എനിക്ക് പ്രണയിക്കാന്‍ പേടിയാണ്..
പ്രണയം സന്തോഷതിനെക്കാള്‍ സന്ങടമേ തരൂ..
അതും എന്റെ പ്രണയങ്ങള്‍ എല്ലാം ഞാന്‍ നിശ്ചയിച്ചവൃത്തത്തിലും,
ശ്രുതിയിലും ആയതുകൊണ്ട് പ്രത്യേകിച്ചും..
എനിക്ക് പ്രണയിക്കാന്‍ വയ്യ..
എന്റെ പുപ്പയില് തന്നെ ചുരുണ്ടു കൂടാനാണ് എനിക്കിഷ്ടം..
ഒരു നല്ല നാളെയെ സ്വപ്നം കണ്ടു..
ഒരു പൂമ്പാറ്റ ആയാല്‍ പിന്നെ എന്ത് സ്വപ്നം കാണും?
സ്വപ്‌നങ്ങള്‍ ഇല്ലാതെ പിന്നെ എന്ത് ജീവിതം..നാളെ ഒരു പൂമ്പാറ്റ ആകാമെന്നും..
പറന്ന് നടക്കാമെന്നും ഉള്ള സ്വപ്‌നങ്ങള്‍ കണ്ടു കണ്ടുഞാന്‍ ഇവിടെ ഉറങ്ങിക്കോട്ടെ..
അത് ധാരാളം മതി ഇനിയുള്ള ജീവിതത്തില്‍..ഈ പുപ്പയില് ആകുമ്പോള്‍ എന്നെ ആരും കാണില്ലെല്ലോ..
പൂച്ചയെയും കിളിയേയും ഒന്നും പേടിക്കേണ്ടല്ലോ..
ഇതിന്റെ സുരക്ഷിതത്വത്തില്‍ ഞാന്‍ തൃപ്തയാണ്.. എനിക്ക് പ്രണയിക്കേണ്ട..
Sunday, October 12, 2008
Subscribe to:
Post Comments (Atom)
2 comments:
പ്രണയം സുന്ദരമാണ്...പിന്നെ എന്നെങ്കിലും വിരഹം ഉണ്ടാകുന്നുവെങ്കില്‍ അത് ഏറ്റവും ദു:ഖകരം...സ്വപ്നത്തെക്കാള്‍ സ്വപ്നം പോലൊരു ജീവിതം അതല്ലേ ഏറ്റവും നല്ലത്...
സ്വപ്‌നങ്ങള്‍ നമ്മുടെ അവകാശമല്ലേ ? പ്രണയം ജീവിതവും !!
Post a Comment