

siva // ശിവ said...

“മറക്കാനെന്തെളുപ്പം“ അങ്ങനെയാണോ?

amantowalkwith@gmail.com said...

മറക്കുവാന്‍ ശ്രമിക്കുംതോറും കൂടുതല്‍ ശക്തമായി തിരിച്ചു വരുന്ന ഓര്‍മകളെ കുറിച്ചാണ് എഴുതാന്‍ ശ്രമിച്ചത് ...പേരു അങ്ങിനെ കൊടുത്തു എന്ന് മാത്രം ..വിജയിച്ചില്ല എന്ന് തോന്നുന്നു
നന്ദി അനോണി ,സ്നേഹതീരം ,ശിവ

Sapna Anu B.George said...

if such thing as 'forgetfullness not there..life would be over long ago,,,

amantowalkwith@gmail.com said...

ഒരു പാടു ഓര്‍മ്മകള്‍ ചേര്ന്നു ജീവിതം വളരുന്നു..
നന്ദി സപ്ന

ശ്രീ said...

നന്നായിരിയ്ക്കുന്നു. ഓര്‍മ്മകളില്‍ നിന്നും നഷ്ടമാകുന്ന പ്രിയപ്പെട്ടവയെല്ലാം വേദന തന്നെ.

amantowalkwith@gmail.com said...

thanks..Shree