"ഇനി അടുത്ത വര്‍ഷം" കൈവീശി മെല്ലെ അകന്നു പോകവേ ....
യാത്രികരുടെ കണ്ണില്‍ നഷ്ടമാവുന്ന എന്തോ ഒന്നിന്‍റെ അറിയാത്ത വിഷാദം .. ..
അടയുന്ന വാതിലിനുമപ്പുറം വിങ്ങിപോകുന്ന ഹൃദയങ്ങള്‍ ..
കനം കൂടുന്ന ഹൃദയം കണ്ണുകളില്‍ നിറയ്ക്കുന്ന നനവ് കാണാതിരിക്കാന്‍ മുഖം തിരിച്ചു ..
കണ്ണുകള്‍ മറ്റൊരു നിറഞ്ഞ മിഴികളിലാണ് തറഞ്ഞത്..
പുറത്തേക്ക് നോക്കിയ ആ കണ്ണുകള്‍ തിരിച്ചറിയാന്‍ ആദ്യം കഴിഞ്ഞത് ഹൃദയതതിനാണ്..
ഒരു നേര്‍ത്ത നോവായി .. ഓര്‍മകളെ ഉണര്‍ത്തിയ മിന്നലായി ...
പരിസരം മറന്നു തിരിഞ്ഞു നോക്കുമ്പോള്‍ ..ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി
കാഴ്ച്ചയ്ക്കപ്പുറതേയ്ക്ക്..ആ മിഴികള്‍ മറഞ്ഞു പോയി ...
തിരിച്ചു നടക്കുമ്പോള്‍ ..കുട വിരിച്ചത്.. നനുത്ത മഴയിലേക്കാണോ.. ഓര്‍മകളുടെ വെയിലേക്കായിരുന്നോ.? .
ഒരു കുടയില്‍ ഒന്നും പറയാതെ ..ഒന്നു തൊടാതെ ..
നടന്നു പോയ കര്‍ക്കിടകത്തിന്റെ കറുത്ത പച്ച പടര്‍ന്ന മഴക്കാലം ..
ഒരുമിച്ചു ചിരിച്ചാര്‍ത്തു നടന്നു പോയ ഇടനാഴിയില്‍ ...
പാതി തുറന്ന ജനലിനരികെ നീ ..
ഒരു നിമിഷം പകര്‍ന്ന നിശ്ശബ്ദത കൊണ്ടു മറഞ്ഞ ചിരി നെന്ചില്‍ വിരിഞ്ഞു ..
ഒന്നും പറയാതെ മിഴികള്‍ മാത്രം എല്ലാം അറിഞ്ഞു ..
ആഘോഷങ്ങള്‍ക്ക് മുകളില്‍ നീ നിന്റെ നിശബ്ദ നോട്ടങ്ങളില്‍ നിറഞ്ഞു ..
നിന്റെ കണ്ണുകളില്‍ ഞാന്‍ ഈ വേദിയില്‍ ഒറ്റയ്ക്ക് ..ഗാനം മറന്നു പോയ പാട്ടുകാരന്‍ ..
നിനക്കു നല്കാന്‍ കരുതിയ ചുവന്ന റോസപൂവുകള്‍മറ്റാരോ സ്വന്തമാക്കി .. നിന്റെ കണ്ണുകളില്‍ നിറഞ്ഞ പൂക്കാലം എനിക്ക് ..
നിന്‍റെ കണ്ണുകള്‍ ഹൃദയതോടെന്തോ പറഞ്ഞു ..
ഒരു ചുവന്ന റോസ് ഇതള്‍ വിരിച്ചു ..
നിന്റെ കണ്ണുകള്‍ മാത്രം വരച്ചു ഞാന്‍ എത്രയോ വര്‍ണം ചാര്‍ത്തി .ഒരിക്കലും കഴിഞ്ഞില്ല നിന്റെ കണ്ണിന്‍ മാസ്മരികത പകരുവാന്‍
തനിച്ചു കാണുമ്പോള്‍ മാത്രം പറയാന്‍ എത്ര നാളുകള്‍ കാത്തു ..
നിനക്കായ് കരുതി വച്ച പൂക്കൂടകള്‍ വാടി..ഒന്നും പറയാതെ നീ കടന്നു പോയി .. ശൂന്യത മാത്രം ബാക്കിയായി ..
അറിയില്ല നീ മറഞ്ഞത് എവിടേക്ക് ..?
ഒരിക്കലും തുറക്കാതെ പോയ എന്‍റെ ഹൃദയത്തിന്‍റെ ഉള്ളറകളിക്കോ..?
8 comments:
നന്നായിട്ടുണ്ട്.
ഇത് ഇവിടെയും വായിച്ചു. രണ്ടും ഒരാള്‍ തന്നെയാണോ മാഷേ?
അനുകരണം അഭിനന്ദനത്തിന്റെ പ്രകടനമാണ് ..കോപ്പി ചെയ്തു സ്വന്തം ബ്ലോഗില്‍
പ്രദര്‍ശിപ്പിച്ച മനസ്സിന് നന്ദി ..കൂടുതല്‍ പ്രചാരമാവുമല്ലോ..!!
http://gupthanvarma.blogspot.com/2008/10/blog-post_06.html
thanks Shree for the visit and the information
ഓഹോ..
അപ്പോ ശ്രീയാണല്ലേ ഈ അരൂപിക്കുട്ടന്‍?
i like this two eyes....
സാന്ദ്രമായ വരികള്‍...
ആശംസകള്‍...
ഓഹോ ഇവിടെയും കോപ്പിയടി തുടങ്ങിയോ? നിന്റെ പോസ്റ്റ് വന്നിരിക്കുന്നത് 12.18 , മോഷ്ടാവിന്റെ പോസ്റ്റ് 12.56 . പോസ്റ്റ് മോഷണം എന്ന് കേട്ടിട്ടേ ഉള്ളു , നേരില്‍ കാണാന്‍ സാധിച്ചത് ആദ്യം. ആഹ്ലാദിക്കുക, ആര്‍മ്മാധിക്കുക "മിഴികള്‍" നന്നായത് കൊണ്ടാണെല്ലോ ഒരുത്തന്‍ കോപ്പി അടിച്ചത്. പാവം ജീവിച്ചു പൊയ്ക്കോട്ടേ.
btw kavitha nannayittundu. :D
thanks
the commonman,manmizhi,hanlallath dear anony..
and other visitors ..
Post a Comment