Tuesday, October 28, 2008

പരിമിതികള്‍

ശിവ ...പറയാമോ .
നീ നടത്തിയ യാത്രകളില്‍ ഏതെങ്കിലും ഒരു സന്ധ്യയില്‍ ..
മുറിവേറ്റു പറന്നു പോയ ഒരു പക്ഷിയുടെ കരച്ചില്‍ നിന്നില്‍ എന്താവും വരച്ചത് എന്ന് .. ?

ഉറക്കം മറന്ന ഉഷ്ണകാല രാത്രികളില്‍ കണ്ണീരില്‍ അലിഞ്ഞു പോയ നിലാവിനെ ..നിന്റെ കണ്ണുകള്‍ തിരിച്ചറിഞ്ഞത് എങ്ങിനെയെന്ന് ..?
ഹൃദയത്തില്‍ വിങ്ങി നിറയുന്ന വേദനയുടെ ഭാരം അളക്കുന്നതെങ്ങിനെയെന്നു..?
നടന്ന വഴികളില്‍ കാണാന്‍ മറന്ന കാഴ്ചകളുടെ നിറച്ചാര്‍ത്ത് എത്രയെന്നു ..?

എനിക്ക് അറിയില്ല എങ്ങിനെ പകരണം കാണാത്ത മുറിവിന്റെ വേദനയെന്നു ...
നീ അറിയുന്നത് ഞാന്‍ പറയുന്നതാണ് ..
ഞാന്‍ പറയുന്നത് ..ഞാന്‍ അനുഭവിച്ചതാണ്..

വെളുത്ത വാക്കുകള്‍ക്ക് കണ്ണീരിന്റെ നിറം ഉണ്ടാക്കുന്നത് എങ്ങിനെഎന്നറിയില്ല
ചിതറിയ ഹൃദയ രക്തം ചാര്‍തുന്നതും..

കളഞ്ഞു പോയി ഹൃദയം തൊടാനുള്ള മന്ത്രങ്ങള്‍ ..
ഇത് ജല്പനങ്ങള്‍ മാത്രമാണ് ..അര്ത്ഥം പകരാതെ പോയ തോന്ന്യാക്ഷരങ്ങള്‍
പരിമിതികള്‍ ..ഒരു തുടക്കമാണ് ..അനുഭവം കഥയവുന്നതിന്റെ..
മറവിക്കും സ്വപ്നത്തിനും അപ്പുറം വിടരുന്ന ഉണ്മാദത്തിന്റെ മരീചിക ...

8 comments:

ജിജ സുബ്രഹ്മണ്യൻ said...

എനിക്ക് അറിയില്ല എങ്ങിനെ പകരണം കാണാത്ത മുറിവിന്റെ വേദനയെന്നു ...
നീ അറിയുന്നത് ഞാന്‍ പറയുന്നതാണ് ..
ഞാന്‍ പറയുന്നത് ..ഞാന്‍ അനുഭവിച്ചതാണ്..

എനിക്കേറെ ഇഷ്ടപ്പെട്ടു ഈ വരികള്‍..

ശ്രീ said...

എല്ലാത്തിലും ഉണ്ട് പരിമിതികള്‍...

സ്നേഹതീരം said...

കളഞ്ഞു പോയി ഹൃദയം തൊടാനുള്ള മന്ത്രങ്ങള്‍ ..

ശരിയാണ്. ജീവിതം യാന്ത്രികമാവുമ്പോള്‍ പലപ്പോഴും സംഭവിക്കാറുള്ളതാണത്. നല്ല ആശയങ്ങള്‍ :)

Anonymous said...

കാണാത്ത മുറിവിന്റെ നീറ്റലും വേദനയും എങ്ങനെ പറഞ്ഞരിയിക്കനാണ്?? പറഞ്ഞാലും മനസ്സിലാവില്ല ആര്ക്കും. :((

Jayasree Lakshmy Kumar said...

''എനിക്ക് അറിയില്ല എങ്ങിനെ പകരണം കാണാത്ത മുറിവിന്റെ വേദനയെന്നു ...
നീ അറിയുന്നത് ഞാന്‍ പറയുന്നതാണ് ..
ഞാന്‍ പറയുന്നത് ..ഞാന്‍ അനുഭവിച്ചതാണ്..''


പറഞ്ഞറിയിക്കാൻ വാക്കുകൾക്കു പരിമിതി. അറിയിച്ചവ വേണ്ട പോലെ അറിയാൻ അനുഭവങ്ങളുടെ പരിമിതി

നല്ല വരികൾ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ആരാണ് ശിവ? ബ്ലോഗറാണോ?

smitha adharsh said...

നന്നായി ഇഷ്ടപ്പെട്ടു

amantowalkwith@gmail.com said...

thank you@kantharikutty
nanni parayaan polumundu parimithikal @shree
mantrangal ormayil unarumennu pratheekshikkunnu@snehatheeram
manassilavumblozhum naam manassilavillennu nadikkunnu@anony
thank you @lakshmi its great from you
athe its siva the blogger thanks@mohan puthen chira
thank you very much@smitha ex teacher..
thank you everyboy